ഉറക്കം നഷ്ടപ്പെടുന്നത് രോഗങ്ങളെ ചെറുക്കാനുള്ള നിങ്ങളുടെ ശരീരത്തിൻ്റെ കഴിവിനെ തടസ്സപ്പെടുത്തും ; ആരോഗ്യപരമായ ഒരു ശരീരത്തിന് വേണ്ടത് നല്ല ഉറക്കം

സ്വന്തം ലേഖകൻ തിരിഞ്ഞുമറിഞ്ഞു കിടന്നിട്ടും ശരിയായ ഉറക്കം കിട്ടുന്നില്ലേ? വേണ്ടത്രേ ഉറങ്ങിയില്ലെങ്കില്‍ നിങ്ങളുടെ ശരീരം അപകടത്തിലാണ്. ആരോഗ്യപരമായ ഒരു ശരീരത്തിന് വേണ്ട ഒന്നാണ് നല്ല ഉറക്കം. നല്ല ഉറക്കം നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങളുടെ മാനസിക ആരോഗ്യത്തെയും അതുപോലെ ശാരീരിക ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുകയും നിങ്ങളെ ഒരു രോഗി ആക്കാനും പറ്റും. നിങ്ങള്‍ നല്ലതുപോലെ ഉറങ്ങിയില്ലെങ്കില്‍ പത്തുകാര്യങ്ങള്‍ നിങ്ങളില്‍ സംഭവിക്കും. ഉറക്കം ലഭിക്കാത്തത് രോഗപ്രതിരോധ ശേഷി ദുർബലപ്പെടുത്തുകയും ചിന്താ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. 1. അസുഖം വരുന്നു ഉറക്കം നഷ്ടപ്പെടുന്നത് രോഗങ്ങളെ ചെറുക്കാനുള്ള നിങ്ങളുടെ […]

ജീവിതശൈലിയിലെ ചില മാറ്റങ്ങളാണ് ആർത്തവം ക്രമം തെറ്റുന്നതിന് പിന്നിൽ ; ആർത്തവം വൈകുന്നതിൻ്റെ കാരണങ്ങള്‍ ഇവയൊക്കെ…

സ്വന്തം ലേഖകൻ സ്ത്രീകളില്‍ അവരുടെ പ്രത്യുല്പാദനത്തിൻറെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്‌ ആർത്തവം. ആർത്തവ സംബന്ധമായ നിരവധി പ്രശ്നങ്ങള്‍ പലരേയും അലട്ടാം. മിക്ക സ്ത്രീകളും ആർത്തവം വൈകുന്നതും ആർത്തവത്തോടനുബന്ധിച്ചുള്ള ആരോഗ്യ പ്രശ്‌നങ്ങളുമുള്ളവരാണ്. ജീവിതശൈലിയിലെ ചില മാറ്റങ്ങളാണ് ആർത്തവം ക്രമം തെറ്റുന്നതിന് പിന്നിലെ ചില കാരണങ്ങള്‍. ആർത്തവം വൈകുന്നതിൻ്റെ കാരണങ്ങള്‍ എന്തൊക്കെയാണ്? സമ്മർദ്ദം അമിത സമ്മർദ്ദം ശരീരത്തില്‍ കോർട്ടിസോള്‍ എന്ന ഹോർമോണ്‍ പുറത്തുവിടാൻ കാരണമാകുന്നു. ഇത് ആർത്തവചക്രത്തെ ബാധിക്കുകയും ഹോർമോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ക്രമരഹിതമായ ആർത്തവചക്രം ഉണ്ടാക്കുകയോ ആർത്തവം വൈകിപ്പിക്കുകയോ ചെയ്യുന്നുവെന്ന് […]

കഠിനമായ ചൂട് രോ​ഗപ്രതിരോധ ശേഷിയെ ബാധിക്കും ; നീർക്കെട്ടും, ഹൃദ്രോ​ഗവും കൂട്ടുമെന്ന്‌ പഠനം

