
കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) പരീക്ഷകൾക്കായുള്ള ആറുമാസ ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് അർഹരായ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പരിശീലനത്തിൽ പങ്കെടുക്കാം. വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയുള്ള ഒ.ബി.സി, ഒ.ഇ.സി വിഭാഗക്കാർക്ക് 30 ശതമാനം സീറ്റുകൾ അനുവദിച്ചിട്ടുണ്ട്.
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സ്റ്റൈപ്പന്റും ലഭിക്കും. താൽപര്യമുള്ളവർ ജൂലൈ 4-നകം അപേക്ഷ നൽകണം. അപേക്ഷാ ഫോമുകൾ ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484-2623304, 6282858374 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group







