കേരളത്തിൽ മാത്രമല്ല: ഈജിപ്റ്റിലും കാൽമുട്ട് അശ്ലീലം: അതിരുവിട്ട ഫോട്ടോയെടുത്ത മോഡലും ഫോട്ടോഗ്രാഫറും ഈജിപ്റ്റിൽ അറസ്റ്റിൽ

തേർഡ് ഐ ക്രൈം കെയ്‌റോ: കേരളത്തിൽ മാത്രമല്ല, ഈജിപ്റ്റിലും കാൽമുട്ട് വിവാദം. കേരളത്തിലെ യുവ നടിമാർ സോഷ്യൽ മീഡിയയിൽ കാൽമുട്ട് കാണുന്ന ചിത്രം പകർത്തിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഈജിപ്റ്റിലും കാൽമുട്ട് വിവാദമുണ്ടായിരിക്കുന്നത്. പിരമിഡുകൾക്ക് മുന്നിൽ ഫോട്ടോഷൂട്ട് നടത്തിയതിന് മോഡലിനെയും ഫോട്ടോഗ്രാഫറെയും ഈജിപ്ഷ്യൻ പൊലീസ് അറസ്റ്റു ചെയ്തു. കെയ്‌റോയ്ക്ക് സമീപമിള്ള സഖാറയിലെ നെക്രോപൊളിസ് സൈറ്റിലെ പൗരാണിക പിരമിഡുകൾക്ക് മുന്നിൽ വച്ചാണ് ഫോട്ടോഗ്രാഫർ ഹൗസം മുഹമ്മദ് മോഡൽ സൽമ അൽഷിമിയുടെ ചിത്രങ്ങൾ പകർത്തിയത്.. ഈ ചിത്രങ്ങൾ ഈജിപ്തിന്റെ തനത് ഫറോവൻ സംസ്‌കാരത്തെ അപമാനിച്ചെന്നാരോപിച്ചാണ് പ്രശ്നങ്ങളുടെ […]

കൊവിഡ് തകർത്തത് വിദ്യാർത്ഥികളുടെ ഭാവി: ജീവിതത്തിന്റെ നിർണ്ണായക ഘട്ടത്തിൽ നിൽക്കുന്ന എസ്.എസ്.എൽ.സി – പ്ലസ്ടു വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ; പരീക്ഷ എന്നു നടക്കുമെന്നറിയാതെ മാതാപിതാക്കളും വിദ്യാർത്ഥികളും ഒരു പോലെ ആശങ്കയിൽ

ഡെന്നിമോൾ ജോർജ് കോട്ടയം: കൊവിഡിനെ തുടർന്നു കഴിഞ്ഞ ഏഴു മാസമായി സ്‌കൂളുകൾ അടഞ്ഞു കിടക്കുന്നതിന്റെ ആശങ്ക ഉച്ഛസ്ഥായിയിലെത്തിയ ചില വീടുകളുണ്ട് കേരളത്തിൽ. പത്താം ക്ലാസിലെയും പ്ലസ്ടുവിലെയും കുട്ടികൾ പഠിക്കുന്ന വീടുകളാണ് ഇപ്പോഴും ആശങ്കയുടെ മുൾ മുനയിൽ നിൽക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് സംസ്ഥാനത്ത് കൊവിഡ് ആദ്യ ഘട്ടത്തിൽ എത്തിയത്. അന്ന് എസ്.എസ്.എൽ.സി പരീക്ഷകൾ മാറ്റി വച്ചതോടെയാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് വലിയ പരീക്ഷണമാണ് എന്ന പ്രതീതിയാണ് തുടക്കം മുതൽ സൃഷ്ടിച്ചത്. എസ്.എസ്.എൽ.സി പരീക്ഷ മാറ്റി വയ്ക്കുകയും പിന്നീട് മാസങ്ങൾക്കു ശേഷം കനത്ത സുരക്ഷയിലാണ് എസ്.എസ്.എൽ.സി പരീക്ഷ നടത്തിയതും. […]

ബുവേറി ചുഴലിക്കാറ്റ്: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം: അഞ്ചു ജില്ലകളിൽ അവധി; തിരഞ്ഞെടുപ്പ് ചുമതലകൾക്ക് വെള്ളിയാഴ്ചത്തെ അവധി ബാധകമല്ല; കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തില്ല

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് വീശിയടിക്കാൻ അപകട ഭീതി വിതച്ച് എത്തുന്ന ബുവേറി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദേശം സംസ്ഥാനത്ത് നൽകി. സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടികളെ ഇത് ബാധിക്കില്ലെന്നാണ് കമ്മിഷന്റെ പ്രഖ്യാപനം. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുവടെപ്പറയുന്ന ജോലികൾ മുടക്കമില്ലാതെ നടക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ്, പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം (സ്ഥലവും സമയവും മാറ്റുമണ്ടാകില്ല), പുതിയ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള നോട്ടിസ് നൽകൽ (ഇതുമായി […]

എരണ്ടക്കെട്ടിൽ വലയുന്ന തിരുനക്കര ശിവനു വേണ്ടി ആനപ്രേമികൾ രംഗത്ത്: കൊമ്പനെ ചികിത്സിയ്ക്കാൻ ഡോക്ടർമാരുടെ നേതൃത്വത്തിൽ പാനൽ രൂപീകരിച്ചു; തേർഡ് ഐ ന്യൂസ് ലൈവ് ഇംപാക്ട്

തേർഡ് ഐ ബ്യൂറോ കോട്ടയം: എരണ്ടക്കെട്ടിൽ വലയുന്ന തിരുനക്കര ശിവന് ആശ്വാസവുമായി ആനപ്രേമികളുടെ ഇടപെടൽ. എറണ്ടക്കെട്ടിനെ തുടർന്നു ഭക്ഷണം എടുക്കാനാവാതെ, വയറ്റിൽ നിന്നും പോകാതെ അസ്വസ്ഥത അനുഭവപ്പെട്ട കൊമ്പന് ചികിത്സ നൽകാൻ ഡോക്ടർമാരുടെ പാനൽ തയ്യാറാക്കി ആനപ്രേമികൾ. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഭക്തരുടെയും ആനപ്രേമികളുടെയും സംയുക്ത യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. തിരുനക്കര മഹാദേവന്റെ കൊമ്പനായ തിരുനക്കര ശിവനെ ചികിത്സിയ്ക്കുന്നതിനായി വെറ്റിനറി സർജൻ ശശീന്ദ്രദേവിന്റെയും ഡോ.പറവൂർ ഗിരീഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കൊമ്പനെ ചികിത്സിയ്ക്കുന്നത്. ഇവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ പാനൽ ആനയെ ചികിത്സിയ്ക്കാൻ ആനപ്രേമികളുടെ സംഘം നിർദേശിക്കുകയായിരുന്നു. […]

കോട്ടയം ജില്ലയിൽ 337 പേർക്കു കൊവിഡ്: 331 പേർക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 337 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 331 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 4208 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 8.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിച്ചവരില്‍ 174 പുരുഷന്‍മാരും 128 സ്ത്രീകളും 35 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 377 പേർ രോഗമുക്തരായി. 4919 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

സംസ്ഥാനത്ത് ഇന്ന് 5376 കോവിഡ് രോഗികൾ ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,476 സാമ്പിളുകൾ ; 31 മരണങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317, കണ്ണൂര്‍ 288, കൊല്ലം 285, ഇടുക്കി 265, വയനാട് 238, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

22 കിലോ കഞ്ചാവുമായി 2 മലപ്പുറം സ്വദേശികൾ ഒറ്റപ്പാലത്ത് പിടിയിൽ: കഞ്ചാവ് കടത്തിയത് കാറിൽ

ക്രൈം ഡെസ്ക് ഒറ്റപ്പാലം ; കാറിൽ കടത്തിയ 22 കിലോ കഞ്ചാവുമായി 2 മലപ്പുറം സ്വദേശികളെ ഒറ്റപ്പാലം പോലീസും പാലക്കാട് ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. മലപ്പുറം, കണ്ണമംഗലം, സ്വദേശികളായ സിറാജ് (32) , സുധീഷ് ( 32 ) എന്നിവരെയാണ് ഒറ്റപ്പാലത്ത് വെച്ച് പിടികൂടിയത്. മലബാർ ജില്ലകളിലെ കഞ്ചാവ് കച്ചവടക്കാർക്ക് എത്തിച്ചു കൊടുക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും കാറിൽ ബാഗിലാക്കി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 22 ലക്ഷം രൂപയോളം വില വരും. […]

50 ബോട്ടിൽ ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ: പിടികൂടിയത് മൂന്ന് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന്

സ്വന്തം ലേഖകൻ പാലക്കാട് : മൂന്നു ലക്ഷം രൂപ വിലവരുന്ന 50 ബോട്ടിൽ ഹഷീഷ് ഓയിലുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, പാലക്കാട് ടൗൺ നോർത്ത് പോലീസും സംയുക്കമായി നടത്തിയ പരിശോധനയിൽ പിടികൂടി. ചെർപ്പുളശ്ശേരി, തൃക്കടീരി സ്വദേശി മൻസൂർ അലി (33) ആണ് അറസ്റ്റിലായത്. പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഭാഗത്ത് ഇടപാടുകാരെ കാത്തു നിൽക്കുമ്പോഴാണ് രഹസ്യവിവരം കിട്ടിയതനുസരിച്ച് നടത്തിയ പരിശോധനയിൽ പ്രതി വലയിലായത്. അഞ്ചു ഗ്രാം വീതമുള്ള അൻപത് പ്ലാസ്റ്റിക് ബോട്ടിലുകൾ പ്രതികളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. 6000 രൂപക്കാണ് […]

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു ; കോട്ടയത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം അവതാളത്തിൽ : പരാതിയുമായി നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തേണ്ടതില്ലെന്ന് അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം : ചങ്ങനാശേരി മേഖലയിലെ പൊലീസ് സ്റ്റേഷനിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നത് പൊലീസ് സ്റ്റേഷനുകളും പ്രവർത്തനത്തെ അവതാളത്തിലാക്കുന്നു. ചങ്ങനാശേരി, കറുകച്ചാൽ, തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടം ആരംഭിപ്പോൾ കൊവിഡ് കേസുകളും ക്രമാതീതമായി വർദ്ധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചൊവ്വാഴ്ച്ച രാവിലെ രണ്ടു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതിന് പുറമെ തൃക്കൊടിത്താനം സ്റ്റേഷനിലെ എസ് ഐ, […]

അഞ്ച് വർഷത്തെ ലീവിങ്ടുഗെതറിനൊടുവിൽ തന്നെ ഉപേക്ഷിച്ച യുവാവിനെതിരെ പരാതിയുമായി യുവതി വനിതാ കമ്മീഷനിൽ ; യുവതി പരാതി നൽകിയത് യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതോടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ലീവിങ്ങ് ടുഗെതറിനൊടുവിൽ ഉപേക്ഷിച്ച് പോയ യുവാവിനെതിരെ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിൽ. അഞ്ച് വർഷത്തെ ലിവിങ് ടുഗതറിനൊടുവിലാണ് യുവതിയെ ഉപേക്ഷിച്ച് പോയത്. തുടർന്ന് യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് യുവതി പരാതിയുമായി രംഗത്ത് എത്തിയത്. വിശ്വാസവഞ്ചനയ്ക്ക് യുവാവിനെതിരെ കേസെടുക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. വനിതാ കമ്മിഷൻ സംഘടിപ്പിച്ച മെഗാ അദാലത്തിലാണ് യുവതി പരാതിയുമായി എത്തിയത്. പരാതി ലഭിച്ചതോടെ സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഫോർട്ട് പൊലീസ് അസിസ്റ്റന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഇതിന് പുറമെ കൊറോണക്കാലത്തെ […]