സ്വന്തം ലേഖകൻ ചൂട്‌ കാലാവസ്ഥ നമ്മുടെ പ്രതിരോധ സംവിധാനത്തെ ബാധിച്ച്‌ ശരീരത്തിലെ നീര്‍ക്കെട്ട്‌ വര്‍ധിപ്പിക്കാമെന്ന്‌ പഠനം. ഇത്‌ ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗങ്ങളുടെ സാധ്യതയും കൂട്ടുമെന്ന്‌ അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്റെ ഇപിഐലൈഫ്‌സ്റ്റൈല്‍ സയന്റിഫിക്ക്‌ സെഷനില്‍ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ട്‌ പറയുന്നു. അമേരിക്കയിലെ ലൂയിസ്‌ വില്ലേ യൂണിവേഴ്‌സിറ്റിയാണ്‌ ഇത്‌ സംബന്ധിച്ച ഗവേഷണം നടത്തിയത്‌. യൂണിവേഴ്‌സല്‍ തെര്‍മല്‍ ക്ലൈമറ്റ്‌ ഇന്‍ഡെക്‌സ്‌ ഓരോ അഞ്ച്‌ ഡിഗ്രി വര്‍ധിക്കുമ്പോള്‍ നീര്‍ക്കെട്ടുമായി ബന്ധപ്പെട്ട രക്തത്തിലെ സൂചകങ്ങളും വര്‍ധിക്കുമെന്ന്‌ ഗവേഷകര്‍ നിരീക്ഷിച്ചു. നീര്‍ക്കെട്ടിന്റെ സൂചന നല്‍കുന്ന മോണോസൈറ്റുകള്‍, ഈസ്‌നോഫില്ലുകള്‍, പ്രോ ഇന്‍ഫ്‌ളമേറ്ററി സൈറ്റോകീനുകള്‍ എന്നിവയുടെ എണ്ണത്തിലും വര്‍ധനയുണ്ടാക്കാന്‍ […]

പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചുള്ള മരണങ്ങള്‍ എണ്‍പത്തിയഞ്ചുശതമാനമായി വർധിക്കുന്നു ; പ്രായംകൂടിയവരുടെ എണ്ണം വർധിക്കുംതോറും പ്രോസ്റ്റേറ്റ് കാൻസർ രോഗികളുടെ എണ്ണവും കൂടുന്നു ; 2040 ആകുമ്പോഴേക്കും പ്രോസ്റ്റേറ്റ് കാൻസർ രോഗികള്‍ ഇരട്ടിയാകുമെന്ന് പഠനം 

സ്വന്തം ലേഖകൻ  ആഗോളതലത്തില്‍ പ്രോസ്റ്റേറ്റ് കാൻസർ രോഗികള്‍ വർധിക്കുന്നുവെന്ന് ലാൻസെറ്റ് പഠനം. 2040 ആകുമ്ബോഴേക്കും പ്രോസ്റ്റേറ്റ് കാൻസർ രോഗികള്‍ ഇരട്ടിയാകുമെന്നും പഠനത്തില്‍ പറയുന്നു. പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചുള്ള മരണങ്ങള്‍ എണ്‍പത്തിയഞ്ചുശതമാനമായി വർധിക്കുമെന്നും പഠനത്തിലുണ്ട്. ചിലയിനം പ്രോസ്റ്റേറ്റ് കാൻസറുകള്‍ വളരെ പതിയെയാണ് പടരുകയെങ്കില്‍ മറ്റുചിലത് വളരെ വേഗത്തില്‍ ശരീരമാകെ വ്യാപിക്കും. പ്രായം അമ്ബതോ അതില്‍ കൂടുതലോ ആകുന്നത്, കുടുംബത്തിലെ രോഗചരിത്രം തുടങ്ങിയവ രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. യൂറോപ്യൻ അസോസിയേഷൻ ഓഫ് യൂറോളജിയുടെ പാരീസില്‍ വച്ചുനടക്കുന്ന വാർഷിക കോണ്‍ഗ്രസില്‍ പഠനം അവതരിപ്പിക്കും. ഇന്ത്യയിലെ മൂന്നുശതമാനം കാൻസറുകള്‍ പ്രോസ്റ്റേറ്റ് […]

കാലുകൾ വിണ്ടു കീറുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

മുഖം കാന്തി സൂക്ഷിക്കുന്നത് പോലെ തന്നെ അതാധ്യകം പ്രധാന്യമേറിയ ഒന്നാണ് കാലുകൾ. ശരീരത്തിന്റെ ഭംഗി സoരക്ഷണം നിലനിർത്തുന്നത് പോലെ തന്നെ കാലുകളുടെ ഭംഗിക്കും പ്രാധാന്യം ഉണ്ട്.ചർമം മുഴുവന്‍ തിളങ്ങിയാലും കാൽപാദങ്ങളിലെ ഈ വർൾച്ച ആത്മവിശ്വാസം തകർക്കും.ആരെങ്കിലും തന്റെ കാലിലേക്ക് നോക്കുകയോ, വരണ്ടിരിക്കുന്നത് കാണുകയോ ചെയ്യുമോ എന്ന ആശങ്കയ എപ്പോഴുമുണ്ടാകും. കാലുകൾ വരളുന്നതിന് പല കാരണങ്ങൾ ഉണ്ട്. എന്നാൽ മികച്ച ശ്രദ്ധയും പരിചരണവും ഇതിന് അത്യാവശ്യമാണ്. ആവശ്യമായ ചില കാര്യങ്ങൾ ഇതാണ്, സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ന്യൂട്രൽ സോപ്പുകളോ, സോപ്പ് –ഫ്രീ സൊല്യൂഷനുകളോ ഉപയോഗിച്ചാൽ […]

ജീവിതശൈലീ രോഗങ്ങള്‍ക്കൊപ്പം ക്യാൻസറും വർധിച്ചുവരുന്നു; അടുത്ത പത്ത് വർഷത്തിനുള്ളില്‍ കേരളത്തിലെ അകാല മരണങ്ങളുടെ മുഖ്യകാരണം ക്യാൻസർ ആയിരിക്കും: ഡോ. വി.പി. ഗംഗാധരൻ

പാലാ: അടുത്ത പത്ത് വർഷത്തിനുള്ളില്‍ കേരളത്തിലെ അകാല മരണങ്ങളുടെ മുഖ്യകാരണം ക്യാൻസർ ആയിരിക്കുമെന്ന് പ്രമുഖ ക്യാൻസർ രോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു. ജീവിതശൈലീ രോഗങ്ങള്‍ക്കൊപ്പം ഇന്ന് ക്യാൻസറും വളരെവേഗം വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർപ്പാകോട് കട്ടിമുട്ടം എൻ.എസ്.എസ് കരയോഗം സുവർണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ ചേർന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ.ഗംഗാധരൻ. മുപ്പത് ശതമാനം ക്യാൻസർ പ്രാരംഭദശയില്‍ തന്നെ കണ്ടുപിടിക്കാൻ ഇന്ന് മാർഗങ്ങളുണ്ട്. കേരളത്തില്‍ സ്തനാർബുദവും, വയർ, കരള്‍ ഭാഗങ്ങളിലെ ക്യാൻസറുമാണ് കൂടുതലായി കണ്ടുവരുന്നത്. എല്ലാ ക്യാൻസർ രോഗവും തടയാൻ സാധിക്കില്ല. കേരളത്തില്‍ […]

സ്ത്രീകളും അണ്ഡാശയ അർബുദവും ; അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങള്‍

സ്വന്തം ലേഖകൻ സ്ത്രീകളില്‍ കണ്ട് വരുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് അണ്ഡാശയ അർബുദം. സ്ത്രീകളില്‍ ഏറ്റവും സാധാരണമായ മൂന്നാമത്തെ അർബുദമാണ് അണ്ഡാശയ ക്യാൻസറെന്ന് ഗവേഷകർ പറയുന്നു. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഓരോ ആളുകളിലും വ്യത്യസ്തമാണ്. പ്രായം, ചരിത്രം, പ്രസവം, ഭാരം, ജീവിതശൈലി തുടങ്ങി അണ്ഡാശയ അർബുദവുമായി ബന്ധപ്പെട്ട് റിസ്ക് ഘടകങ്ങള്‍ നിരവധിയുണ്ട്. കീമോതെറാപ്പിയും ശസ്ത്രക്രിയയുമാണ് ഇതിനുള്ള ചികിത്സ. അണ്ഡാശയ കോശത്തില്‍ നിന്നാണ് അണ്ഡാശയ അർബുദം ഉണ്ടാകുന്നത്. വയറിൻ്റെ താഴത്തെ ഭാഗത്ത് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന അണ്ഡാശയങ്ങള്‍ ഹോർമോണുകളുടെ സ്രവത്തിനും പ്രത്യുല്‍പാദനത്തിന് അത്യാവശ്യമായ അണ്ഡാശയത്തിൻ്റെ (മുട്ട) ഉല്‍പാദനത്തിനും […]

അൻപത് നോമ്പും കഴിഞ്ഞ് ഈസ്റ്റർ ആഘോഷം; ഈ ഈസ്റ്ററിന് തനത് കോട്ടയം രുചിയായ പിടിയും കോഴിയും പരീക്ഷിച്ചാലോ…? എങ്ങനെയെന്ന് നോക്കാം…

കോട്ടയം: ഈസ്റ്റർ, അൻപത് നോമ്പും കഴിഞ്ഞ് ആഘോഷത്തിന്റെ ദിവസമാണ്. ഈ ഈസ്റ്ററിന് തനത് കോട്ടയം രുചിയായ പിടിയും കോഴിയും രുചിയോടെ ഉണ്ടാക്കാം. ചേരുവകള്‍ അരിപ്പൊടി (നേരിയ തരിപ്പരുവത്തില്‍)- ഒരു കിലോ തേങ്ങാപ്പീര- ഒന്നര തേങ്ങയുടേത് ജീരകം- ഒരു ചെറിയ ടീസ്പൂണ്‍ പാകം ചെയ്യുന്ന വിധം അരിപ്പൊടിയും തേങ്ങാപ്പീരയും ചേർത്തു വറുക്കുക. ചുവപ്പു നിറമാകുന്നതിനു മുൻപു വാങ്ങിവയ്ക്കണം. ഒരു കപ്പ് വറുത്ത പൊടിക്കു രണ്ടു കപ്പ് എന്ന കണക്കില്‍ വെള്ളം തിളപ്പിക്കണം. ജീരകം ചേർത്താണു വെള്ളം തിളപ്പിക്കേണ്ടത്. തിളപ്പിച്ച വെള്ളം ഒഴിച്ച്‌, വറുത്തപൊടി ചൂടോടെ കുഴച്ചെടുക്കണം. […]

പനി ഉള്ളവരാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക, ഇത്തരം ഭക്ഷണങ്ങൾ കഴിക്കരുത്

  കാലവസ്ഥ വ്യതിയാനം കാരണം പനി എപ്പോൾ വേണമെങ്കിലും വരാം. സാധാരണ ഒരു പനി വരുന്നത് ഒരിക്കലും  നിസാരമായി കാണാതെ ,അതിന്റെതായ  ചികിത്സ തേടാൻ ശ്രദ്ധിക്കണം. ഒപ്പം തന്നെ പനി വന്നാൽ ഭക്ഷണക്രമത്തിലും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.കാരണം പനിയുള്ളപ്പോള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വളരെ പതുക്കെയായിരിക്കും. അതിനാല്‍ ഈ സമയത്ത് ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.പനിയുള്ളപ്പോഴും പനി മാറിയ ഉടനേയും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം. പനിയുള്ളപ്പോൾ നല്ല എരിവുള്ള ഭക്ഷണങ്ങളാ, അതുപോലെ എണ്ണയിൽ വറുത്ത ഭക്ഷണ സധാനങ്ങളോ ഒന്നും തന്നെ കഴിക്കാതിരിക്കുന്നതാണ് നല്ലത്. എന്തെന്നാൽ ഇത്. […]

ചൂട് കൂടുന്നു ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ; സ്വയം ചികിത്സ അരുത്, രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം

സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാർ, മുതിർന്നവർ, ഗർഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവർ – എച്ച്‌ഐവി, കാൻസർ ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവർ, ദീർഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവർ എന്നിവർക്കു രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കൻ പോക്സ് രോഗിയുമായി  സമ്പക്കത്തില്‍ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവർ ആരോഗ്യ പ്രവർത്തകരുടെ ഉപദേശം തേടേണ്ടതാണെന്നും ആരോഗ്യമന്ത്രി […]