നെടുങ്കണ്ടം ഉരുട്ടിക്കൊല : പൊലീസ് സർജനും പ്രതിപ്പിട്ടികയിലേക്ക് ; തിരിമറി നടത്തിയതാരൊക്കെ ?

സ്വന്തം ലേഖകൻ തൊടുപുഴ : രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തപ്പോഴുള്ള പുതിയ കണ്ടെത്തലുകൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഗതി മാറ്റും. കേസിൽ കൂടുതൽ പൊലീസുകാർ പ്രതികളാകുമെന്നു സൂചന. മൃതദേഹം ആദ്യം പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജൻ ഉൾപ്പെടെയുള്ളവർ വകുപ്പുതല നടപടി നേരിടേണ്ടി വരുമെന്നതും ഉറപ്പായി. കുമാറിന്റെ മൃതദേഹം, കോട്ടയം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം അസി. പ്രഫസറും പിജി വിദ്യാർഥിയും ചേർന്നാണ് ആദ്യം പോസ്റ്റ്മോർട്ടം ചെയ്തത്. മൃതദേഹത്തിലെ മുറിവുകളുടെ പഴക്കം രേഖപ്പെടുത്താത്തതും, ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി അയയ്ക്കാത്തതും ഏറെ വിമർശനത്തിനിടയാക്കി. തുടർന്നാണു മൃതദേഹം വീണ്ടും […]

കുട്ടനാട്ടിൽ മൂന്നു പഞ്ചായത്തുകളിലായി നിരവധി പേർക്ക് കാൻസർ ; വിദഗ്ധ പഠനം നടത്തും : മാത്യൂ ടി തോമസ് എംഎൽഎ

സ്വന്തം ലേഖിക കുട്ടനാട്: നിരവധി പേർക്ക് കാൻസർരോഗം കണ്ടെത്തിയ അപ്പർക്കുട്ടനാട്ടിലെ മൂന്ന് പഞ്ചായത്തുകളിലായി നിരവധി പേർക്ക് കാൻസർ രോഗം കണ്ടെത്തിയ സാഹചര്യത്തെ കുറിച്ച് വിദഗ്ധ പഠനം നടത്തും. മാത്യു ടി തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ തിരുവല്ല ആർഡിഒ ഓഫീസിൽ ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായി.കടപ്ര, നിരണം, പെരിങ്ങര ഗ്രാമപഞ്ചായത്തുകളിൽ നിരവധി പേർക്ക് കാൻസർ രോഗം കണ്ടെത്തിയിട്ടുണ്ടെന്നും ആക്ഷൻ പ്ലാൻ തയാറാക്കി നടപ്പാക്കുമെന്നും എംഎൽഎ പറഞ്ഞു. പ്രാഥമികമായി ആഗസ്ത് 12 മുതൽ 24 വരെ വിവരശേഖരണം നടത്തും. വിവരശേഖരണം പൂർത്തിയാക്കിയ ശേഷം തുടർ നടപടികൾക്കായി 29ന് […]

ഡോക്ടർമാർ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു.

സ്വന്തം ലേഖിക തിരുവനന്തപുരം : ഡോക്ടർമാർ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം വ്യാഴാഴ്ച ആറ് മണി വരെ തുടരും. ഒപിയും കിടത്തി ചികിത്സയും ഇന്ന് ഉണ്ടാകില്ല. സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കും.ദേശീയ മെഡിക്കൽ കമ്മിഷൻ ബിൽ ലോക്സഭയിൽ പാസാക്കിയതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപക പണിമുടക്ക് നടത്തുന്നത്. മെഡിക്കൽ കമ്മീഷൻ ബിൽ പാസാകുന്നതോടെ എംബിബിഎസ് അടിസ്ഥാന യോഗ്യത […]

അനുജന്റെ പട്ടാളത്തിലെ ജോലി നഷ്ടമാകാതിരിക്കാൻ രാഹുൽ കൊലക്കേസ് ഏറ്റെടുക്കും: പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ജീവനൊടുക്കാൻ വിഷം തയ്യാറാക്കി വച്ചു; അമ്പൂരി രാഖി കൊലക്കേസിൽ പ്രതികളുടെ തന്ത്രങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസിൽ കൊലപാതകം മറയ്ക്കാൻ പ്രതികൾ തയ്യാറാക്കിയിരുന്നത് നിരവധി പദ്ധതികൾ. എന്നാൽ, ്കൃത്യമായ ആസൂത്രണത്തിലൂടെ പൊലീസ് തയ്യാറാക്കിയ പദ്ധതികളിലൂടെ പ്രതികളുടെ പദ്ധതികളെല്ലാം പൊളിയുകയായിരുന്നു. രാഖിയുടെ മൃതദേഹം കുഴിച്ച സ്ഥലത്തു നിന്നു മാറ്റുന്നതിനും, പിടിക്കപ്പെട്ടാൽ അഖിലിന്റെ സഹോദരൻ രാഹുൽ കുറ്റം മുഴുവൻ സ്വയം ഏൽക്കുന്നതിനുമായിരുന്നു പദ്ധതി. പ്രതിയാകുമെന്ന് ഉറപ്പായാൽ ആത്മഹത്യ ചെയ്യുന്നതിനായി രാഹുൽ വീട്ടിൽ വിഷവും തയ്യാറാക്കി വച്ചിരുന്നു. കൊലക്കുറ്റം രാഹുൽ ഏറ്റെടുക്കാനും ധാരണയുണ്ടാക്കി. കരസേനയിലെ അഖിലിന്റെ ജോലി നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ തീരുമാനിച്ചത്. അതേസമയം, മൂന്നാം പ്രതിയായ ആദർശിന്റെ അറസ്റ്റാണ് […]

കാപ്പിയുടെ രുചി ലോകത്തെ അറിയിച്ചത് സിദ്ധാർത്ഥ

സ്വന്തം ലേഖകൻ ഇന്ത്യയിൽ കാപ്പിയുടെ കൊടിയടയാളമായിരുന്നു കഫേ കോഫി ഡേ. കാപ്പിയും കുടിച്ച് നെറ്റും സർഫ് ചെയ്ത് സമയം ചെലവിടാനുള്ള ഇടം എന്ന നവീന ആശയം പരീക്ഷിച്ച് വിജയിച്ച് ഇന്ത്യ മുഴുവൻ പടർന്ന ശൃംഖലയായി മാറിയ വിജയകഥ. ആശയം വിജയിച്ചപ്പോൾ അതിന്റെ അമരക്കാരൻ വി.ജെ സിദ്ധാർഥിന് സ്വയം ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. മല്യയും മെഹുൽ ചോക്സിയും നീരവ് മോദിയും തിരഞ്ഞെടുത്ത വഴിയിൽ ആരെയും പറ്റിച്ച് മുങ്ങിയില്ല. എല്ലാ പിഴവുകളും സ്വയം ഏറ്റെടുത്ത് ആത്മഹത്യയിൽ അയാൾ അഭയം പ്രാപിച്ചു. രാജ്യം കണ്ട ഏറ്റവും മികച്ച സംരംഭകപ്രമുഖന് […]

കഫേ കോഫി ഡേ ഉടമ സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ മംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ സ്ഥാപകനുമായ ജി വി സിദ്ധാർത്ഥയുടെ മൃതദേഹം തിരച്ചിലിനൊടുവിൽ കണ്ടെത്തി. രാവിലെ ആറുമണിയോടെ മംഗളൂരു തീരത്ത് ഒഴിഗേ ബസാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും ബെൻലോക്ക് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് മംഗളൂരു നേത്രാവതി പാലത്തിൽ വച്ചാണ് സിദ്ധാർത്ഥയെ കാണാതായത്. സിദ്ധാർത്ഥയുടെ മൊബൈൽ ഫോൺ അവസാനമായി പ്രവർത്തിച്ചത് ഇവിടെ നിന്നാണെന്ന് […]

ചാവക്കാട് വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു: കൊല്ലപ്പെട്ടത് പുന്ന സ്വദേശി നൗഷാദ്; മൂന്നു പേർ അപകട നില തരണം ചെയ്തു

സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. കോൺഗ്രസ് പ്രവർത്തകനെ അതിക്രൂരമായി എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിക്കൊന്നു. ചാവക്കാട് പുന്നയിൽ വെട്ടേറ്റ നാല് കോൺഗ്രസ് പ്രവർത്തകരിൽ ഒരാൾ കൊല്ലപ്പെട്ടു. നൗഷാദ് (40), കാവീട് സ്വദേശി ബിജേഷ് (40), പാലയൂർ പുതുവീട്ടിൽ നിഷാദ് (28), പുന്ന അയിനിപ്പുള്ളി സുരേഷ്(38) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റായ നൗഷാദാണ് ബുധനാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്.  ബൈക്കുകളിലെത്തിയ അക്രമി സംഘം വടിവാൾ കൊണ്ടു ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. എസ്ഡിപിഐ പ്രവർത്തകരാണ് അക്രമത്തിന് […]

ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ സർക്കാരിനു വേണ്ടിയെത്തിയതിന് വമ്പൻ ഫീസ് ആവശ്യപ്പെട്ട് കോട്ടിട്ട വക്കീലൻമാർ: സന്നിധാനത്തെ വരുമാനം കുറഞ്ഞെന്നും, ഫീസ് കുറയ്ക്കണമെന്നും ദേവസ്വം ബോർഡ്; ശബരിമയിൽ തൊട്ടതെല്ലാം തിരിച്ചു കുത്തുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അന്തംവിട്ട് സർക്കാരും ദേവസ്വം ബോർഡും

സ്വന്തം ലേഖകൻ ന്യൂഡൽഹി: വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി, ശബരിമലയിൽ തൊട്ടതോടെ സർക്കാരിന്റെ കഷ്ടകാലം കടിഞ്ഞാൺ പൊട്ടിച്ച് കുതിക്കുകയാണ്. തിരഞ്ഞെടുപ്പിൽ തോറ്റു. പിന്നാലെ സ്ത്രീ വിഷയത്തിൽ അടിയും തിരിച്ചടിയും പിന്നാലെ വന്നുകൊണ്ടിരിക്കുന്നു. ഒടുവിൽ സർക്കാരിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകന്റെ പണം നൽകാൻ കാശില്ലാതെ കൈകാലിട്ടടിക്കുകയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ. ശബരിമല സ്ത്രീപ്രവേശന കേസ് സുപ്രീം കോടതിയിൽ വാദിച്ചതിന് 62 ലക്ഷം രൂപ നൽകണമെന്നാണ് ഇപ്പോൾ സുപ്രീം കോടതി അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടിരിക്കുന്നത്.  എന്നാൽ, ഇത്രയും ഭീമമായ തുക നൽകാനാവില്ലെന്നും, […]

മൃതദേഹം ഉപ്പിട്ട് വയ്ക്കും: കേസും പരാതിയും ഒതുങ്ങുമ്പോൾ ഒതുക്കത്തിൽ എടുത്ത് മാറ്റും; ദൃശ്യം മോഡലിൽ പദ്ധതി തയ്യാറാക്കിയ അഖിൽ കുടുങ്ങിയത് കൂട്ടുകാരന്റെ ചതിയിൽ; കണക്കുകൂട്ടലുകൾ തെറ്റിച്ചത് രാഖിയുടെ ബന്ധുക്കളുടെ ഇടപെടൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: അമ്പൂരിയിൽ കാമുകി രാഖിയെ കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചിട്ട പട്ടാളക്കാരനായ കാമുകൻ അഖിൽ തയ്യാറാക്കിയത് രാഖിമോളുടെ മൃതദേഹം ദൃശ്യം മോഡലിൽ മൂടിവയ്ക്കാൻ. മൃതദേഹം ഉപ്പിട്ട് സൂക്ഷിച്ച ശേഷം കേസും കൂട്ടവും ഒതുങ്ങുമ്പോൾ എടുത്ത് മാറ്റാനായിരുന്നു അഖിലിന്റെ പദ്ധതി. എന്നാൽ, അഖിലിന്റെ പദ്ധതികളെല്ലാം തെറ്റിച്ചത് കൂട്ടുകാരന്റെ മൊഴിയും, രാഖിയുടെ ബന്ധുക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയുമാണ്. കുറ്റകൃത്യം കണ്ടുപിടിക്കപ്പെട്ടാലും ദൃശ്യം സിനിമയ്ക്കു സമാനമായി, തെളിവു ലഭിക്കാത്ത വിധം മൃതദേഹം മറ്റൊരിടത്തേക്കു മാറ്റുകയായിരുന്നു ഉദ്ദേശ്യമെന്ന് ചോദ്യം ചെയ്യലിനിടെ അഖിൽ പൊലീസിനോടു പറഞ്ഞു. ഈ […]

മോദിയുടെ പതിനഞ്ച് ലക്ഷം പോസ്റ്റ് ഓഫിസ് അക്കൗണ്ടിൽ വരും: പറഞ്ഞതും കേട്ടതും പാതി മാത്രം; ക്യൂ നിൽക്കാൻ ആളുകൾ പോസ്റ്റ്ഓഫിസിലേയ്ക്ക് ഓടി

സ്വന്തം ലേഖകൻ മൂന്നാർ: വാട്‌സ്അപ്പ് ലേഖനങ്ങളുടെ സത്യവും മിഥ്യയും തിരിച്ചറിയാൻ പാഴൂർ പഠിപ്പുര വരെ പോകേണ്ട അവസ്ഥയിലാണ് സാധാരണക്കാർ. ആർക്കും എന്തും അടിച്ചു വിടാവുന്ന വാട്‌സ്അപ്പ് ലേഖനങ്ങളെ വിശ്വസിച്ച് മണ്ടന്മാരാകുന്നത് സാധാരണക്കാരാണ്. പക്ഷേ, ഇത്തരം ഔദ്യോഗിക സ്വഭാവമുള്ള ലേഖനങ്ങളുടെ പേരിൽ ബലിയാടാകുന്നത് പലപ്പോഴും സർക്കാർ ഉദ്യോഗസ്ഥരുമാകും. പ്രളയത്തിന്റെ ധനസഹായം നൽകുന്നതായുള്ള അപേക്ഷ ക്ഷണിക്കുന്നതായി വാട്‌സ്അപ്പിൽ പ്രചരിച്ചതിനു പിന്നാലെ ജില്ലാ കളക്ടറേറ്റിൽ എത്തിയത് ആയിരങ്ങളാണ്. ഇതേ സമാനമായ സംഭവമാണ് ഇടുക്കിയിൽ മൂന്നാറിലും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനമായ പതിനഞ്ചുലക്ഷം രൂപ പോസ്റ്റ് ഓഫീസ് […]