എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി വച്ചു; തീയതികൾ പിന്നീട്

സ്വന്തം ലേഖകൻ കോട്ടയം: എം.ജി സർവകലാശാല ഓഗസ്റ്റ് 20 നും 21 നും നടത്താൻ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കൽ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റി വച്ചു. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരുന്ന കോളേജുകളിൽ ഓഗസ്റ്റ് 20 22 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എൽ.എൽ.ബി (റഗുലർ , സപ്ലിമെന്ററി പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. തീയതി പിന്നീട് അറിയിക്കും.

ആർപ്പൂക്കര കരിപ്പൂത്തട്ട് സൂര്യാക്കവലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ: കരിപ്പാൽ ആശുപത്രിയ്‌ക്കെതിരെയും പൊലീസ് അന്വേഷണം; ആവശ്യമെങ്കിൽ പൊലീസ് കേസെടുത്തേയ്ക്കും

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം ആർപ്പൂക്കര കരിപ്പൂത്തട്ടിൽ റോഡരികിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തള്ളിയ സംഭവത്തിൽ കരിപ്പാൽ ആശുപത്രിയ്‌ക്കെതിരെയും അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഞായറാഴ്ച വൈകുന്നേരത്തോടെ രണ്ട് ആംബുലൻസ് ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ആശുപത്രിയ്‌ക്കെതിരെയും അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കേസിലെ രണ്ടു പ്രതികളും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. കേസിൽ അറസ്റ്റിലായ അമയന്നൂർ താഴത്ത് ഹൗസിൽ സുനിൽകുമാർ (34), പെരുമ്പായിക്കാട് ചിലമ്പട്ടുശേരിയിൽ ക്രിസ്‌മോൻ ജോസഫ് (38) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആശുപത്രിയിൽ […]

പി.ജെ ജോസഫിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കേരള കോൺഗ്രസ് എം സ്റ്റിയറിംങ് കമ്മിറ്റി തീരുമാനം: കേരള കോൺഗ്രസുകളിൽ ശക്തമായ പ്രതിസന്ധി

സ്വന്തം ലേഖകൻ കോട്ടയം: യുഡിഎഫിലെയും കേരള കോൺഗ്രസിലെയും പ്രതിസന്ധി അതിരൂക്ഷമാക്കി പി.ജെ ജോസഫിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കേരള കോൺഗ്രസ് എം സ്റ്റിയറിംങ് കമ്മിറ്റിയുടെ തീരുമാനം. കോട്ടയത്തെ സംസ്ഥാന കമ്മറ്റിഓഫീസിൽ ചേർന്ന സ്റ്റിയറിംങ് കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം എടുത്തത്. ഉന്നതാധികാര സമിതി അംഗങ്ങളും, ജില്ലാ പ്രസിഡന്റുമാരും, സംസ്ഥാന ജനറൽ സെക്രട്ടറിമാരും, പോഷകസംഘടനാ ഭാരവാഹികളും, ജനപ്രതിനിധികളും ഉൾപ്പടെയുള്ള 21 സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളെ പുറത്താക്കിയ പി.ജെ ജോസഫിന്റെ നടപടി പാർട്ടി ഭരണഘടനയുടെ സമ്പൂർണ്ണ  ലംഘനവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സ്്റ്റിയറിംങ് കമ്മിറ്റി വിലയിരുത്തി. […]

എയർ ഇന്ത്യാ വിമാനം വാങ്ങിയതിൽ അഴിമതിയെന്ന് ആരോപണം ; പി ചിദംബരത്തിന് സമൻസ്

സ്വന്തം ലേഖിക ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന് എൻഫോഴ്സ്മെന്റ് നോട്ടീസ്. മുൻ യു.പി.എ സർക്കാരിന്റെ കാലത്ത് എയർ ഇന്ത്യയ്ക്ക് വേണ്ടി 111 വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് ചിദംബരത്തിന് നോട്ടീസ് നൽകിയത്. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. പി. ചിദംബരം അധ്യക്ഷനായ മന്ത്രിതല സമിതിയുടെ അംഗീകാരത്തോടെയാണ് എയർ ഇന്ത്യയ്ക്ക് വിമാനം വാങ്ങുന്നതിനുള്ള ഇടപാടുമായി മൂന്നോട്ട് പോയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമിതി അധ്യക്ഷനായിരുന്ന ചിദംബരത്തെ ചോദ്യം […]

നാട് പ്രളയദുരിതം അനുഭവിക്കുമ്പോൾ അവധിയെടുത്ത് മുങ്ങിയ സെക്രട്ടറിയ്‌ക്കെതിരെ പ്രതിഷേധം: പനച്ചിക്കാട്ട് പ്രതിഷേധക്കാരുടെ ധർണ്ണയ്ക്കിടയിലേയ്ക്ക് വന്നു കയറിയ സെക്രട്ടറിയെ തടഞ്ഞ് കരിങ്കൊടി കാട്ടി കോൺഗ്രസ്; രക്ഷിക്കാൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റും ഒടുവിൽ തോറ്റ് മടങ്ങി

സ്വന്തം ലേഖകൻ പനച്ചിക്കാട്: നാട് പ്രളയദുരിതത്തിൽ വലഞ്ഞപ്പോൾ അവധിയെടുത്ത് മുങ്ങിയ പഞ്ചായത്ത് സെക്രട്ടറിയ്‌ക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. അവധിയെടുത്ത് മുങ്ങുകയും, പ്രളയത്തിൽമുങ്ങിയവരെപ്പറ്റി അന്വേഷിക്കാൻ പ്യൂണിനെ അയക്കുകയും ചെയ്ത സെക്രട്ടറിയുടെ നടപടിയ്‌ക്കെതിരെ കോൺഗ്രസ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി. ഈ ധർണ നടക്കുന്നതിന് ഇടയിലേയ്ക്കാണ് സെക്രട്ടറി കടന്നു വന്നത്. ഇതോടെ പ്രവർത്തകർ പ്രതിഷേധവുമായി ഓടിയെത്തി. സെക്രട്ടറിയെ തടഞ്ഞ ശേഷം പ്രവർത്തകർ കരിങ്കൊടി കാട്ടുകയും ചെയ്തു. പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബഹളം കേട്ട് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ സുനിൽകുമാർ ഓടിയെത്തി. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിന്നും പഞ്ചായത്ത് സെക്രട്ടറിയെ […]

ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

സ്വന്തം ലേഖിക തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻറെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ശ്രീറാമിൻറെയും കാറിൽ കൂടെയുണ്ടായിരുന്ന വഫ ഫിറോസിൻറെയും ലൈസൻസ് റദ്ദാക്കാൻ വൈകുന്നതിനെതിരെ വിമർശനമുയർന്നിരുന്നു. ശ്രീറാം വെങ്കിട്ടരാമൻറെയും വഫ ഫിറോസിൻറെയും ലൈസൻസ് റദ്ദാക്കാൻ വൈകിയോ എന്ന കാര്യം പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച് ട്രാൻസ്‌പോർട്ട് സെക്രട്ടറിക്ക് നിർദേശം നൽകിയെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുണ്ടായത്.

20 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ; വൻ മാറ്റത്തിനൊരുങ്ങി സാംസങ് എത്തുന്നു

സ്വന്തം ലേഖിക 20 മിനിട്ടിനുള്ളിൽ ഫുൾ ചാർജാകുന്ന ബാറ്ററിയുമായി സാംസങ്. സാംസങ് സ്വന്തമായി വികസിപ്പിച്ചെടുത്ത ബാറ്ററി 2020ൽ അല്ലെങ്കിൽ 2021ൽ ഇറങ്ങുന്ന ഫോണുകളിൽ ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോകർട്ട്.അദ്ഭുത വസ്തു എന്നറിയപ്പെടുന്ന ഗ്രാഫീൻ ഉപയോഗിച്ചാണ് ബാറ്ററി നിർമ്മിക്കുന്നത്. ഗ്രാഫീൻ ഉപയോഗിച്ച് നിർമ്മിക്കുന്ന ബാറ്ററി 20 മിനിറ്റ് പോലും എടുക്കാതെ ചാർജ് ചെയ്യാൻ സാധിക്കും. കാർബൺ ആറ്റങ്ങളുടെ ഒറ്റപാളിയിൽ നിന്ന് നിർമിച്ചെടുക്കുന്ന ദ്വിമാന പദാർഥമാണ് ഗ്രാഫീൻ. കട്ടിയുള്ളതും അതേസമയം വളയ്ക്കാവുന്നതുമായ ഒരു നാനോ മെറ്റീരിയൽ ആയാണ് ഇത് അറിയപ്പെടുന്നത്. സ്റ്റീലിനെക്കാൾ ശക്തവും വജ്രത്തേക്കാൾ കാഠിന്യമുള്ളതുമാണ്. വളരെ നല്ലൊരു വൈദ്യുതി-താപ […]

ഇരുപതുകാരി തൂങ്ങി മരിച്ചനിലയിൽ : മൃതദേഹത്തിന്റെ കാലുകൾ തറയിൽ മുട്ടി നിൽക്കുന്നു ; കൊലപാതകമെന്ന് സംശയം

സ്വന്തം ലേഖിക ആലുവ:ആലുവയിൽ 20കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . മൃതദേഹത്തിന്റെ കാലുകൾ തറയിൽ മടങ്ങിയ നിലയിൽ കണ്ടെത്തിയതിനാൽ കൊലപാതകമെന്ന് സംശയം .പറവൂർ കവല വിഐപി ലൈനിലെ വാടക വീട്ടിലാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ജോയ്‌സി (20)യാണ് മരിച്ചത്. വാടകക്ക് താമസിച്ചിരുന്ന കെട്ടിടത്തിനുള്ളിൽ മരക്കഷണത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇരുകാലുകളും തറയിൽ ചവിട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ രംഗത്തെത്തി. വീടിനുള്ളിൽ സ്ലാബിനോട്ചേർന്ന് പട്ടികയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. […]

സാലറി ചലഞ്ച് ; ജീവനക്കാരെ ഞെക്കിപിഴിഞ്ഞ് പിരിച്ചെടുത്ത 132 കോടി ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാതെ കെഎസ്ഇബി

സ്വന്തം ലേഖിക തിരുവനന്തപുരം : പ്രളയ ദുരിതാശ്വാസത്തിനായി കെഎസ്ഇബി ജീവനക്കാരിൽ നിന്നും സാലറി ചാലഞ്ച് വഴി സമാഹരിച്ച തുക ഉടൻ കൈമാറുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ബോർഡിന് സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്ന കാര്യം വാസ്തവമാണ്. പണം ഉടൻ നൽകുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി . പ്രളയ ദുരിതാശ്വാസത്തിനായി കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ പിരിച്ച സാലറി ചാലഞ്ച് തുക സർക്കാരിന് കൈമാറാത്ത കെ.എസ്.ഇ.ബിയുടെ നടപടി വിവാദമായിരുന്നു . ജീവനക്കാരിൽ നിന്ന് പിരിച്ച 132 കോടി രൂപ ഇതുവരെ സർക്കാരിന് കൈമാറിയിട്ടില്ല […]

നെഹറു ട്രോഫി വള്ളംകളി ഈ മാസം 31 ന്

സ്വന്തം ലേഖിക തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ഈ മാസം 31 ന് മത്സരം നടത്തും. ചാമ്ബ്യൻസ് ബോട്ട് ലീഗ് ആദ്യ മത്സരവും ഇതോടൊപ്പം നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്ത് കനത്ത മഴ പെയ്ത പശ്ചാത്തലത്തിൽ നെഹ്റു ട്രോഫി വള്ളംകളി നേരത്തെ മാറ്റിവച്ചിരുന്നു. നെഹ്‌റു ട്രോഫി മാറ്റിയതായി മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിലാണ് ആഗസ്റ്റ് 10 ന് നടത്താനിരുന്ന 67-ാമത് നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചത്. ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളോടെ […]