സർക്കാർ പട്ടികയിൽ അൻപത് കഴിഞ്ഞവരും..! കള്ളംപറഞ്ഞ് സർക്കാർ സുപ്രീം കോടതിയെയും പറ്റിച്ചു; സർക്കാരിനെ വെട്ടിലാക്കി ചാനലുകളുടെ ഓപ്പറേഷൻ; സുപ്രീം കോടതി കണ്ടെത്തിയാൽ സർക്കാർ കുടുങ്ങിയേക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ കാട്ടിയ തിടുക്കം സർക്കാരിനെ തിരിഞ്ഞ് കൊത്തുന്നു. ശബരിമലയിൽ ദർശനം നടത്തിയ സ്ത്രീകളുടെ എണ്ണം പറഞ്ഞ് സർക്കാർ കോടതിയിൽ സമർപ്പിച്ച പട്ടികയിൽ വൈരുധ്യമെന്ന് കണ്ടെത്തിയതോടെയാണ് ഇത് സർക്കാരിനെ തന്നെ തിരിഞ്ഞ് കൊത്തുന്നത്. പലരുടെയും പ്രായം 50 ന് മുകളിലാണ്. സർക്കാർ രേഖയിൽ പദ്മാവതി ദസരി എന്ന സ്ത്രീക്ക് 48 വയസാണെന്നാണ്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് പ്രകാരം ഇവർക്ക് 55 വയസാണുള്ളത്.ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ നൽകിയത് ഇതേ തിരിച്ചറിയൽ രേഖയാണെന്ന് നൽകിയതെന്ന് പദ്മാവതി പറയുന്നു.51 […]

ശബരിമല ദർശനം: സംഘപരിവാർ ഭീഷണി നേരിടുന്ന ബിന്ദുവിനും കനകദുർഗയ്ക്കും സംരക്ഷണം നൽകാൻ സുപ്രീം കോടതി നിർദേശം; ജീവന് ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണം; തന്ത്രിക്കെതിരായ നടപടി പിന്നീട് പരിഗണിക്കും; ശബരിമലയിൽ അൻപത്ത് ഒന്ന് യുവതികൾ ദർശനം നടത്തിയെന്ന് സർക്കാർ; തേർഡ് ഐ ന്യൂസ് വാർത്ത ശരിവച്ച് സംസ്ഥാന സർക്കാരും

സ്വന്തം ലേഖകൻ ന്യൂഡൽഹി: വനിതാ മതിലിനു പിന്നാലെ ജനുവരി രണ്ടിന് ശബരിമലയിൽ കയറിയ രണ്ടു യുവതികളായ ബിന്ദുവിനും കനകദുർഗയ്ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ സുപ്രീം കോടതി നിർദേശം. ശബരിമലയിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ദർശനം നടത്തിയ ശേഷം സംഘപരിവാർ ഭീഷണി നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടി ഇരുവരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കോടതി ഇരുവർക്കും പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടത്. ഇതിനിടെ ശബരിമലയിൽ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ശബരിമലയിൽ 51 യുവതികൾ പ്രവേശിച്ചതായി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാർ ഈ […]

മൂന്നാം ഏകദിനം: ഓസീസ് 230 ന് പുറത്ത്; ചാഹലിന് ആറ് വിക്കറ്റ്

സ്‌പോട്‌സ് ഡെസ്‌ക് മെൽബൺ: മെൽബൺ ക്രിക്കറ്റ് മൈതാനത്ത് ചഹലിന്റെ സ്പിൻ പന്തിനു മുന്നിൽ ഓസീസ് ബാറ്റിംഗ് നിര കറങ്ങി വീണു. പത്ത് ഓവറിൽ 42 റൺ വഴങ്ങി ആറ് വിക്കറ്റ് പിഴുത യുഷ് വേന്ദ്ര ചഹലിനു മുന്നിൽ ഓസീസ് മുൻനിര തകർന്നടിഞ്ഞു. ഭുവനേശ്വർകുമാറും മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയതോടെ ഓസീസ് 230 ന് പുറത്തായി. ഒരു ഓവറും രണ്ടു പന്തും ബാക്കി നിൽക്കെയാണ് ഓസീസ് നിരയെ ഇന്ത്യ കെട്ടുകെട്ടിച്ചത്. മെൽബൺ ക്രിക്കറ്റ് മൈതാനത്ത് ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കോഹ്ലിയുടെ […]

ശബരിമല കയറാൻ തൃപ്തി ദേശായി വീണ്ടുമെത്തുന്നു: ദേശായിയും മനീതി സംഘവും പത്തനംതിട്ടയിലെ ഒളി സങ്കേതത്തിൽ; സർവ സന്നാഹവുമായി സന്നിധാനത്ത് തമ്പടിക്കാൻ സംഘപരിവാർ നിർദേശം

തേർഡ് ഐ ബ്യൂറോ പത്തനംതിട്ട: മണ്ഡല – മകരവിളക്ക് സീസൺ അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ തൃപ്തി ദേശായിയും, നാൽപത് അംഗ മനീതി സംഘവും പത്തനംതിട്ടയിൽ എത്തിയതായി സംഘപരിവാർ സംഘത്തിന് രഹസ്യ വിവരം. ഇതേ തുടർന്ന് സന്നിധാനത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശബരിമല കർമ്മ സമിതി, ആർഎസ്എസ് പ്രവർത്തകർക്ക് വാട്‌സ് അപ്പ് ഗ്രൂപ്പുകൾ വഴി നിർദേശം പോയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശനിയാഴ്ച അർധരാത്രി വരെ ആയിരത്തിലേറെ സംഘം പ്രവർത്തകർ ചെറു ഗ്രൂപ്പുകളായി ശബരിമലയിൽ തമ്പടിക്കുമെന്നാണ് ലഭിക്കുന്ന സൂചന. നിരോധനാജ്ഞയും നിയന്ത്രണങ്ങളും […]

സംഘപരിവാറിൽ നിന്ന് സുരക്ഷ തേടി ബിന്ദുവും കനകദുർഗയും ഇന്ന് സുപ്രീം കോടതിയിൽ; സുപ്രീം കോടതിയിൽ ഇരുവർക്കും വേണ്ടി ഹാജരാകുന്നത് കോടികൾ വിലയീടാക്കുന്ന അഭിഭാഷകർ: സാധാരണക്കാരായ യുവതികൾക്ക് കോടതിയിലൊഴുക്കാൻ കോടികൾ എവിടെ നിന്ന്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ജനുവരി രണ്ടിന് വിവാദ വഴിയിലൂടെ ശബരിമല ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും സംഘപരിവാർ ഭീഷണി. സംഘപരിവാറിന്റെ ഭീഷണിയെ തുടർന്ന് ഇരുവരും സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിൽ എത്തിയ ഇരുവർക്കും വേണ്ടി കോടികൾ വിലയുള്ള അഭിഭാഷകരാണ് കോടതിയിൽ ഹാജരാകുന്നത്. തികച്ചും സാധാരണക്കാരായ ഇരുവർക്കും കോടതിയിൽ പ്രമുഖ അഭിഭാഷകർക്ക് നൽകാൻ കോടികൾ എവിടെ നിന്നു ലഭിക്കുന്നു എന്ന ചോദ്യമാണ് സാധാരണക്കാർ ഉയർത്തുന്നത്. മാവോയിസ്റ്റ് സംഘങ്ങളും ദേശവിരുദ്ധ ശക്തികളും ബിന്ദുവിനും കനകദുർഗയ്ക്കും പിന്നിലുണ്ടോ എന്ന സംശയമാണ് ഇപ്പോൾ […]

മമ്മൂട്ടി എറണാകുളത്തും, മോഹൻലാൽ തിരുവനന്തപുരത്തും: തിരഞ്ഞെടുപ്പു വാർത്തകളിലെ താരസാന്നിധ്യം സത്യം ഒടുവിൽ പുറത്ത് വന്നു

സ്വന്തം ലേഖകൻ കോട്ടയം: മമ്മൂട്ടി എറണാകുളത്ത് ഇടതു സ്ഥാനാർത്ഥിയാകുമെന്നും, മോഹൻലാൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയാകുമെന്നുമുള്ള വാർത്തകൾക്കിടെ യാഥാർത്ഥ്യം വെളിപ്പെടുത്തി രണ്ടു പേരും രംഗത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ട് പോലുമില്ലെന്ന് വ്യക്തമാക്കിയാണ് രണ്ടു പേരും ഒടുവിൽ രംഗത്ത് എത്തിയിരിക്കുന്നത്. കൈരളി ടിവി ചെയർമാൻ കൂടിയായ മമ്മൂട്ടിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി അടു്ത്ത ബന്ധമാണ് ഉള്ളത്. ഇത് തന്നെയാണ് എറണാകുളത്ത് സിപിഎം സ്വതന്ത്രസ്ഥാനാർത്ഥിയായി പാർട്ടി ചിഹ്നത്തിൽ മമ്മൂട്ടി മത്സരിപ്പിക്കാൻ തീരുമാനം എടുത്തിരിക്കുന്നതെന്നായിരുന്നു വാർത്തകൾ. എന്നാൽ, ഈ വാർത്തകളെയെല്ലാം മമ്മൂട്ടി കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി […]

കുന്നത്ത്കളത്തിൽ ജുവലറി – ചിട്ടി തട്ടിപ്പ്: സെൻട്രൽ ജംഗ്്ഷനിലെ ജുവലറിയിലെ സാധനങ്ങളുടെ ലേലം തുടങ്ങി; ആദ്യ ലേലത്തിൽ ലഭിച്ചത് അരലക്ഷത്തിൽ താഴെ രൂപ മാത്രം; വീണ്ടും നടത്താൻ നിർദേശിച്ച് കോടതി; ജനുവരി 31 ന് യോഗം വിളിച്ച് ആക്ഷൻ കൗൺസിൽ; സമരം വീണ്ടും ശക്തമാക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: സാധാരണക്കാരായ നിരവധി നിക്ഷേപകരെ കബളിപ്പിച്ച് 100 കോടി രൂപയ്ക്കു മുകളിൽ തട്ടിയെടുത്ത് മുങ്ങിയ കുന്നത്ത് കളത്തിൽ ജുവലറി ഗ്രൂപ്പിന്റെ സെൻട്രൽ ജംഗ്ഷനിലെ ജുവലറിയിലെ സാധനങ്ങൾ ലേലം ചെയ്യാനുള്ള നടപടികൾ കോട്ടയം സബ് കോടതി ആരംഭിച്ചു. ജുവലറി ഒഴിപ്പിച്ച് നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെൻട്രൽ ജംഗ്ഷനിലെ കെട്ടിട ഉടമ കോടതിയെ സമീപിച്ചതോടെയാണ് കേസിൽ ഏറെ നിർണ്ണായകമായ നീക്കം നടന്നത്. ഇതോടെ കേസ് അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുമെന്ന് ഉറപ്പായി. ജുവലറി പൂട്ടി ആറു മാസം കഴിഞ്ഞിട്ടും തങ്ങളുടെ പണം എന്ന് തിരികെ ലഭിക്കുമെന്ന് […]

കടുവാക്കുളത്തെ വ്യാജ റിക്രൂട്ട്മെന്റ് മുഖ്യമന്ത്രിയുടെ മൗനസമ്മതത്തോടെ..! ട്രാഫിക് പൊലീസിലേയ്ക്ക് ആളെ എടുത്തത് എല്ലാ രേഖകളോടെയുമെന്ന് ജാമ്യത്തിലിറങ്ങിയ പ്രതികൾ; പൊലീസിനെ വിഴുങ്ങിയ പ്രതികൾ പറയുന്നത് ആരെയൊക്കെ കുടുക്കും

തേർഡ് ഐ ന്യൂസ് കോട്ടയം: കടുവാക്കുളം എമ്മൗസ് പബ്ലിക്ക് സ്‌കൂൾ മൈതാനത്ത് നടന്ന വ്യാജ റിക്രൂട്ട്മെന്റ് തട്ടിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയോ..? പൊലീസിലേയ്ക്ക് ആളുകളെ പരിശീലിപ്പിക്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങൾക്ക് വാക്കാൽ അനുമതി നൽകിയിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് തട്ടിപ്പ് കേസിൽ ദിവസങ്ങളോളം റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതികൾ ഇപ്പോൾ നടത്തിയിരിക്കുന്നത്. ബുധനാഴ്ച കോട്ടയം പ്രസ്‌ക്ലബിലാണ് കേസിലെ പ്രതികളായവർ പത്രസമ്മേളനം നടത്തിയത്. പത്രസമ്മേളനത്തിലെ അവരുടെ വാദഗതികൾ ഇങ്ങനെ.. എറണാകുളം ജില്ല ട്രാഫിക് പൊലീസ് യൂണിറ്റിന്റെ കീഴിൽ ട്രാഫിക് പൊലീസ് വാർഡൻമാരായി […]

വീടിന് തീ വച്ചു; ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുടുംബത്തിന് നേരെ ആസിഡ് ഒഴിച്ചു; അതിക്രൂരത നിർധനയും നിരാലംബരുമായ കുടുംബത്തിന് നേരെ; ആസിഡ് വീണ് കണ്ണ് തുറക്കാൻ പോലുമാവാതെ കഴിയുന്നത് നാല് കുരുന്നുകൾ

സ്വന്തം ലേഖകൻ കോട്ടയം: ജീവിതം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലായിരുന്നു സ്മിതയും കുരുന്നുകളും. സ്‌നേഹനിധിയായ ആളുകളുടെ സഹായത്തിൽ പാമ്പാക്കൂടയിൽ വീട് നിർമ്മിച്ച് ജീവിതത്തിന്റെ തുരുത്തിൽ പച്ചപിടിച്ച് കയറാനുള്ള പരിശ്രമത്തിലായിരുന്നു അവർ. ഇതിനിടെയാണ് സാമൂഹ്യ വിരുദ്ധ സംഘം ഈ കുടുംബത്തെ പിൻ തുടർന്ന ആക്രമിച്ചത്. രാത്രിയിൽ ആരുമില്ലാത്തപ്പോൾ എത്തി വീടിന് തീയിട്ട സംഘം, കിടന്നുറങ്ങുകയായിരുന്ന കുടുംബത്തിന്റെ തലയിലേയ്ക്ക് ആസിഡും കോരിയൊഴിച്ചു. ഭർത്താവ് ഉപേക്ഷിച്ച്, നാല് കുരുന്ന് കുട്ടികളുമായി കഴിയുന്ന പിറവം പാമ്പാക്കൂട്ട സ്വദേശി സ്മിതയും കുട്ടികളും ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. […]

18 ന് ഋഷിരാജ് സിംഗ് മാന്നാനത്ത് ക്രിക്കറ്റ് കളിക്കും: സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയിൽ 18 ന് തിരിതെളിയും

സ്വന്തം ലേഖകൻ കോട്ടയം: പതിനാറാമത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേള  ജനുവരി 18, 19, 20 തീയതികളില്‍ കോട്ടയത്തു നടക്കും. മേളയുടെ ഔപചാരികമായ ഉദ്ഘാടനം ജനുവരി 19 രാവിലെ 8,30-ന് എക്‌സൈസ്-തൊഴില്‍ വകുപ്പു് മന്ത്രി റ്റി. പി. രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.  യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും,  എക്‌സൈസ് ഉദ്യോഗസ്ഥരുടെ ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുകയും ഒരു യൂണിഫോംഡ് ഫോഴ്‌സിന് ആവശ്യമായ കായികശേഷി നിലനിര്‍ത്തുന്നതിന് പ്രോല്‍സാഹ നാര്‍ഹമായ രീതിയില്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് അവസരം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2002 മുതല്‍ […]