ചരിത്രത്തിലാദ്യമായി ഹൈക്കോടതി ജഡ്ജിക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: അഴിമതിക്കേസിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.എൻ ശുക്ലക്കെതിരെ സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.മെഡിക്കൽ കോഴക്കേസിലെ ആരോപണ വിധേയനും അലഹബാദ് ഹൈക്കോടതി ജസ്റ്റിസുമായ എസ്.എൻ.ശുക്ലക്കെതിരെ അഴിമതിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സിബിഐയ്ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അനുമതി നൽകി. ഇതാദ്യമായാണ് ഒരു സിറ്റിംഗ് ജഡ്ജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ സിബിഐക്ക് സുപ്രീം കോടതി ചീഫ്ജസ്റ്റിസ് അനുമതി നൽകുന്നത്. സിറ്റിംഗ് ജഡ്ജികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻറെ അനുമതി വേണം. അതുകൊണ്ടുതന്നെ സിബിഐ ഇക്കാര്യമുന്നയിച്ച് സുപ്രീം […]

നെതർലാൻഡ്‌സിലേക്ക് 40,000 നഴ്‌സുമാരെ വേണം ; കേരളത്തിൽ നിന്ന് നൽകാമെന്നു മുഖ്യമന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: യൂറോപ്യൻ രാജ്യമായ നെതർലാൻഡ്സിന് ആവശ്യമായ 40,000 നഴ്സുമാരെ കേരളത്തിൽ നിന്നും എത്തിച്ച് നൽകാമെന്ന് ഇന്ത്യയിലെ നെതർലാൻഡ്‌സ് സ്ഥാനപതി മാർട്ടിൻ വാൻ ഡെൻ ബർഗിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നെതർലൻഡ്‌സിൽ വലിയ തോതിൽ നഴ്‌സുമാർക്ക് ക്ഷാമം നേരിടുന്നുവെന്നും 30000-40000 പേരുടെ ആവശ്യം ഇപ്പോൾ ഉണ്ടെന്നും സ്ഥാനപതി അറിയിച്ചതിനെ തുടർന്നാണ് കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നൽകിയത്. ന്യൂഡൽഹി കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ചയിലാണ് നെതർലൻഡ്‌സ് സ്ഥാനപതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ നഴ്‌സുമാരുടെ അർപ്പണ ബോധവും തൊഴിൽ നൈപുണ്യവും മതിപ്പുളവാക്കുന്നതാണെന്ന് […]

ഉന്നാവോ പീഡനക്കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി:ഉന്നാവോ കേസ് നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് പരിഗണിക്കും. പെൺകുട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കുന്നത്.കത്തയച്ച കാര്യം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. അതേസമയം ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവോയിലെ പെൺകുട്ടിയും കുടുംബം തനിക്ക് അയച്ച കത്ത് കിട്ടാൻ വൈകുന്നതിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിശദീകരണം തേടി. എന്ത് കൊണ്ടാണ് തനിക്ക് ഈ കത്ത് ഇതുവരെ ലഭ്യമാകാത്തതെന്ന കാര്യത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി രജിസ്ട്രിയോടാണ് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 12-നാണ് […]

ജയിലറകളിൽ തിങ്ങിനിറഞ്ഞ് തടവുകാർ ; അന്വേഷണം വേണമെന്ന് മനുഷ്യവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉൾക്കൊള്ളാവുന്നതിലധികം തടവുകാരെ പാർപ്പിക്കുന്നതിനെകുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക് ജയിൽ ഡിജിപിക്ക് നിർദേശം നൽകി. തിരുവനന്തപുരം സെൻട്രൽ ജയിലിൽ 727 തടവുകാർക്കാണ് സൗകര്യം. എന്നാൽ ഇപ്പോൾ അവിടെ തടവുകാരായി 1350 പേരുണ്ട്. തടവുകാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ല. ജയിലിൽ പകുതിയിലേറെ ക്യാമറകൾ തകരാറിലാണ്. ജയിലിലുള്ള മറ്റു സംസ്ഥാന തൊഴിലാളികളുടെ എണ്ണം പൂജപ്പുര സെൻട്രൽ ജയിലിൽ ലഭ്യമല്ല. പൂജപ്പുര ജയിൽ വളപ്പിൽ പുതിയ കെട്ടിടം നിർമിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകൻ പി.കെ രാജു […]

മോദിയോ പിണറായിയോ മികച്ചത്: വോട്ടെടുപ്പിനെച്ചൊല്ലിയുള്ള ഫെയ്‌സ്ബുക്ക് തർക്കം തെരുവിലെത്തി: ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെച്ചൊല്ലി തർക്കം: എരുമേലി ചേനപ്പാടിയിൽ സി.പി.എം പ്രവർത്തകർക്ക് ആർ.എസ്.എസ് മർദനം

സ്വന്തം ലേഖകൻ എരുമേലി: നരേന്ദ്രമോദിയാണോ പിണറായി വിജയനാണോ മികച്ച നേതാവ് എന്നത് സംബന്ധിച്ചു ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നിലെ കമന്റിനെച്ചൊല്ലി എരുമേലിയിൽ ആർ.എസ്.എസ് – സി.പി.എം സംഘർഷം. അടിയേറ്റ് രണ്ട് സി.പി.എം പ്രവർത്തകരുടെ തലപൊട്ടി. രണ്ടു പേരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലി കിഴക്കേക്കര സ്വദേശി കെ.ഒ അഖിൽ, ചേനപ്പാടി സ്വദേശി എം.വി അനീഷ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇതുവരെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിൽ ചേനപ്പാടി കവലയ്ക്ക് സമീപമായിരുന്നു അക്രമമുണ്ടായത്. നരേന്ദ്രമോദിയാണോ പിണറായി വിജയനാണോ ജനകീയനായ നേതാവ് എന്നതിനെച്ചൊല്ലി […]

വീണ്ടുമൊരു ഇന്ത്യ-പാക് വിവാഹത്തിന് കളമൊരുങ്ങുന്നു

സ്വന്തം ലേഖിക ഇസ്ലാമാബാദ്: ഹരിയാന സ്വദേശിയായ ഷാമിയ അർസൂ എന്ന യുവതിയെ അടുത്ത മാസം ദുബായിൽ വച്ച് താൻ വിവാഹം ചെയ്യാൻ പോകുകയാണെന്ന വാർത്തകളോട് പ്രതികരിച്ച് പാക് ക്രിക്കറ്റ് താരം ഹസൻ അലി. ദുബായിൽ സ്ഥിര താമസമാക്കിയ ഷാമിയ അർസൂ എയ്റോനോട്ടിക്കൽ എഞ്ചിനീയർ ആണ്. ഒരു സ്വകാര്യ എയർലൈൻ കമ്ബനിയിൽ ജോലി ചെയ്യുന്നു. ജെറ്റ് എയർവേസിലെ ജോലിക്കു ശേഷമാണ് അർസൂ എമിറേറ്റ്സിൽ എത്തുന്നത്. ഇവർ ഫരീദാബാദിലെ മാനവ് രച്ന യൂണിവേഴ്സിറ്റിയിലാണ് പഠനം പൂർത്തിയക്കിയത്. അഭ്യൂഹങ്ങൾ ശരി വച്ച് യുവതിയുടെ സഹോദരനും രംഗത്തെത്തിയിരുന്നു. പക്ഷേ വിവാഹം […]

ഭർത്താവിനായി ഭാര്യമാർ തല്ലുകൂടി : പൊലീസ് മാന്യമായി ഒത്തുതീർപ്പുണ്ടാക്കി ; പതിനഞ്ചു ദിവസം വീതം ഭർത്താവിനെ പങ്കിടുക

സ്വന്തം ലേഖിക കൊല്ലം : ഭർത്താവിനായി ഭാര്യമാർ തല്ലുകൂടി. ഒടുവിൽ പോലീസെത്തി പരിഹാരം കണ്ടത് വിചിത്ര നിർദ്ദേശങ്ങൾ യുവതികൾക്ക് നൽകിക്കൊണ്ടാണ്.ഭർത്താവിന് വേണ്ടി വനിതാ കമ്മിഷൻ അദാലത്തിനിടെ യായിരുന്നു പ്രശ്നങ്ങൾ ഉണ്ടായത്. കൊല്ലം കടയ്ക്കൽ സ്വദേശിയുടെ ഭാര്യമാരാണ് കേസിലെ പരാതിക്കാരിയും എതിർകക്ഷിയും. അദാലത്തിനിടെ പരാതിക്കാരി എതിർകക്ഷിയെ പരസ്യമായി അടിച്ചതോടെ തല്ലുക്കേസിൽ വാദി പ്രതിയുമായി. മുഖത്തിന് അടിയേറ്റ എതിർകക്ഷി നിലത്തു വീണു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരെയും ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് പരാതി റജിസ്റ്റർ ചെയ്‌തെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. 42 വർഷം മുമ്പാണ് കടയ്ക്കൽ സ്വദേശി പരാതിക്കാരിയെ […]

‘വിവാഹ മോചനം ചെയ്യാതെ സ്ത്രീകളെ ഉപേക്ഷിച്ച് പോകുന്നത് തെണ്ടിത്തരമാണ് ; അത് മോദിയായാലും എന്റെ വാപ്പാ ആയാലും ‘: സോഷ്യൽ മീഡിയയിൽ വൈറലായി യുവാവിന്റെ കുറിപ്പ്

സ്വന്തം ലേഖിക തിരുവനന്തപുരം: മുത്തലാഖ് വഴി വിവാഹമോചനം ചെയ്യുന്നത് ക്രിമിനൽ കുറ്റമാക്കുന്ന മുത്തലാഖ് ഭേദഗതി ബിൽ കഴിഞ്ഞ ദിവസം രാജ്യസഭയിൽ പാസായിരുന്നു. ഇത്തരമൊരു നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടയിൽ തന്റെ കുടുംബത്തിൽ സംഭവിച്ച ഒരു അനുഭവം തുറന്നെഴുതിയ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. മുത്തലാഖ് പ്രകാരം സ്ത്രീയെ വിവാഹമോചനം ചെയ്താൽ മാത്രമേ ക്രിമിനൽ കുറ്റമാകൂ എന്നും എന്നാൽ ഒന്നും പറയാതെ ഭാര്യമാരെ ഉപേക്ഷിച്ച് പോകുന്ന ഭർത്താക്കന്മാർക്കെതിരെ എന്ത് നടപടിയെടുക്കുമെന്നും നസീർ ഹുസൈൻ ചോദിക്കുന്നു. മുത്തലാഖിനേക്കാൾ വലിയ പ്രശ്നങ്ങൾ രാജ്യത്തുണ്ടെന്നും അതിനും പരിഹാരം […]

നെടുങ്കണ്ടം ഉരുട്ടിക്കൊല : പൊലീസ് സർജനും പ്രതിപ്പിട്ടികയിലേക്ക് ; തിരിമറി നടത്തിയതാരൊക്കെ ?

സ്വന്തം ലേഖകൻ തൊടുപുഴ : രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തപ്പോഴുള്ള പുതിയ കണ്ടെത്തലുകൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഗതി മാറ്റും. കേസിൽ കൂടുതൽ പൊലീസുകാർ പ്രതികളാകുമെന്നു സൂചന. മൃതദേഹം ആദ്യം പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജൻ ഉൾപ്പെടെയുള്ളവർ വകുപ്പുതല നടപടി നേരിടേണ്ടി വരുമെന്നതും ഉറപ്പായി. കുമാറിന്റെ മൃതദേഹം, കോട്ടയം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം അസി. പ്രഫസറും പിജി വിദ്യാർഥിയും ചേർന്നാണ് ആദ്യം പോസ്റ്റ്മോർട്ടം ചെയ്തത്. മൃതദേഹത്തിലെ മുറിവുകളുടെ പഴക്കം രേഖപ്പെടുത്താത്തതും, ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി അയയ്ക്കാത്തതും ഏറെ വിമർശനത്തിനിടയാക്കി. തുടർന്നാണു മൃതദേഹം വീണ്ടും […]

കുട്ടനാട്ടിൽ മൂന്നു പഞ്ചായത്തുകളിലായി നിരവധി പേർക്ക് കാൻസർ ; വിദഗ്ധ പഠനം നടത്തും : മാത്യൂ ടി തോമസ് എംഎൽഎ

സ്വന്തം ലേഖിക കുട്ടനാട്: നിരവധി പേർക്ക് കാൻസർരോഗം കണ്ടെത്തിയ അപ്പർക്കുട്ടനാട്ടിലെ മൂന്ന് പഞ്ചായത്തുകളിലായി നിരവധി പേർക്ക് കാൻസർ രോഗം കണ്ടെത്തിയ സാഹചര്യത്തെ കുറിച്ച് വിദഗ്ധ പഠനം നടത്തും. മാത്യു ടി തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ തിരുവല്ല ആർഡിഒ ഓഫീസിൽ ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായി.കടപ്ര, നിരണം, പെരിങ്ങര ഗ്രാമപഞ്ചായത്തുകളിൽ നിരവധി പേർക്ക് കാൻസർ രോഗം കണ്ടെത്തിയിട്ടുണ്ടെന്നും ആക്ഷൻ പ്ലാൻ തയാറാക്കി നടപ്പാക്കുമെന്നും എംഎൽഎ പറഞ്ഞു. പ്രാഥമികമായി ആഗസ്ത് 12 മുതൽ 24 വരെ വിവരശേഖരണം നടത്തും. വിവരശേഖരണം പൂർത്തിയാക്കിയ ശേഷം തുടർ നടപടികൾക്കായി 29ന് […]