കോട്ടയം നഗരത്തിലെ തീയറ്ററുകൾ പിടിച്ചെടുത്ത് ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്ന സംഘം: തീയറ്ററിൽ തിരക്കേറിയാൽ പോക്കറ്റ് വർപ്പിച്ച് ഗുണ്ടകൾ നിയന്ത്രിക്കുന്ന ബ്ലാക്ക് ടിക്കറ്റ് സംഘം; നടപടിയെടുക്കാനാവാതെ മൗനം പാലിച്ച് പൊലീസും

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ തീയറ്ററുകളിൽ തിരക്കേറുമ്പോൾ പോക്കറ്റ് വീർപ്പിക്കാനുള്ള വഴി തേടുകയാണ് ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്ന മാഫിയ സംഘം. തീയറ്റുകളിലേയ്ക്കുള്ള വഴി മുതൽ ടിക്കറ്റ് കൗണ്ടർ വരെ സംഘടിച്ച് നിൽക്കുന്ന മാഫിയ സംഘം ടിക്കറ്റുകൾ മൂന്നിരട്ടി വരെ വിലയ്ക്കാണ് വിൽക്കുന്നത്. 100 രൂപയുടെ ടിക്കറ്റിന് മുന്നൂറ് രൂപ വരെ ഈടാക്കുന്ന മാഫിയ സംഘം ഒരിടവേളയ്ക്ക് ശേഷം തീയറ്ററുകളിൽ സജീവമായ കുടുംബങ്ങളെ അകറ്റാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. നഗരത്തിൽ ആനന്ദ്, അഭിലാഷ്, ആഷ തീയറ്ററുകളിലാണ് ഇപ്പോൾ മികച്ച സിനിമകൾ ഓടുന്നത്. […]

റോഡരികിൽ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് എംബാം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ: റോഡരികിൽ തള്ളിയത് സ്വകാര്യ ആശുപത്രിയിൽ നിന്നെന്ന് സൂചന; ആർപ്പൂക്കര സൂര്യാകവലയിൽ ബക്കറ്റിൽ മനുഷ്യശരീരം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു; ബക്കറ്റിനുള്ളിൽ സ്ത്രീയുടെ തലയെന്ന് പ്രചാരണം

സ്വന്തം ലേഖകൻ കോട്ടയം: റോഡരികിൽ ബക്കറ്റിനുള്ളിലാക്കി മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ തള്ളിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്നും എംബാം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് ഇത്തരത്തിൽ റോഡരികിൽ തള്ളിയതെന്നാണ് ലഭിക്കുന്ന സൂചന. സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം എംബാം ചെയ്ത ശേഷം ലഭിച്ച അവശിഷ്ടങ്ങൾ മറവ് ചെയ്യാതെ റോഡരികിൽ ഉപേക്ഷിച്ചതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെയാണ് ആർപ്പൂക്കര സൂര്യാക്കവലയിൽ റോഡരികിൽ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ അടങ്ങിയ ബക്കറ്റ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വാഹനത്തിൽ എത്തിയവർ റോഡിൽ […]

ആർപ്പൂക്കര സൂര്യാകവലയിൽ ബക്കറ്റിൽക്കെട്ടിയ നിലയിൽ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ: കൊലപാതകമെന്ന സംശയത്തിൽ നാട്ടുകാർ; സംഭവത്തിൽ ദുരൂഹത; പരിശോധനയ്ക്ക് ഗാന്ധിനഗർ പൊലീസ് സംഘം

സ്വന്തം ലേഖകൻ കോട്ടയം: ആർപ്പൂക്കര മണിയാപറമ്പ് സൂര്യാക്കവലയിൽ ബക്കറ്റിൽക്കെട്ടിയ നിലയിൽ മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഡയപ്പറും തുണിയുടെ അവശിഷ്ടങ്ങളും മനുഷ്യന്റെ ആന്തരിക അവയവയുടെ അവശിഷ്ടങ്ങളും അടങ്ങിയ ബക്കറ്റാണ് റോഡരികിൽ വലിച്ചെറിഞ്ഞതായി കണ്ടെത്തിയത്. വസ്ത്രത്തിന്റെ അവശിഷ്ടങ്ങൾ അടങ്ങിയ ബക്കറ്റ് കണ്ടെത്തിയതോടെ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ആർപ്പൂക്കര – മണിയാപറമ്പ് റോഡിൽ സൂര്യാക്കവലയ്ക്ക് സമീപത്താണ് ബക്കറ്റിൽക്കെട്ടിയ നിലയിൽ മാംസാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ബക്കറ്റിനുള്ളിൽ മൃതദേഹത്തിന്റെ തലയാണെന്ന് ആരോപിച്ച് നാട്ടുകാർ തടിച്ചു കൂടി. തുടർന്ന് വിവരം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് […]

