
ചെറുകുടലും വന്‍കുടലും അടങ്ങുന്ന ‘ബവല്‍’ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്) എന്ന് പറയുന്നു.
കഠിനമായ വയറുവേദന, വയറിളക്കം, മലബന്ധം, മലവിസര്‍ജ്ജനത്തിലെ മാറ്റങ്ങള്‍, അടിക്കടി ടോയ്ലറ്റില് പോകണമെന്ന തോന്നല്‍, വയറിന് അസ്വസ്ഥത,
ഗ്യാസ്, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, ദഹനക്കേട് എന്നിവയെല്ലാം ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്. പല കാരണങ്ങള്‍ കൊണ്ടും ഐബിഎസ് ഉണ്ടാകാം
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറില്‍ ലക്ഷക്കണക്കിന് നല്ല ബാക്ടീരിയകളും ചീത്ത ബാക്ടരീയകളും ഉണ്ട്.
ഇവയിലുണ്ടാകുന്ന ചില മാറ്റങ്ങള്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന് കാരണമാകും.
ബാക്ടീരിയയോ വൈറസോ മൂലമുണ്ടാകുന്ന ഗ്യാസ്ട്രോഎന്റെറൈറ്റിസും ഐബിഎസിന് കാരണമാകാം.
അതുപോലെ സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദവും, ചില ഭക്ഷണങ്ങൾ തുടങ്ങിയവ ഐബിഎസിന് കാരണമായേക്കാം.
ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ ഉൾപ്പെടെയുള്ള ചില ജീവിതശൈലി മാറ്റങ്ങൾ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാന്‍ സഹായിക്കും.
സ്ട്രെസ് കുറയ്ക്കുക, യോഗയും വ്യായാമവും പതിവാക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക, ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ചിലർക്ക് പാലും പാലുൽപന്നങ്ങളും കഴിച്ചാൽ വയറിളകും. അത്തരത്തില്‍ പ്രശ്നം ഉള്ളവര്‍ പാല്, ചീസ്, തൈര് തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
കൊഴുപ്പും മറ്റും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഐബിഎസ് രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
ഐബിഎസ് രോഗികളില്‍ പലര്‍ക്കും കോഫി കുടിക്കുന്നതും ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അത്തരക്കാര്‍ ഡയറ്റില്‍ നിന്നും കോഫിയുടെ ഉപയോഗവും കുറയ്ക്കുക.
സംസ്കരിച്ച ഭക്ഷണങ്ങള്‍
സംസ്കരിച്ച ഭക്ഷണങ്ങളും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.







