ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യങ്ങളില്ല: മലപ്പുറത്ത് പതിനാലുകാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി; പെൺകുട്ടി ജീവനൊടുക്കിയത് നമ്മുടെ സ്വന്തം കേരളത്തിൽ..!

തേർഡ് ഐ ബ്യൂറോ മലപ്പുറം: ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതെ വന്ന പതിന്നാലുകാരിയായ പെൺകുട്ടിയുടെ ആത്മഹത്യയിൽ നടുങ്ങി നാട്. ഒന്നാം സ്ഥാനത്താണ് എന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് പഠിക്കാൻ സൗകര്യമില്ലാതെ വന്നതിനെ തുടർന്നു ആദിവാസി പെൺകുട്ടി ജീവനൊടുക്കുന്ന സ്ഥിതിയുണ്ടായത്. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയത്തെ പതിനാലുകാരിയുടെ മരണമാണ് കേരളം എന്ന നാടിന് നാണക്കേടിന്റെ മറ്റൊരു അദ്ധ്യായമായി മാറിയത്. ഇരുമ്പിളിയം തിരുനിലയം പുളിയാപ്പറ്റക്കുഴിയിൽ കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണന്റെയും ഷീബയുടെയും മകളായ ദേവികയാണ് മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കിയത്. ദേവികയുടെ വീട്ടിൽ സ്മാർട്ട് ഫോണോ, ടിവിയോ ഉണ്ടായിരുന്നില്ല. സ്‌കൂളിലെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ […]

അത് വേണ്ട ട്രോളൻമാരെ; പൊലീസ് കലിപ്പിലാണ്: ഓൺലൈൻ ക്ലാസെടുക്കുന്ന അദ്ധ്യാപികമാരെ ഇനി ട്രോളിയാൽ അകത്താകും: നിറവും വസ്ത്രവും നോക്കി അദ്ധ്യാപികമാരെ ട്രോളുന്നവർക്ക് പൊലീസിന്റെ താക്കീത്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് പിഞ്ചു കുട്ടികൾക്ക് ഓൺലൈനിൽ ക്ലാസെടുക്കാനെത്തിയ അദ്ധ്യാപികമാരെ ട്രോളിയ ട്രോളൻമാർക്ക് കേരള പൊലീസിന്റെ താക്കീത്. വിക്ടേഴ്‌സ് ചാനലിൽ വന്ന ലൈവ് വീഡിയോയ്ക്കടിയിൽ പോലും അശ്ലീല കമന്റും, കേട്ടാൽ അറയ്ക്കുന്ന പദപ്രയോഗവും നടത്തിയവർക്കാണ് ആദ്യ ഘട്ടത്തിൽ കേരള പൊലീസി ഫ്രീയായി ഉപദേശം നൽകിയത്. അടുത്ത ഘട്ടത്തിൽ മുതൽ ഉടനടി നടപടിയും അറസ്റ്റും ഉണ്ടാകുമെന്നും പൊലീസ് താക്കീത് നൽകുന്നു. ജൂൺ ഒന്നിന് ആരംഭിച്ച ഓൺലൈൻ ക്ലാസിന്റെ ഭാഗമായി ലൈവ് വീഡിയോയിൽ എത്തിയ അദ്ധ്യാപികമാരെയാണ് അശ്ലീല കമന്റുകളുമായി ഒരു സംഘം […]

സി.എം.എസ് കോളേജ് പ്രിൻസിപ്പലിന് സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥികളുടെ അതിഭീകര യാത്രയയപ്പ്: മോശമായ കമന്റുകൾ സഹിതം റോയി സാം ഡാനിയലിനു വിദ്യാർത്ഥികൾ നൽകിയ യാത്ര അയപ്പിനെ തുടർന്നു സിഎംഎസ് കോളേജ് ഫെയ്‌സ്ബുക്ക് കമന്റ് ബോക്‌സ് പൂട്ടി; കോളേജിൽ വിവാദം കത്തുന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: സർവീസിൽ നിന്നും വിരമിച്ച സി.എം.എസ് കോളേജ് പ്രിൻസിപ്പൽ റോയി സാം ഡാനിയലിനെതിരെ സി.എം.എസ് കോളേജിന്റെ അടക്കം ഫെയ്‌സ്ബുക്ക് പേജുകളിൽ വിദ്യാർത്ഥികളുടെ അസഭ്യവും കൂക്കുവിളിയും. സർവീസിൽ നിന്നും വിരമിച്ചതായുള്ള പോസ്റ്റ് സി.എം.എസ് കോളേജിന്റെ ഫെയ്‌സ്ബുക്ക് വാളിൽ കണ്ടതിനു പിന്നാലെയാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ കമന്റിട്ട് നിറച്ചത്. ഇതോടെ കമന്റ് ബോക്‌സ് ഓഫ് ചെയ്യുകയായിരുന്നു. മെയ് 31 നാണ് സി.എം.എസ് കോളേജ് പ്രിൻസിപ്പൽ റോയി സാം ഡാനിയേൽ സർവീസിൽ നിന്നും വിരമിച്ചത്. ഏഴു വർഷത്തോളം അദ്ദേഹം സി.എം.എസ് കോളേജിലെ പ്രിൻസിപ്പളായിരുന്നു. കഴിഞ്ഞ […]

മരണത്തിനും ജീവിതത്തിനും ഇടയിൽ ആറു മണിക്കൂർ..! തലയ്ക്കടിയേറ്റ് ജീവൻ വാരിപ്പിടിച്ച് രക്തത്തിൽ കുളിച്ച് സാലി കിടന്നത് ആറു മണിക്കൂറിലേറെ; നിർണ്ണായകമായ സാലിയുടെ മൊഴിയ്ക്കു കാതോർത്ത് പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ചു ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കൊലപാതകം നടന്നത് രാവിലെയെന്ന പൊലീസ് കണക്കു കൂട്ടൽ ശരിയെങ്കിൽ, സാലി മരണത്തോട് മല്ലടിച്ച് രക്തത്തിൽ കുളിച്ചു കിടന്നത് ആറു മണിക്കൂറിലേറെ..! പൊലീസ് നിഗമനം ശരിയെങ്കിൽ രാവിലെ ഒൻപതു മണിയ്ക്കു ശേഷമാണ് പ്രതികൾ സാലിയെയും ഭാര്യയെയും ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷീബ തലയ്ക്കടിയേറ്റു മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാലി വൈകിട്ട് നാലു മണിവരെ മരണവുമായി പോരാടി ആ വീട്ടിലെ തണുത്ത തറയിൽ രക്തത്തിൽ കുളിച്ച് വിറങ്ങലിച്ചു കിടന്നു. താഴത്തങ്ങാടി […]

ആ ചുവന്ന വാഗൺ ആർ കാർ പാറപ്പാടം വിട്ടു പോയത് രാവിലെ പത്തു മണിയ്ക്ക്..! ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പൊലീസിനു നിർണ്ണായക വിവരം; അന്വേഷണം സംഘം കാത്തിരിക്കുന്നത് ആ വിവരത്തിനു വേണ്ടി

തേർഡ് ഐ ബ്യൂറോ കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പൊലീസിനു നിർണ്ണായക വിവരങ്ങൾ. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കൊലപാതകം നടന്നത് എന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ, രാവിലെ പത്തു മണിയ്ക്കു ഇവരുടെ വീട്ടിലെ ചുവന്ന വാഗൺ ആർ കാർ സമീപത്തെ റോഡിലൂടെ കടന്നു പോകുന്നതായി സി.സി.ടി.വി ക്യാമറയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കൊലപാതകം നടന്ന സമയം സംബന്ധിച്ചു പൊലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ ഷീബ (60)യെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും, ഭർത്താവ് മുഹമ്മദ് സാലിയെ […]

‘അചാരവെടിയിൽ’ കുട്ടികളുടെ അശ്ളീല വീഡിയോ പ്രചരിപ്പിച്ചു: അശ്ളീല ഗ്രൂപ്പ് അഡ്മിന്മാരായ രണ്ട് പേർ പൊലീസ് പിടിയിൽ: ഗ്രൂപ്പിൽ ദിവസവും കറങ്ങിയിരുന്നത് ആയിരക്കണക്കിന് വീഡിയോകൾ

സ്വന്തം ലേഖകൻ മലപ്പുറം: ആചാരവെടിയിലൂടെ കുട്ടികളുടെ അശ്ശീല വീഡിയോ പ്രചരിപ്പിച്ച ഗ്രൂപ്പ് അഡ്മിന്മാർ അടക്കം രണ്ടു പേർ പൊലീസ് പിടിയിലായി. കുട്ടികളുടേത് അടക്കം ആയിരക്കണക്കിന് അശ്ളീല വീഡിയോകൾ പ്രതിദിനം പ്രചരിപ്പിച്ച പ്രതിയെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ദ് (21), ചങ്ങരംകുളം സ്വദേശി രാഗേഷ് (40) എന്നിവരെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലും  സംഘവും പിടികൂടിയത്. ആചാരവെടിയെന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര്. കുറ്റിപ്പാല സ്വദേശി അശ്വന്ദാണ് ഗ്രൂപ്പ് നിർമ്മിച്ചിരിക്കുന്നത് ചെയ്തിരിക്കുന്നത്. 256 പേരാണ് ഗ്രുപ്പിലുള്ളത്. ഇതിൽ മലപ്പുറം ജില്ലയിൽ നിന്നും […]

താഴത്തങ്ങാടിയിൽ ദമ്പതിമാർക്കു നേരെയുള്ള ആക്രമണം: ദുരൂഹത ഇരട്ടിയാക്കി കാർ മോഷണം; അക്രമത്തിനു പിന്നിൽ വീടുമായി അടുപ്പമുള്ളവർ തന്നെയെന്നു പ്രാഥമിക നിഗമനം; മരിച്ച വീട്ടമ്മയുടെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന്

തേർഡ് ഐ ഡെസ്‌ക് കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത ഇരട്ടിയാക്കി കാർ മോഷണം. വീടിനുള്ളിൽ പ്രതികൾ തിരച്ചിൽ നടത്തിയത് വ്യക്തമാണെങ്കിലും കാർ മോഷണം പോയതാണ് ദുരൂഹമായി നിലനിൽക്കുന്നത്. കാറുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും ഇടപാടുകൾ കൊലപാതകത്തിനു പിന്നിലുണ്ടോ എന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. ഇതുകൂടാതെ ഇരുവരുമായി ബന്ധമുള്ള, വീടുമായി അടുപ്പമുള്ള ആരോ തന്നെയാകാം കൊലപാതകത്തിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകിട്ട് 4.15 ഓടെയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ അബ്ദുൾ സാലി (65), ഭാര്യ ഷീബ (60) എന്നിവരെ […]

പട്ടാപ്പകൽ നാടിനെ ഞെട്ടിച്ച് അതി ക്രൂരമായ കൊലപാതകം: ഭാര്യയെയും ഭർത്താവിനെയും നിർദയം തലയ്ക്കടിച്ച് വീഴ്ത്തി : ഭാര്യ മരിച്ചത് നരകിച്ച്: താഴത്തങ്ങാടിയിൽ ആവർത്തിക്കുന്നത് മറ്റൊരു പാറമ്പുഴ ..?

തേർഡ് ഐ ബ്യൂറോ കോട്ടയം: 2015 ൽ പാറമ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ നിർദയം കൊലപ്പെടുത്തിയതിന് സമാനമാണ് തിങ്കളാഴ്ച താഴത്തങ്ങാടിയിൽ നടന്ന ക്രൂരമായ കൊലപാതകം. ഭാര്യയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിക്കുകയും മർദിക്കുകയും ചെയ്ത അക്രമി സംഘം മരണം ഉറപ്പാക്കാൻ ഷോക്ക് അടിപ്പിക്കുകയും , ഗ്യാസ് സിലിണ്ടർ തുറന്ന് വിടുകയും ചെയ്തു. താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) , സാലി (65) എന്നിവരെയാണ് പട്ടാപ്പകൽ വീടിനുള്ളിൽ കയറി സംഘം ആക്രമിച്ചു വീഴ്ത്തിയത്. രണ്ടു പേരുടെയും തലയ്ക്ക് ഗുരുതരമായ പരിക്കാണ് ഏറ്റത്ത്. തലയിൽ […]

സംസ്ഥാനത്ത് ലോക് ഡൗണിൽ ഇളവുകൾ നൽകിയാലും സംഘം ചേരൽ അനുവദിക്കില്ല ; കണ്ടെയ്ൻമെന്റ് സോണുകളിൽ 24 മണിക്കൂറും കർഫ്യൂവിന് സമാനമായ നിയന്ത്രണങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന അഞ്ചാം ഘട്ട ലോക് ഡൗൺ ഇന്ന് മുതൽ ആരംഭിച്ചു. അഞ്ചാം ഘട്ട ലോക് ഡൗണിൽ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ 24 മണിക്കൂറും കർഫ്യൂവിന് സമാനമായ നിയന്ത്രണമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ചാം ഘട്ട ലോക് ഡൗണിൽ കൂടുതൽ നൽകിയിട്ടുണ്ട്. എന്നാൽ ലോക്ഡൗൺ ഇളവുകൾ നൽകിയാലും സംഘംചേരൽ അനുവദിക്കില്ല. സംഘം ചേരൽ അനുവദിച്ചാൽ റിവേഴ്‌സ് ക്വാറന്റൈൻ പരാജയപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക് ഡൗണിൽ നിന്ന് പുറത്തുകടക്കാനുള്ള നിർദേശം […]

സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കൂടി കോവിഡ് : 27 പേർ വിദേശത്ത് നിന്നും വന്നവർ : 18 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ; സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുക ജൂലായ്ക്ക് ശേഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 55 പേരും സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 18 പേർക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസർകോഡ് – 14, മലപ്പുറം-14, തൃശൂർ – 9, കൊല്ലം – 5, പത്തനംതിട്ട – 4, തിരുവനന്തപുരം – 3, എറണാകുളം – 3, ആലപ്പുഴ – 2, പാലക്കാട് – 2, ഇടുക്കി – 1 എന്നിങ്ങനെയാണ് പുതിയ കോവിഡ് കേസുകൾ. 27 പേർ വിദേശത്ത് […]