ദുരന്തമുഖത്ത് നിന്ന് സെൽഫി; മര്യാദയും മാന്യതയും മറന്ന് ക്രൈസ്തവ പുരോഹിത സംഘം: ദുരിതബാധിത സ്ഥലങ്ങളുടെ പേരിൽ പണപ്പിരിവ് നടത്താനെന്ന് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ മലപ്പുറം: പ്രളയത്തിൽ തകർന്ന ദുരിതബാധിത പ്രദേശങ്ങളിൽ വിനോദ സഞ്ചാരികളെ പോലെ എത്തുന്നവർ എന്നും രക്ഷാപ്രവർത്തകർക്ക് ഇരട്ടി ദുരിതമാണ് സമ്മാനിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തുന്നവരെ നിയന്ത്രിക്കാൻ പൊലീസും രക്ഷാപ്രവർത്തകരും ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് ഉത്തരവാദിത്വപ്പെട്ട ക്രൈസ്തവ സഭാനേതാക്കളും വൈദികരുമാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയ സ്ഥലത്ത് നിന്ന് സെൽഫി എടുക്കുകയും ചിത്രം പകർത്തുകയും ചെയ്തത്. കവളപ്പാറയിൽ വൻ ദുരന്തംവിതച്ച സ്ഥലത്ത് നിന്നും സെൽഫിയെടുത്ത ക്രൈസ്തവ പുരോഹിതന്മാർക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമുയരുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന് നാൽപതോളം പേർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടത്. ഇരുപതോളം പേരുടെ മൃതദേഹങ്ങൾ […]

പ്രളയദുരിതാശ്വാസത്തിനായി പുതിയ കാറിന്റെ ഫാൻസിനമ്പർ വേണ്ടെന്ന് വച്ച് പൃഥ്വിരാജ്; ആ തുക ദുരിതാശ്വാസത്തിന് വിനിയോഗിക്കും; കടുത്ത ദാരിദ്രമാണെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ഹരീഷ് പേരടി

സിനിമാ ഡെസ്‌ക് കൊച്ചി: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സജീവായി രംഗത്തറങ്ങിയിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ നടന്മാരെല്ലാവരും. ടൊവിനോയും സുഹൃത്ത് സംഘവും താരജാഡകളെല്ലാം മാറ്റി വച്ച് ചാക്കും ചുമന്ന് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയാണ്. ഇതനിടെയാണ് മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് പുതിയ പ്രഖ്യാപനവുമായി എത്തിയത്. പുതുതായി വാങ്ങിയ തന്റെ റേഞ്ച് റോവർ കാറിന് ഫാൻസി നമ്പർ വേണ്ടെന്നു വച്ച് ഈ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കുകയാണ് ഇപ്പോൾ പൃഥ്വിരാജ് ചെയ്യുന്നത്. എറണാകുളം ആർടിഒ ഓഫീസിലാണ് കെ.എൽ 07 സി.എസ് 7777 എന്ന നമ്പറാനായുള്ള ലേലത്തിൽ […]

ചന്ദ്രനിൽ തട്ടിപ്പ് നടന്നാലും അവിടെയും ഒരു മലയാളി ഉണ്ടാകും: വ്യാജ എൻ.ഐ.എ സംഘം ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘത്തന്റെ തലവൻ മലയാളി

സ്വന്തം ലേഖകൻ മംഗലാപുരം: ചന്ദ്രനിൽ ചെന്നാലും തട്ടിപ്പു നടത്താൻ ഒരു മലയാളിയുണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തു വന്ന വിവരങ്ങൾ. മംഗലാപുരത്ത് എൻഐഎ സംഘം ചമഞ്ഞ് തട്ടിപ്പ് നടത്തിയതിനു പിടിയിലായത് മലയാളിയാണ്. അഞ്ചു മലയാളികൾ ഉൾപ്പെട്ട വ്യാജ എൻഐഎ ആൾക്കാരെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തുകൊണ്ടിരുന്നത്. ദേശീയ കുറ്റാന്വേഷണ സംഘം ചമഞ്ഞു ഹോട്ടലിൽ മുറിയെടുത്ത സംഘത്തിന്റെ തലവൻ മലയാളിയായ സാംപീറ്റർ എന്നയാൾ. കഴിഞ്ഞ ദിവസം ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.അഞ്ചു മലയാളികളും നാലു കർണാടകാ സ്വദേശികളുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന […]

കണ്ണീരിൽ കുതിർന്ന കവളപ്പാറയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു: ഇനിയും മണ്ണിനുള്ളിലുള്ളത് 18 മൃതദേഹങ്ങൾ; മരിച്ചവരുടെ എണ്ണം 41 കടന്നു

സ്വന്തം ലേഖകൻ മലപ്പുറം: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി മാറിയ കവളപ്പാറയിൽ ഞായറാഴ്ച രാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയിൽ മാത്രം മരിച്ചവരുടെ എണ്ണം 41 ആയി. ഇനിയും പതിനെട്ട് പേരുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്താനുള്ളത്. ഞായറാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയിരിക്കുകയാണ്. ഹൈദരാബാദിലെ നാഷണൽ ജിയോഗ്രഫിസിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധസംഘം ജിപിആർ ഉപയോഗിച്ചാണ് ഞായറാഴ്ച തിരച്ചിൽ നടത്തുന്നത്. രണ്ടു ശാസ്ത്രജ്ഞർമാരും, ഒരു ടെക്‌നിക്കൽ അസിസ്റ്റന്റും മൂന്നു ഗവേഷകരും അടങ്ങുന്ന […]

