സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു: 86 പേർക്കു കൂടി രോഗ ബാധ; കോട്ടയത്ത് ആറു പേർക്ക് കൊറോണ; ഏഴു പേർ രോഗ വിമുക്തരായി

തേർഡ് ഐ ബ്യൂറോ തിരുവന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മറ്റൊരാൾ കൂടി മരിച്ചു. ഗുരുതരമായ ശ്വാസകോശ രോഗബാധയെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വൈദികന് കൊറോണ സ്ഥിരീകരിച്ചു. നാലാഞ്ചിറ സ്വദേശിയായ ഫാ.കെ.ജി വർഗീലസിനാണ് (77) രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 11 ആയി. സംസ്ഥാനത്ത് ഇന്ന് 86 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 10 പേർക്കും കാസറഗോഡ് ജില്ലയിൽ നിന്നുള്ള 9 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള […]

അറബിക്കടലിൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറുന്നു ; കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ഇരട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറുന്നു. ഇതോടെ സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിൽ രൂപം കൊണ്ട ഇരട്ട ന്യൂനമർദ്ദം അതിതീവ്ര ചുഴക്കലിക്കാറ്റായി നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്ര തീരങ്ങളിൽ പ്രവേശിക്കും. മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്രഭരണപ്രദേശമായ ദാമിനുമിടയിലെ പ്രദേശങ്ങളിൽ മണിക്കൂറിൽ പരമാവധി […]

താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയുടെ കൊലപാതകം: വീട്ടമ്മയുടെയും ഭർത്താവിന്റെയും മൊബൈൽ ഫോൺ കണ്ടെത്താനായില്ല; ഷീബയുടെ തല ഭാരമേറിയ മൂർച്ചയില്ലാത്ത ആയുധം കൊണ്ട് അടിച്ചു പൊളിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൊലപാതകത്തിന് പിന്നിൽ കുടുംബവുമായി അടുപ്പമുള്ളവരെന്നും സൂചന

തേർഡ് ഐ ബ്യൂറോ കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയുടെ കൊലപാതകത്തിനു പിന്നിൽ കുടുംബവുമായി അടുപ്പമുള്ളവർ തന്നെയെന്നു പൊലീസിനു വ്യക്തമായ സൂചന. കൊല്ലപ്പെട്ട ഷീബയെ തലയ്ക്കടിച്ചു വീഴ്ത്തി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരിക്കുന്നത്. ഇവരുടെ തലയ്്ക്ക് മൂർച്ചയില്ലാത്ത ഭാരമേറിയ ആയുധം ഉപയോഗിച്ച് തലയ്ക്കു അടിക്കുകയായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഷീബയുടെ തലയിലേറ്റ അടിയിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായിട്ടില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു. ഇവരുടെ തലയിലേറ്റ അടിയിൽ തലച്ചോറ് അടക്കം ഉള്ളിൽ ചിതറി രക്തം ചെവിയിലൂടെയും മൂക്കിലൂടെയും ഒഴുകുകയായിരുന്നു. ഇത്തരത്തിൽ രക്തം വാർന്നൊഴുകിയാണ് മരണം സംഭവിച്ചിരിക്കുന്നത്. താഴത്തങ്ങാടി പാറപ്പാടം ഷാനി […]

ഉത്ര കൊലക്കേസ് : സൂരജിന്റെ അമ്മയും സഹോദരിയും പൊലീസ് കസ്റ്റഡിയിൽ ; കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് സൂരജിന്റെ അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ കൊല്ലം: അഞ്ചലിൽ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സൂരജിന്റെ അമ്മ രേണുകയും സഹോദരിയും പൊലീസ് കസ്റ്റഡിയിൽ. പുനലൂരിൽ നിന്ന് വനിതാ പൊലീസ് സംഘം സൂരജിന്റെ പറക്കോട്ടെ വീട്ടിലെത്തിയാണ് ഇരുവരെയും കൂട്ടിക്കൊണ്ട് പോയത്. ഇരുവരെയും കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിലേക്കാണ് കൂട്ടികൊണ്ട് പോയത്. സൂരജിന്റെ അമ്മയോടും സഹോദരിയോടും ഇന്ന് രാവിലെ പത്തിന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനായി ഇവർ എത്താതിരുന്നതിനെ തുടർന്നാണ് സൂരജിന്റെ അമ്മയേയും സഹോദരിയേയും കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഉത്രയുടെ സ്വർണം കുഴിച്ചിട്ടത് […]

താഴത്തങ്ങാടി പാറപ്പാടം കൊലപാതകം: പ്രതികൾ ലക്ഷ്യമിട്ടത് മോഷണമെന്നു പൊലീസ്; കാർ വൈക്കം വരെ എത്തിയതായി സിസിടിവിയിൽ കണ്ടെത്തൽ; പിന്നിൽ ബ്ലേഡ് മാഫിയയുടെ പങ്കും സംശയിച്ച് പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം മോഷ്ടാക്കളെ കേന്ദ്രീകരിച്ച്. കൊല്ലപ്പെട്ട ഷീബയുടെ ശരീരത്തിൽ നിന്നും വീടിനുള്ളിൽ നിന്നും സ്വർണാഭരണങ്ങൾ മോഷണം പോയിട്ടുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇത് കൂടാതെ വീട്ടിലെ കാറും നഷ്ടമായിട്ടുണ്ട്. ഈ കാർ വൈക്കം വരെയുള്ള ഭാഗത്തെ സിസിടിവി ക്യാമറകളിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മോഷണം തന്നെയാണ് സംഭവത്തിനു പിന്നിലെന്നു പൊലീസ് പൂർണമായും മുഖവിലയ്ക്കു എടുത്തിട്ടില്ല. സംഭവത്തിനു പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ബ്ലേഡ് മാഫിയ സംഘങ്ങളെ […]

കാളികാവ് വാഹനാപകടം: മഴയിൽ കുതിർന്നു കിടന്ന റോഡിൽ തെന്നിയ ഇന്നോവ ബൈക്കിനെ ഇടിച്ചു തെറുപ്പിച്ചു; അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

സ്വന്തം ലേഖകൻ കുറവിലങ്ങാട്; എം.സി റോഡ് കുറവിലങ്ങാട് കാളികാവിൽ ബൈക്കിൽ ഇന്നോവ ഇടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തിൽ വില്ലനായത് മഴയെന്നു സൂചന. കനത്ത മഴയെ തുടർന്നു നനഞ്ഞു കിടന്ന റോഡിൽ തെന്നി നീങ്ങിയ ഇന്നോവ കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ക്യാമാറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു.   കുറവിലങ്ങാട് കാളികാവ് പള്ളിയ്ക്കു സമീപത്ത് ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് ബൈക്ക് യാത്രക്കാരെ ഇന്നോവ കാർ ഇടിച്ചു തെറുപ്പിച്ചത്. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന മരങ്ങാട്ടുപള്ളി മണ്ണയ്ക്കനാട് ഈഴക്കുന്നേൽ ജോർജ് […]

കോവിഡ് സ്ഥിരീകരിച്ചു: ജീവനൊടുക്കാൻ ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു; 22 കാരിയുടെ മരണം ഡൽഹിയിൽ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ആത്മഹത്യയ്ക്കു ശ്രമിച്ചു ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്‌സ് മരിച്ചു. ഡൽഹിയിലെ ആശുപത്രിയിലെ നഴ്‌സായ യുവതിയാണ് ആശുപത്രിയിൽ മരിച്ചത്. പുനലൂർ സ്വദേശി ബിസ്മി സ്‌കറിയയാണ് മരിച്ചത്. 22 വയസായിരുന്നു. കൊല്ലം പുനലൂർ നെല്ലിപ്പള്ളി തുമ്‌ബോട് ക്രിസ്റ്റി വില്ലയിൽ സ്‌കറിയ മാത്യുവിൻറെ മകളാണ്.കഴിഞ്ഞ മാസം 28 ന് ബിസ്മിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇതുവരെ ജീവൻ നിലനിർത്തിയിരുന്നത്. ഡൽഹി-ഹരിയാന അതിർത്തിയിലെ ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയിലെ നഴ്സ് ആയിരുന്നു.നഴ്സിങ് പഠനം […]

തൃക്കൊടിത്താനത്ത് അമ്മയെ കൊലപ്പെടുത്തിയ മകൻ ചിത്രങ്ങൾ വാട്‌സ്അപ്പ് ഗ്രൂപ്പിലിട്ടു: വീടിനുള്ളിൽ ഉറക്കെ പാട്ടു വച്ച് കാവലിരുന്നത് രണ്ടു മണിക്കൂറിലേറെ ..!

തേർഡ് ഐ ബ്യൂറോ ചങ്ങനാശേരി: തൃക്കൊടിത്താനത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകൻ വീടിനുള്ളിൽ അമ്മയുടെ മൃതദേഹത്തിന് കാവലിരുന്നത് രണ്ടു മണിക്കൂറിലേറെ നേരം. മൃതദേഹത്തിന്റെ ചിത്രങ്ങൾ സ്വന്തം ഫോണിൽ പകർത്തിയ മകൻ, ചിത്രം വാട്‌സ്അപ്പ് ഗ്രൂപ്പുകളിലും അയച്ചു നൽകി. രണ്ടു മണിക്കൂറോളം അമ്മയുടെ മൃതദേഹത്തിനൊപ്പം പാട്ടുകേട്ടാണ് മകൻ ഇരുന്നത്. തൃക്കൊടിത്താനം അമരയിലെ കുഞ്ഞന്നാമ്മയുടെ (55) കൊലപാതകത്തിൽ മകൻ നിതിനെ (27)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്മ കൊല്ലപ്പെട്ടതിനു പിന്നാലെ മകൻ അതേ വീട്ടിൽ ഉച്ചത്തിൽ പാട്ടുവക്കുകയും തുടർന്നു കൊലപാതക വിവരം ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിനിടെ […]

ഉത്രയുടെ സ്വർണ്ണാഭരണങ്ങൾ വീടിന്റെ പിന്നാമ്പുറത്ത് കുഴിച്ചിട്ടു: കൊലപാതകത്തിൽ നിർണ്ണായകമായ വിവരങ്ങൾ ബന്ധുക്കൾക്കും അറിയാമായിരുന്നു; ഉത്രയെ കൊലപ്പെടുത്തിയ കേസിൽ സൂരജിന്റെ ബന്ധുക്കളും അറസ്റ്റിലായേക്കും

തേർഡ് ഐ ബ്യൂറോ കൊല്ലം: ഉത്രയുടെ സ്വർണാഭരണങ്ങൾ വീടിന്റെ പിന്നാമ്പുറത്ത് കുഴിച്ചിട്ടില്ല നലിയിൽ കണ്ടെത്തിയതോടെ കേസിൽ സൂരജിന്റെ മാതാപിതാക്കളും കുടുങ്ങുമെന്നു ഉറപ്പായി. കേസിൽ സൂജരിന്റെ മാതാപിതാക്കളെയും പ്രതി ചേർന്ന് ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്‌തേക്കും. ഇതിനുള്ള നടപടികൾ കൊല്ലം റൂറൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ അറസ്റ്റിലേയ്ക്കാകും പൊലീസ് ഇനി കടക്കുക. സംഭവവുമായി ബന്ധപ്പെട്ട് സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച ചോദ്യം ചെയ്യും, കൊലപാതകത്തിലുള്ള പങ്കാളിത്തവും സ്വർണ്ണം എന്ത് ചെയ്തു എന്നുമാണ് അറിയാൻ ശ്രമിക്കുന്നത്, 37 അര പവൻ സ്വർണ്ണം സൂരജിന്റെ […]

എം.സി റോഡിൽ വീണ്ടും വാഹനാപകടം: കാളികാവിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ഭർത്താവ് മരിച്ചു; ഭാര്യയ്ക്കു ഗുരുതര പരിക്ക്

തേർഡ് ഐ ബ്യൂറോ കുറവിലങ്ങാട്: എം.സി റോഡിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. ഭാര്യയ്ക്കു ഗുരുതരമായി പരിക്കേറ്റു. മരങ്ങാട്ടുപള്ളി മണ്ണയ്ക്കനാട് ഈഴക്കുന്നേൽ ജോർജ് ജോസഫാണ് (ജോർജുകുട്ടി -34) മരിച്ചത്. ഇയാളുടെ ഭാര്യ എലിസബത്തിനെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഏഴു മണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്നും എത്തിയ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. കാളികാവ് പള്ളിയ്ക്കു സമീപത്തു വച്ചാണ് ബൈക്കിൽ കാറിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജോർജ് റോഡിൽ തലയിടിച്ചു വീണു. […]