കുട്ടനാട്ടിൽ മൂന്നു പഞ്ചായത്തുകളിലായി നിരവധി പേർക്ക് കാൻസർ ; വിദഗ്ധ പഠനം നടത്തും : മാത്യൂ ടി തോമസ് എംഎൽഎ

കുട്ടനാട്ടിൽ മൂന്നു പഞ്ചായത്തുകളിലായി നിരവധി പേർക്ക് കാൻസർ ; വിദഗ്ധ പഠനം നടത്തും : മാത്യൂ ടി തോമസ് എംഎൽഎ

സ്വന്തം ലേഖിക

കുട്ടനാട്: നിരവധി പേർക്ക് കാൻസർരോഗം കണ്ടെത്തിയ അപ്പർക്കുട്ടനാട്ടിലെ മൂന്ന് പഞ്ചായത്തുകളിലായി നിരവധി പേർക്ക് കാൻസർ രോഗം കണ്ടെത്തിയ സാഹചര്യത്തെ കുറിച്ച് വിദഗ്ധ പഠനം നടത്തും. മാത്യു ടി തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ തിരുവല്ല ആർഡിഒ ഓഫീസിൽ ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായി.കടപ്ര, നിരണം, പെരിങ്ങര ഗ്രാമപഞ്ചായത്തുകളിൽ നിരവധി പേർക്ക് കാൻസർ രോഗം കണ്ടെത്തിയിട്ടുണ്ടെന്നും ആക്ഷൻ പ്ലാൻ തയാറാക്കി നടപ്പാക്കുമെന്നും എംഎൽഎ പറഞ്ഞു.

പ്രാഥമികമായി ആഗസ്ത് 12 മുതൽ 24 വരെ വിവരശേഖരണം നടത്തും. വിവരശേഖരണം പൂർത്തിയാക്കിയ ശേഷം തുടർ നടപടികൾക്കായി 29ന് ആർഡിഒയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരും.കടപ്ര പഞ്ചായത്തിലെ 13, നിരണം പഞ്ചായത്തിലെ 11,12 വാർഡുകളിലും, പെരിങ്ങര പഞ്ചായത്തിലുമാണ് നൂറിനടുത്ത് ആളുകളിൽ കാൻസർ രോഗം കണ്ടെത്തിയിട്ടുള്ളത്. കാൻസർ ഉണ്ടാകാനുള്ള കാരണം എന്താണെന്ന് കണ്ടെത്തുന്നതിനായി വിദഗ്ധ പഠനം നടത്തുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം), ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ, ഡെപ്യൂട്ടി ഡിഎംഒ, പുഷ്പഗിരി, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രികളിലെ മെഡിക്കൽ സംഘം, നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെ മൂന്ന് മെഡിക്കൽ ഓഫീസർമാർ എന്നിവർ അടങ്ങുന്നതാണ് സബ് കമ്മിറ്റി.സബ് കമ്മിറ്റി യോഗം മൂന്നിന് റവന്യു ഡിവിഷണൽ ഓഫീസർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ആർ ഡി ഒ ഓഫീസിൽ ചേരും. സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തയാറാക്കി അതത് പഞ്ചായത്തുകളിൽ നൽകും.