ശ്രീറാം വെങ്കിട്ടരാമൻ മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: വിചിത്ര വാദങ്ങൾ നിരത്തി രക്ഷപെടാൻ പൊലീസിന്റെ ശ്രമം; എല്ലാം ഐ.എ.എസ് ലോബിയ്ക്ക് വേണ്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവ മാധ്യമപ്രവർത്തകരനെ കാറിടിച്ച് കൊലപ്പെടുത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപെടുത്താൻ കഴിയാവുന്ന എല്ലാ ശ്രമങ്ങളുമായി ഐ.എ.എസ് ലോബി രംഗത്ത്. ബഷീറിന്റെ മരണത്തിൽ പരാതിക്കാരൻ മൊഴി നൽകാൻ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായതെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഇത്തരത്തിലൊരു വിചിത്ര വാദമാണ് ഇപ്പോൾ പൊലീസും അന്വേഷണ സംഘവും ഉന്നയിക്കുന്നത്. കെ എം ബഷീറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയടക്കം അന്വേഷിക്കുന്നതിനുവേണ്ടിയാണ് ഡിജിപി പ്രത്യേകസംഘത്തെ നിയോഗിച്ചത്. അപകടസമയത്ത് കാറോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിലായിരുന്നു. പരിക്കുള്ളതിനാൽ ആശുപത്രിയിലേക്ക് മാറ്റി. […]

ശ്രീറാമിന് കിട്ടിയ ആനുകൂല്യം ചങ്ങനാശിരിയിൽ അമലിന് കിട്ടിയില്ല; വണ്ടിയിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ കാർ നിർത്താതെ പോയിട്ടും അമലിനെ 24 മണി്ക്കൂറിനുള്ളിൽ പൊക്കി പൊലീസ്

സ്വന്തം ലേഖകൻ ചങ്ങനാശേരി: മാധ്യമപ്രവർത്തകനെ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം കാര്യമായ പരുക്കില്ലാതിരുന്നിട്ടും ആശുപത്രി വാസം തരപ്പെടുത്തിയ യുവ ഐഎഎസ് സിംഹം ശ്രീറാം വെങ്കിട്ടരാമനാവാൻ ചങ്ങനാശേരിയിൽ കാറപകടത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന യുവാവിന് സാധിച്ചില്ല. സ്വാതന്ത്ര്യദിനത്തിലുണ്ടായ അപകടത്തിലാണ് ചങ്ങനാശേരിയിൽ മകൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ മരിച്ചത്. ആലപ്പുഴ തുറവൂർ പള്ളിത്തോട് പടിഞ്ഞാറെ മനക്കോടം ഇല്ലിക്കൽ നിദ്രാവേലിൽ അമൽ പ്രതീഷിനെയാണ് (38) ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. അപകടം ഉണ്ടാക്കിയ കാറും കസ്റ്റഡിയിലെടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യക്കും അപകടവിവരം പോലീസിൽ അറിയിക്കുകയോ പ്രഥമ ശുശ്രൂഷ നൽകുകയോ ചെയ്യാതെ […]

ഓട്ടോമാറ്റിക്കായിട്ടും വാതിലടച്ചില്ല: രാമപുരത്ത് വീട്ടമ്മ മരിച്ചത് ബസ് ജീവനക്കാരുടെ ക്രൂരമായ അശ്രദ്ധമൂലം; ജില്ലയിൽ ഡോറടയ്ക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടി ശക്തമാക്കാൻ പൊലീസ്

സ്വന്തം ലേഖകൻ പാലാ: സ്വാതന്ത്ര്യദനത്തിന്റെ പിറ്റേന്ന് രാമപുരത്ത് സ്വകാര്യ ബസിൽ നിന്നും വയോധിക വീണു മരിച്ചത് ബസ് ജീവനക്കാരുടെ ക്രൂരമായ അശ്രദ്ധ ഒന്നുകൊണ്ടു മാത്രമെന്ന് റിപ്പോർട്ട്. ഓട്ടോമാറ്റിക്കായ വാതിലുണ്ടായിട്ടും, ഇത് അടയ്ക്കാതെ പോയതോടെയാണ് വയോധിക ബസിൽ നിന്നും തെറിച്ചു വീണ് മരിക്കാൻ ഇടയായ അപകടമുണ്ടായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാമപുരം കിഴതിരി നീറന്താനം ഒഴുകയിൽ ഒ.ടി തോമസിന്റെ ഭാര്യ മേരി (69)യാണ് സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്ന് രാമപുരത്തുണ്ടായ അപകടത്തിൽ സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൾ ദിവ്യ(37)യ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ […]