അമ്മ പതിനാലുകാരനായ മകനെ പീഡിപ്പിച്ച സംഭവം : അമ്മയുടെ മൊബൈൽഫോണിൽ നിന്ന് നിർണ്ണായക തെളിവുകൾ ലഭിച്ചിട്ടുണ്ട് ; കടയ്ക്കാവൂർ പോക്‌സോ കേസിൽ യുവതിയുടെ ജാമ്യാപേക്ഷ എതിർത്ത് സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കടയ്ക്കാവൂർ പോക്‌സോ കേസിൽ അമ്മയെക്കെതിരെ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ. കേസിൽ അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് സംസ്ഥാന സർക്കാർ. പോക്‌സോ കേസിൽ അമ്മയ്‌ക്കെതിരെ തെളിവുകളുണ്ടെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കുടുംബ പ്രശ്‌നത്തെ തുടർന്നുണ്ടായ പരാതിയല്ല ഇതെന്നും ഒപ്പം കുട്ടി നൽകിയിരിക്കുന്ന മൊഴിയിൽ കഴമ്പുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് അമ്മയുടെ മൊബൈൽഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. പരാതിയുമായി ബന്ധപ്പെട്ടുള്ള നിർണായക തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. കുട്ടിക്ക് അമ്മ ചില മരുന്നുകൾ […]

പരമശിവനെ കളിയാക്കിയ തനിക്ക് അള്ളാഹുവിനെ കളിയാക്കാന്‍ ധൈര്യമുണ്ടോ? താണ്ഡവിന്റെ സംവിധായകന്‍ അലി അബ്ബാസിനെതിരെ നടി കങ്കണ റാവത്ത്

സ്വന്തം ലേഖകന്‍ മുംബൈ: ഹിന്ദുമതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് വിവാദത്തിലകപ്പെട്ട ‘താണ്ഡവ്’ വെബ് സീരിസിന്റെ സംവിധായകന്‍ അലി അബ്ബാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണൗട്ട്. പരമശിവനെ കളിയാക്കിയ അലി അബ്ബാസിന് അള്ളാഹുവിനെ കളിയാക്കാന്‍ ധൈര്യമുണ്ടോ എന്നാണ് കങ്കണ ട്വിറ്ററിലൂടെ ചോദിച്ചത്. പ്രതിഷേധം ശക്തമായതോടെ താണ്ഡവിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഈ ഖേദപ്രകടനം കൊണ്ടു മാത്രം കാര്യമില്ല എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ജയിലില്‍ അടയ്ക്കണമെന്നും അതുവരെ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. ഹിന്ദു ദേവനായ […]

സജിതയെ ഷവറിന്റെ പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലും അഭിനന്ദയെ കഴുത്തില്‍ കഴുത്തില്‍ കയര്‍ മുറുക്കി കുളിമുറിയുടെ ചുവരില്‍ ചാരിക്കിടത്തിയ നിലയിലുമാണ് കണ്ടെത്തിയത്; യുവതിയും മകളും മരിച്ച സംഭത്തില്‍ യുവതിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യും

സ്വന്തം ലേഖകന്‍ കണ്ണൂര്‍: ശ്രീകണ്ഠപുരം നടുവില്‍ പുല്ലംവനത്ത് ദുരൂഹ സാഹചര്യത്തില്‍ യുവതിയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യും. പുല്ലംവനത്ത് മനോജിന്റെ ഭാര്യ സജിത (34), മകള്‍ അഭിനന്ദന(9) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിതയെ ഷവറിന്റെ പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലും അഭിനന്ദയെ കഴുത്തില്‍ കഴുത്തില്‍ കയര്‍ മുറുക്കി കുളിമുറിയുടെ ചുവരില്‍ ചാരിക്കിടത്തിയ നിലയിലുമാണ് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പും മൊബൈല്‍ ഫോണും പൊലീസ് കണ്ടെത്തി. യുവതിയുടെ ഫോണ്‍വിളികള്‍ […]

40 അടിയോളം താഴ്ചയുള്ള കിണറ്റില്‍ എന്തോ കിടക്കുന്നു; പരിശോധിച്ചപ്പോള്‍ കിട്ടിയത് യുവതിയുടെ മൃതദേഹം

