ആദായ നികുതി റിട്ടേൺ ; ഓഗസ്റ്റ് 31 വരെ സമയം നീട്ടി

സ്വന്തം ലേഖകൻ ഡൽഹി : ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം ഓഗസ്റ്റ് 31 വരെ നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു.ഫോറം 16 ഉൾപ്പെടെ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള രേഖകൾ കൈമാറാൻ തൊഴിലുടമയ്ക്ക് ജൂൺ 15-ൽ നിന്ന് ജൂലൈ 10 വരെ സമയം അനുവദിച്ചിരുന്നു. നേരത്തെ ജൂലൈ 31 വരെയായിരുന്നു നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി. ഇതനുസരിച്ച് നികുതിദായകർക്കും കൂടുതൽ സമയം ലഭിക്കണമെന്ന ആവശ്യമുയർന്നിരുന്നു.

നാട്ടുകാർക്ക് സെന്റിന് അൻപത് ലക്ഷം,ശീമാട്ടി മുതലാളിക്ക് 80 ലക്ഷവും : മെട്രോയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുത്ത കേസ് ; പുനരന്വേഷണത്തിന് ഉത്തരവ്

സ്വന്തം ലേഖകൻ കൊച്ചി : മെട്രോക്ക് വേണ്ടി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്ത കേസിൽ വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതി മടക്കി. ത്വരിതാന്വേഷണ റിപ്പോർട്ടിൽ സർക്കാരിനും കെ.എം.ആർ.എല്ലിനും സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്ന കണ്ടെത്തൽ കോടതി സ്വീകരിച്ചില്ല. അധിക വില ലഭിക്കുന്ന വിധം ശീമാട്ടിയും ജില്ലാകലക്ടറും ഉണ്ടാക്കിയ കരാർ സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. കേസ് കോടതി ആഗസ്റ്റ് 17ന് വീണ്ടും പരിഗണിക്കും. ജില്ലാ ഭരണകൂടം ശീമാട്ടിയുടെ ഭൂമി സെന്റിന് 52 ലക്ഷം രൂപ നഷ്ടപരിഹാരം നല്കിക്കൊണ്ടായിരുന്നു എറ്റെടുത്തത്. എന്നാൽ പിന്നീട് […]

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും വിട്ടു നിൽക്കും; വിപ്പ് നൽകാൻ അധികാരം തങ്ങൾക്കെന്ന് ജോസഫ് വിഭാഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ വിട്ടു നിൽക്കാൻ കോൺഗ്രസ് തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തത്. കോറം തികയാതെ വന്നാൽ ബുധനാഴ്ചത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞടുപ്പ് മാറ്റി വച്ചേയ്ക്കും. പ്ഞ്ചായത്തിലെ 22 ൽ 14 അംഗങ്ങൾ വിട്ടു നിൽക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വോട്ടെടുപ്പ് മാറ്റിവച്ചേക്കുമെന്ന സാധ്യത ഉയർന്നത്. ഇതിനിടെ പ്രതിപക്ഷം വോ്‌ട്ടെടുപ്പ് വേണമെന്ന് ആവശ്യം ഉയർത്തിയിട്ടുണ്ട്. ഇതിനിടെ വോട്ടെടുപ്പിൽ പങ്കെടുക്കുമെന്നും വിട്ടു നിൽക്കുന്നില്ലെന്നും ജോസഫ് വിഭാഗം […]

കൊച്ചിയിൽ മതപ്രചാരണം ; മെഡിക്കൽ വിസയിലെത്തിയ സൗദി പൗരൻ പൊലീസ് നിരീഷണത്തിൽ

സ്വന്തം ലേഖകൻ കൊച്ചി: നഗരത്തിലെ മാളിൽ ഒരു സമുദായത്തിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റിന്റെ മേൽവിലാസമടങ്ങിയ കാർഡ് യുവാക്കൾക്ക് വിതരണം ചെയ്ത സൗദി അറേബ്യൻ പൗരൻ പൊലീസ് നിരീഷണത്തിൽ. ഇയാളെ ഇന്നലെ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു. ഒരു ഹോട്ടലിൽ താമസിക്കുന്ന ഇയാളോട് അനുമതിയില്ലാതെ പുറത്തുപോകരുതെന്ന് പൊലീസ് നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസമാണ് മാളിലെത്തിയ 50 വയസുകാരൻ യുവാക്കൾക്ക് ചാറ്റ് ഫോർ ട്രൂത്ത് ഡോട്ട് കോം എന്ന കാർഡ് കൈമാറിയത്. കാർഡ് കിട്ടിയ ചിലർ സൈറ്റിൽ പ്രവേശിച്ചതോടെ ഒരു സമുദായത്തിന്റെ ആശയങ്ങളുടെ പ്രചാരണമാണെന്ന് വ്യക്തമായി. വെബ്‌സൈറ്റിൽ […]

മന്ത്രി മണിയുടെ ശസ്ത്രക്രിയ ; ആരോഗ്യനില തൃപ്തികരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലയോട്ടിക്കുള്ളിലെ രക്തസ്രാവത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മന്ത്രി എം.എം. മണിക്ക് ശസ്ത്രക്രിയ നടത്തി. രക്തസ്രാവം പരിഹരിക്കുന്നതിനായി താക്കോൽ ദ്വാര ശസ്ത്രക്രിയയാണ് നടത്തിയത്. രാവിലെ 8ന് തുടങ്ങിയ ശസ്ത്രക്രിയ 11 മണിയോടെ പൂർത്തിയായി. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ന്യൂറോ സർജറി ഐ.സി.യുവിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രാത്രിയോടെ ഭക്ഷണം കഴിച്ചു. രണ്ട് ദിവസത്തിനുശേഷം ആശുപത്രി വിടാനാകും. കാലുകൾക്ക് ബലക്കുറവ് ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]

അവസാന നിമിഷവും അനിശ്ചിതത്വം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയും യുഡിഎഫിലെ തർക്കം തീരുന്നില്ല; എല്ലാ കണ്ണുകളും തിരുവനന്തപുരത്തേയ്ക്ക് …!

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ഇരുപക്ഷവും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും, വിപ്പ് നൽകുകയും ചെയ്തതോടെ പന്ത് ഇനി കോൺഗ്രസിന്റെ കോർട്ടിൽ. തിരഞ്ഞെടുപ്പിന് ഒരു മണിക്കൂർ മാത്രം ബാക്കി നിൽക്കെ ഇതുവരെയും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതൃത്വങ്ങൾ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനത്തിൽ എത്തിച്ചേർന്നിട്ടില്ല. തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന തല നേതാക്കൾ ഇതു സംബന്ധിച്ചു തീരുമാനം എടുത്തെങ്കിൽ മാത്രമേ ജില്ലയിൽ ഇനി തീരുമാനം ഉണ്ടാകൂ എന്ന് ജില്ലാ പഞ്ചായത്ത് അംഗവും ഡിസിസി പ്രസിഡന്റുമായ ജോഷി ഫിലിപ്പ് അറിയിച്ചു. ഇതിനിടെ കേരള കോൺഗ്രസിലെ ജോസ് […]

ധോണിയെ ഒഴിവാക്കി, ഇനി പന്ത് തന്നെ ഇന്ത്യയുടെ കീപ്പർ: പിൻതുണയുമായി ധോണി പിന്നിലുണ്ടാകും..!

സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് സ്വപ്‌നങ്ങൾ ഇംഗ്ലണ്ടിലെ മൈതാനത്ത് സെമിയിൽ അവസാനിച്ചതോടെ ഇന്ത്യയുടെ മഹാനായ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ കരിയർ സംബന്ധിച്ചു തീരുമാനമായിരുന്നു. വിൻഡീസ് പര്യടനത്തോടെ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേയ്ക്ക് ഋഷഭ് പന്തിനെ പൂർണമായും നിയോഗിച്ചതോടെ ധോണി ഇന്ത്യയുടെ കീപ്പർ സ്ഥാനത്ത് നിന്നും പുറത്തായതായി ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇതിനിടെയാ്ണ് ധോണി ടീമിനൊപ്പം ഉണ്ടാകുമെന്നും പന്തിന്റെ ഉപദേശകനായി ടീമിന്റെ ഭാഗായി ഉണ്ടാകുമെന്നുമുള്ള വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്. വെസ്റ്റ് ഇൻഡീസുമായുള്ള പരമ്പരയിൽ നിന്നും താരത്തിന് അവധി നൽകാനായിരുന്നു ടീം മാനേജ്മെന്റിന്റെ […]

ഇനി റോഡിൽ ഊത്തുവേണ്ട: മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ വൈദ്യ പരിശോധന തന്നെ വേണം: പൊലീസിന്റെ ഊത്ത് പരിശോധനയ്‌ക്കെതിരെ ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: നടുറോഡിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി ഊതിച്ച് കുടിയൻമാരെ കണ്ടെത്തുന്ന പൊലീസ് പരിശോധനയ്ക്ക് ഹൈക്കോടതിയുടെ കടിഞ്ഞാൺ. ഊത്ത് പരിശോധനയുടെ പേരിൽ മാത്രം ഇനി ഒരാളെയും കുടിയനെന്ന് മുദ്രകുത്താനാവില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. പൊലീസ് ഊതിച്ചതിന്റെ അടിസ്ഥാനത്തിൽ ശരീരത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയാലും, രക്തം പരിശോധിച്ച് മദ്യത്തിന്റെ അളവ് കണ്ടെത്തിയെങ്കിൽ മാത്രമേ ഇനി മുതൽ കേസ് രജിസ്റ്റർ ചെയ്യാവൂ എന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റംചുമത്തി തലവൂർ സ്വദേശികളായ മൂന്നുപേരുടെപേരിൽ കുന്നിക്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ശാസ്ത്രീയമായി […]

സഖാവേ , അവളുമാരെ എന്തിനാ മല കയറ്റിയത്: ശബരിമല വിഷയത്തിൽ വീട്ടമ്മ മാരോട് മറുപടി പറഞ്ഞ് വിയർത്ത് സി പി എം : കാൽചുവട്ടിലെ അവസാന പിടി മണ്ണും ഒലിച്ച് പോകാതിരിക്കാൻ അശ്രാന്ത പരിശ്രമം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സുപ്രീം കോടതി വിധിയുടെ പേരിൽ സി പി എം വെട്ടി വിയർക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഭവന സന്ദർശനത്തിന് ഇറങ്ങിയ സി പി എം നേതാക്കളും അണികളും കേൾക്കുന്ന പ്രധാന ചോദ്യം ഇതാണ് – ബിന്ദുവിനെയും കനക ദുർഗയെയും മലകയറ്റിയത് എന്തിനാണ്. വീട്ടമ്മമാർ ഉയർത്തിയ ഈ ചോദ്യത്തിന് കൃത്യമായി മറുപടി നൽകാൻ പാർട്ടി ക്ലാസിൽ കൃത്യമായി പങ്കെടുത്ത ഉത്തമന്മാർക്ക് പോലും സാധിക്കുന്നില്ല. പാർട്ടി സംസ്ഥാന സമിതി നേതാക്കൾ മുതൽ സാധാരണ പ്രവർത്തകർ വരെ ഈ മാസം 28 […]

നടുറോഡിൽ യുവതിയെയും ഭർത്താവിനെയും തല്ലി വീഴ്ത്തിയ കോൺഗ്രസുകാരൻ തനി ഗുണ്ട: പെൺകുട്ടിയെ തല്ലി വീഴ്ത്തുന്നത് വീഡിയോ എടുത്തവർ പോലും നോക്കി നിന്നു: പൊലീസിൽ പരാതി കിട്ടിയിട്ടും തല്ല് കൊണ്ടവരെ കണ്ടെത്താനായില്ല

സ്വന്തം ലേഖകൻ വയനാട്: ബീഹാർ മോഡലിൽ നടുറോഡിൽ യുവതിയെയും ഭർത്താവിനെയും തല്ലി വീഴ്ത്തിയ ഗുണ്ടയായ കോൺഗ്രസുകാരനെതിരെ ഒടുവിൽ പൊലീസ് കേസെടുത്തു. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സി പി എം ബ്രാഞ്ച് കമ്മിറ്റിയും വനിതാ കമ്മിഷനും അടക്കം പരാതി നൽകിയതോടെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ യുവതിയെ നടുറോഡിലിട്ട് തല്ലുന്നത് കണ്ട് നോക്കി നിന്ന നാട്ടുകാർ വീഡിയോ എടുത്തെങ്കിലും പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ല. അമ്പലവയൽ ടൗണിൽ വച്ചാണ് ഓട്ടോ ഡ്രൈവറും കോൺഗ്രസ് പ്രാദേശിക പ്രവർത്തകനുമായ സജീമാനന്ദൻ ആക്രമണം അഴിച്ച് വിട്ടത്.  ആക്രമണത്തിന് ഇരയായത് തമിഴ് ദമ്പതികൾ […]