ആദായ നികുതി റിട്ടേൺ ; ഓഗസ്റ്റ് 31 വരെ സമയം നീട്ടി

ആദായ നികുതി റിട്ടേൺ ; ഓഗസ്റ്റ് 31 വരെ സമയം നീട്ടി

സ്വന്തം ലേഖകൻ

ഡൽഹി : ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം ഓഗസ്റ്റ് 31 വരെ നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു.ഫോറം 16 ഉൾപ്പെടെ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള രേഖകൾ കൈമാറാൻ തൊഴിലുടമയ്ക്ക് ജൂൺ 15-ൽ നിന്ന് ജൂലൈ 10 വരെ സമയം അനുവദിച്ചിരുന്നു. നേരത്തെ ജൂലൈ 31 വരെയായിരുന്നു നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി. ഇതനുസരിച്ച് നികുതിദായകർക്കും കൂടുതൽ സമയം ലഭിക്കണമെന്ന ആവശ്യമുയർന്നിരുന്നു.