സ്വന്തം ലേഖകന്‍ മലപ്പുറം: വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് കാഞ്ഞിരംപാടത്തെ സുധീറിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടത്. 40 അടിയോളം താഴ്ചയുളള കിണറ്റില്‍ എന്തോ കിടക്കുന്നത് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സുധീറിന്റെ അമ്മ സാവിത്രിയമ്മയാണ് കണ്ടത്. സംശയം തോന്നിയ സാഹചര്യത്തില്‍ നാട്ടുകാരുടെ കൂടി സഹായത്തോടെ പരിശോധിച്ചപ്പോള്‍ കിണറ്റിനുള്ളില്‍ സ്ത്രീയുടെ മൃതദേഹമാണന്ന് വ്യക്തമായത്. പൊലീസെത്തിയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് നിന്നും 30 കിലോമീറ്റര്‍ അകലെയാണ് യുവതി താമസിക്കുന്നത്. ഇവര്‍ എങ്ങനെ […]

മിനിമുത്തൂറ്റിന്റെ പാലാ ശാഖയിൽ നിന്നും ഒരു കോടി രൂപ കൊള്ളയടിച്ചു: ശാഖാ മാനേജരായ കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ; പ്രതി ഒളിവിൽ കഴിഞ്ഞത് മാസങ്ങളോളം

ക്രൈം ഡെസ്‌ക് പാലാ: മിനി മുത്തൂറ്റിന്റെ പാലാ ശാഖയിൽ നിന്നും വിവിധ ഇനത്തിലായി നിക്ഷേപകരുടെയടക്കം ഒരു കോടി രൂപ തട്ടിയെടുത്ത മാനേജർ അറസ്റ്റിൽ. പത്തോളം ശാഖകളുടെ ചുമതല വഹിച്ചിരുന്ന സോണൽ മാനേജരാണ് സാധാരണക്കാർ നിക്ഷേപമായി നൽകിയിരുന്നത് അടക്കമുള്ള ഒരു കോടി രൂപയോളം വിവിധ വകുപ്പുകളിലായി തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി വലിയപറമ്പിൽ അരുൺ സെബാസ്റ്റ്യനെ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. സ്വർണ്ണപ്പണയത്തിന്റെ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. മുത്തൂറ്റിലെ രണ്ടു ജീവനക്കാരുടെ സഹായവും ഇയാൾക്കു […]

എം.എൽ.എ ഗണേഷ്‌കുമാറിനു സംരക്ഷണം ഒരുക്കാൻ നിഴൽ പോലെ ഗുണ്ടാ സംഘം..! പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചത് സിനിമാ സ്റ്റൈലിൽ

തേർഡ് ഐ ബ്യൂറോ കൊട്ടാരക്കര: മുൻ മന്ത്രിയും സിനിമാ താരവും എം.എൽ.എയുമായ കെ.ബി ഗണേഷ്‌കുമാറും കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടൽ അതിന്റെ സർവ സീമയും ലംഘിക്കുന്നു. ദിവസങ്ങളായി തുടങ്ങിയ സംഘർഷം അതിന്റെ പരിധികളെല്ലാം വിട്ട് നേരിട്ടുള്ള ഏറ്റുമുട്ടലിലേയ്ക്കു കൂടി കടന്നിരിക്കുകയാണ്. ഗണേശ് കുമാറിന് നേരെ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ എംഎൽഎയുടെ മുൻ പി.എ പ്രദീപ് കോട്ടാത്തല നേരിട്ടത് സിനിമാ സ്റ്റൈലിലാണ് എന്നതാണ് ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരം. എംഎൽഎയുടെ വാഹനത്തിന് പിന്നാലെ ഗുണ്ടാ സംഘത്തെ […]

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച വ്യക്തിയെ വാകത്താനത്തു നിന്നും കാണാതായി: കാണാതായ ആളുടെ ബാഗ് കൊച്ചിയിൽ നിന്നും കണ്ടെത്തി; അന്വേഷണവുമായി വാകത്താനം പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: മാനസികമായി വെല്ലുവിളി നേരിട്ടിരുന്ന വ്യക്തിയെ വാകത്താനത്തു നിന്നും കാണാതായതായി പരാതി. വാകത്താനം പരിയാരം തേവരുചിറ ഭാഗത്ത് ഫിന്നി ഡാനിയേലിനെ(42)യാണ് കാണാതായത്. കഴിഞ്ഞ 17 മുതലാണ് ