സർക്കാരിന്റെ അവാർഡ് ആയിരുന്നെങ്കിൽ പുരസ്‌കാരം നിരസിച്ചേനെ ,സാഹിത്യകാരന്മാർ തീരുമാനിച്ചതാണ് ; അതുകൊണ്ട് ഒരു കാരണവശാലും നിരസിക്കില്ല : ശശി തരൂർ

സർക്കാരിന്റെ അവാർഡ് ആയിരുന്നെങ്കിൽ പുരസ്‌കാരം നിരസിച്ചേനെ ,സാഹിത്യകാരന്മാർ തീരുമാനിച്ചതാണ് ; അതുകൊണ്ട് ഒരു കാരണവശാലും നിരസിക്കില്ല : ശശി തരൂർ

 

സ്വന്തം ലേഖിക

തിരുവനന്തപുരം: കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ഒരു കാരണവശാലും നിരസിക്കില്ലെന്ന് ശശി തരൂർ പറഞ്ഞു.പുരസ്‌കാരം സർക്കാരിന്റെതല്ലെന്നും അതിനാൽ തിരിച്ചു നൽകേണ്ടതില്ല എന്നുമാണ് ശശിതരൂർ പ്രതികരിച്ചത്.

കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് അവാർഡ് തിരിച്ചു കൊടുക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തരൂർ. ഇംഗ്ലീഷ് ഭാഷയിലെ മികച്ച കൃതിക്കുള്ള പുരസ്‌കാരമാണ് ‘ആൻ എറാ ഓഫ് ഡാർക്‌നെസ്’ എന്ന പുസ്തകത്തിലൂടെ തരൂരിന് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സർക്കാരിന്റെ അവാർഡാണെങ്കിൽ പുരസ്‌കാരം തിരിച്ചു നൽകുന്നതിനെക്കുറിച്ച് ചിന്തിക്കുമായിരുന്നു. എന്നാൽ ഇത് സാഹിത്യകാരന്മാർ തീരുമാനിച്ച ഒരു അവാർഡാണ്. തിരിച്ചു നൽകാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു വർഷം മുമ്പ് പലരും അവരുടെ അവാർഡ് തിരിച്ചു കൊടുക്കുന്ന സമയത്ത് എഴുത്തുകാരൻ എന്ന നിലയ്ക്ക് കൊടുക്കരുതെന്ന് പറഞ്ഞ ഒരാളാണ് ഞാൻ’- ശശി തരൂർ പറഞ്ഞു.

സാഹിത്യ അക്കാദമി അവാർഡ് സാഹിത്യ പരമായ നേട്ടമായിട്ടാണ് താൻ കാണുന്നതെന്നും തരൂർ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി സമരം ശക്തമാകുമ്പോഴാണ് കോൺഗ്രസ് എംപി ശശി തരൂരിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. മുമ്പും ഇപ്പോഴും കേന്ദ്ര സർക്കാറിൻറെ നയങ്ങളിൽ പ്രതിഷേധിച്ച് നിരവധി എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരും പുരസ്‌കാരങ്ങൾ നിരസിക്കുകയോ തിരികെ നൽകുകയോ ചെയ്തിരുന്നു.

Tags :