കായംകുളം കൊച്ചുണ്ണിയുടെ പ്രദർശനത്തിനിടെ അഭിലാഷ് തീയറ്റർ സ്‌ക്രീനിൽ ‘നീല’: പ്രതിഷേധവുമായി പ്രേക്ഷകർ; സിനിമ കണ്ടവർക്ക് പണം നഷ്ടമായി: പ്രശ്‌നം പരിഹരിച്ച് വരികയാണെന്ന് തീയറ്റർ മാനേജ്‌മെന്റ്

സ്വന്തം ലേഖകൻ കോട്ടയം: നിവിൻ പോളി മോഹൻലാൽ ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പ്രദർശനത്തിനിടെ തീയറ്റർ സ്‌ക്രീനിൽ നീല നിറം കണ്ടത് പ്രതിഷേധത്തിനിടയാക്കി. പ്രേക്ഷകർ പ്രതിഷേധവുമായി എത്തിയെങ്കിലും ഷോ നിർത്തി വയ്ക്കാനോ, തകരാർ പരിഹരിക്കാനോ തീയറ്റർ അധികൃതർ തയ്യാറായില്ല. ഷോ നടക്കുമ്പോൾ തന്നെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കാതിരുന്നതിനെ തുടർന്ന് രണ്ടര മണിക്കൂറോളം നീല നിറത്തിലുള്ള സ്‌ക്രീനിലാണ് പ്രദർശനം തുടർന്നത്. ഇതോടെ സിനിമ കൃത്യമായി ആസ്വദിക്കാൻ പ്രേക്ഷകർക്ക് സാധിച്ചില്ല.   ബുധനാഴ്ച വൈകിട്ട് 5.45 ന് അഭിലാഷ് തീയറ്ററിൽ ആരംഭിച്ച് കായംകുളം കൊച്ചുണ്ണി […]