കോവിഡ് സ്ഥിരീകരിച്ചു: ജീവനൊടുക്കാൻ ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു; 22 കാരിയുടെ മരണം ഡൽഹിയിൽ

കോവിഡ് സ്ഥിരീകരിച്ചു: ജീവനൊടുക്കാൻ ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു; 22 കാരിയുടെ മരണം ഡൽഹിയിൽ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ആത്മഹത്യയ്ക്കു ശ്രമിച്ചു ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന മലയാളി നഴ്‌സ് മരിച്ചു. ഡൽഹിയിലെ ആശുപത്രിയിലെ നഴ്‌സായ യുവതിയാണ് ആശുപത്രിയിൽ മരിച്ചത്.

പുനലൂർ സ്വദേശി ബിസ്മി സ്‌കറിയയാണ് മരിച്ചത്. 22 വയസായിരുന്നു. കൊല്ലം പുനലൂർ നെല്ലിപ്പള്ളി തുമ്‌ബോട് ക്രിസ്റ്റി വില്ലയിൽ സ്‌കറിയ മാത്യുവിൻറെ മകളാണ്.കഴിഞ്ഞ മാസം 28 ന് ബിസ്മിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇതുവരെ ജീവൻ നിലനിർത്തിയിരുന്നത്. ഡൽഹി-ഹരിയാന അതിർത്തിയിലെ ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയിലെ നഴ്സ് ആയിരുന്നു.നഴ്സിങ് പഠനം പൂർത്തിയാക്കി മൂന്നുമാസം മാത്രമാണ് ഇവർ ആയിരുന്നത്. ഇതിനിടെയാണ് ഇവർ ജോലിയ്ക്കു കയറിയത്.

ആശുപത്രിയിൽ രോഗികളെ പരിചരിക്കുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് ലഭിക്കുന്ന സൂചന. ഇതേ തുടർന്നാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ഡൽഹി മലയാളികൾ ആകെ ആശങ്കയിലും അങ്കലാപ്പിലുമാണ്. ഇവിടെ നൂറുകണക്കിന് മലയാളികൾ അടക്കമുള്ളവർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.