Spread the love

പ്രായഭേദമന്യേ മുതിർന്നവരിലും കുട്ടികളിലും കണ്ടുവരുന്ന ഒരു രോഗമാണ് കുഴിനഖം അഥവാ പരോണിക്യ (Paronychia). നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധയാണിതിനു കാരണം.

video
play-sharp-fill

ശരിയായ പരിചരണമില്ലെങ്കില്‍ വേദനയും പഴുപ്പും വര്‍ധിച്ച് ഇത് വലിയ ശല്യമായി മാറാറുണ്ട്.

ഇടയ്ക്കിടെ കുഴിനഖം വരുന്നത് തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഖം വെട്ടുന്ന രീതി ശ്രദ്ധിക്കുക

നമ്മള്‍ നഖം വെട്ടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നഖം വെട്ടുന്നതിലുണ്ടാകുന്ന ചെറിയ പിഴവുകള്‍ പോലും കുഴിനഖത്തിന് കാരണമാകാം.

ഉള്ളിലേക്ക് വെട്ടരുത്- പലരും നഖം വെട്ടുമ്പോള്‍ ഉള്ളിലേക്ക് താഴ്ത്തി വെട്ടുന്നതു കാണാം.

അതായത് നഖത്തിന്റെ വശങ്ങള്‍ വല്ലാതെ ഉള്ളിലേക്ക് താഴ്ത്തി വെട്ടുന്നത് ഒഴിവാക്കുക. നഖം എപ്പോഴും നേരെ വെട്ടാന്‍ ശ്രദ്ധിക്കണം.

വശങ്ങള്‍ ശ്രദ്ധിക്കുക- നഖം വെട്ടിക്കഴിഞ്ഞാല്‍ വശങ്ങളിലെ കൂര്‍ത്ത ഭാഗങ്ങള്‍ ചര്‍മ്മത്തിലേക്ക് വളരാന്‍ സാധ്യതയുണ്ട്.

അതിനാല്‍ ഒരു നെയില്‍ ഫയലര്‍ ഉപയോഗിച്ച് വശങ്ങള്‍ മൃദുവായി ഉരച്ചു മിനുക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ വസ്ത്രത്തിലോ സോക്‌സിലോ തട്ടി വലിയുകയുമില്ല.

നനവ് അണുബാധയുടെ ഉറവിടം

നഖം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുക. നഖത്തിന് ചുറ്റുമുള്ള ചര്‍മ്മം എപ്പോഴും ഈര്‍പ്പമുള്ളതായിരിക്കുന്നത് ഫംഗസ്, ബാക്ടീരിയ അണുബാധകള്‍ക്ക് കാരണമാകുന്നതാണ്.

ഉണക്കി സൂക്ഷിക്കുക- കൈ കഴുകിയാലോ കുളിച്ചാലോ കൈവിരലുകള്‍ക്കിടയിലെ വെള്ളം നന്നായി തുടച്ചുണക്കുകയും വേണം.

ഗ്ലൗസുകള്‍ ഉപയോഗിക്കാം- ദീര്‍ഘനേരം പാത്രം കഴുകുകയോ അലക്കുകയോ ചെയ്യുമ്പോള്‍ കൈകള്‍ വെള്ളത്തില്‍ കുതിരുന്നത് തടയാന്‍ റബ്ബര്‍ ഗ്ലൗസുകള്‍ ധരിക്കുന്നത് ശീലമാക്കാം.

പാദരക്ഷകളുടെ തിരഞ്ഞെടുപ്പ്

കാലിലെ നഖങ്ങളെ ബാധിക്കുന്ന കുഴിനഖത്തിന് പ്രധാന കാരണം നമ്മള്‍ ധരിക്കുന്ന ഷൂസുകളാണ്.

ഇടുങ്ങിയ ഷൂസുകള്‍ ഒഴിവാക്കാം- വല്ലാതെ ടൈറ്റായ ഷൂസുകള്‍ ധരിക്കുമ്പോള്‍ വിരലുകള്‍ തമ്മില്‍ അമരുകയും നഖം ചര്‍മ്മത്തിലേക്ക് ആഴ്ന്ന് വളരുകയും ചെയ്യുന്നു.

ഇത് കുഴി നഖമായി മാറാന്‍ സാധ്യത കൂടുതലാണ്. സുഖകരമായ, വിരലുകള്‍ക്ക് ഇളകാന്‍ പാകത്തിലുള്ള പാദരക്ഷകള്‍ തിരഞ്ഞെടുക്കുക.

പ്രകൃതിദത്തമായ പ്രതിരോധം
നഖങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ലളിതമായ ചില മാര്‍ഗങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാം.

വെളിച്ചെണ്ണയുടെ ഗുണം- ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് നഖത്തിന് ചുറ്റും അല്‍പം വെളിച്ചെണ്ണ പുരട്ടുന്നത് ചര്‍മ്മം വരണ്ടുപോകുന്നത് തടയും.

വെളിച്ചെണ്ണയിലുള്ള ലോറിക് ആസിഡ് അണുബാധകളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

ചെറുചൂടുവെള്ളം- നേരിയ വേദന ഉണ്ടെന്നു തോന്നുമ്പോള്‍ തന്നെ അല്‍പംം ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ വിരലുകള്‍ മുക്കിവയ്ക്കുന്നത് നീരും വേദനയും കുറയ്ക്കാന്‍ സഹായിക്കും.

എപ്പോള്‍ ഡോക്ടറെ കാണണം?

നഖത്തിന് ചുറ്റും കഠിനമായ വേദന, ചുവപ്പ് നിറം, പഴുപ്പ് അല്ലെങ്കില്‍ കറുത്ത നിറം എന്നിവ കാണുന്നുണ്ടെങ്കില്‍ സ്വയം ചികിത്സ ഒഴിവാക്കി ഒരു ഡോക്ടറെ കാണുന്നതാണ് ഉചിതം.