Spread the love

തൈര് അരോഗ്യത്തെ വളരെയധികം സഹായിക്കുന്ന ഭക്ഷണമായാണ് കണക്കാക്കപ്പെടുന്നത്.

video
play-sharp-fill

കാല്‍സ്യത്തിന്റെ ശക്തമായ ഉറവിടം, പ്രോബയോട്ടിക്കുകളാല്‍ സമ്പന്നം, കുടലിന്റെ ആരോഗ്യത്തെ സഹായിക്കുക എന്നതുകൊണ്ടൊക്കെത്തന്നെ തൈര് ഏറെ പ്രധാനപ്പെട്ട വിഭവമാണ്.

എന്നാല്‍ തൈര് എപ്പോള്‍ കഴിക്കുന്നു ഏത് സമയത്ത് കഴിക്കുന്നു എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെറ്റായ സമയത്ത് കഴിക്കുന്നത് ഫലപ്രാപ്തി കുറയ്ക്കുകയും ശരീരത്തില്‍ അതിന്റെ ഗുണങ്ങള്‍ ആഗീരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യും.

തൈരിന്റെ ഗുണങ്ങള്‍ അത് എപ്പോള്‍ എങ്ങനെ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒരാള്‍ രാത്രി ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തിയാല്‍ അയാളുടെ ദഹനപ്രവര്‍ത്തനം മന്ദഗതിയിലാകുന്നു.

Acid reflux അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകാന്‍ കാരണമാകുന്നു. രാത്രിയില്‍ തൈര് ശരീരത്തെ തണുപ്പിക്കുന്നതിന് പകരം ദഹിക്കാതെ കിടക്കുകയാണ് ചെയ്യുന്നത്.

ദഹിക്കാത്ത തൈര് കുടലില്‍ ഇരുന്ന് പുളിച്ച് ഗ്യാസ് ഉണ്ടാകാനിടയാക്കുന്നു. ഇത് വയറുവേദനയ്ക്കും ഉറക്കം തടസ്സപ്പെടാനും കാരണമാകുന്നു.

ഉറങ്ങുന്ന സമയത്ത് തൈര് ദഹനത്തെ തടസ്സപ്പെടുത്തുകയും കട്ടിയുള്ള ഭക്ഷണങ്ങള്‍ ദഹിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു.