അറിഞ്ഞിരിക്കുക; വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

അറിഞ്ഞിരിക്കുക; വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

സ്വന്തം ലേഖകൻ

ശരീരത്തിലെ വിഷാംശങ്ങളും മാലിന്യങ്ങളും പുറന്തള്ളുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തിലെ അമോണിയ, പ്രോട്ടീന്‍ മാലിന്യങ്ങള്‍, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് പോലുള്ള ധാതുക്കള്‍ എന്നിവ നീക്കം ചെയ്യുന്നതിലും വൃക്കകള്‍ മുഖ്യപങ്ക് വഹിക്കുന്നു.

ഉദാസീനമായ ജോലി, നിരന്തരമായ സമ്മര്‍ദ്ദം,ഫാസ്റ്റ് ഫുഡ് ഉപയോഗം ഉറക്കക്കുറവ്, മദ്യപാനം, പുകവലി, വ്യായാമം എന്നിവ വൃക്കയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓക്കാനം
ഛര്‍ദ്ദി
വിശപ്പില്ലായ്മ
ക്ഷീണവും ബലഹീനതയും
ഉറക്ക പ്രശ്നങ്ങള്‍
പേശീവലിവ്
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ വൃക്കതകരാറിൻ്റെ ലക്ഷണങ്ങളാണ്.

വൃക്കകളെ സംരക്ഷിക്കാന്‍ ജീവിതശെെലിയില്‍ ശ്രദ്ധിക്കാം,

1) അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും സാധ്യത വര്‍ദ്ധിപ്പിക്കും. ഇത് വൃക്കരോഗങ്ങള്‍ക്ക് കാരണമാകും. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, വെളുത്ത ബ്രെഡുകള്‍ എന്നിവ ഒഴിവാക്കുക, കാരണം അവയില്‍ സംസ്കരിച്ച പഞ്ചസാര അടങ്ങിയിട്ടുണ്ട്.

2) ഉയര്‍ന്ന ഉപ്പ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളുടെ വൃക്കയെ ദോഷകരമായി ബാധിക്കും. ചിപ്‌സ്, ഫ്രൈ തുടങ്ങിയ ഉപ്പിട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

3) വിവിധ രോഗങ്ങള്‍ക്കുള്ള വേദനസംഹാരികളുടെ ഉപയോഗം കുറയ്ക്കുന്നത് ഉറപ്പാക്കുക. വേദനസംഹാരികളോട് അമിതമായി ആശ്രയിക്കുകയോ അത്തരം ഗുളികകള്‍ പതിവായി കഴിക്കുകയോ ചെയ്യുന്നത് വൃക്കകളെ ദോഷകരമായി ബാധിക്കും. വേദനസംഹാരികള്‍ വേദന ലഘൂകരിക്കും. പക്ഷേ ഒരു ഡോക്ടറെ സമീപിക്കാതെ അത് കഴിക്കരുത്.

4) ജലാംശം നിലനിര്‍ത്താന്‍ മാത്രമല്ല അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനും നമ്മുടെ ശരീരത്തിന് വെള്ളം ആവശ്യമാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളാനും വെള്ളം സഹായിക്കുന്നു. വൃക്കയിലെ കല്ലുകള്‍ തടയാന്‍ ഇത് സഹായിച്ചേക്കാം.

സ്വയം ചികിത്സക്ക് നിൽക്കാതെ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക എന്നതാണ് പ്രധാനം.

Tags :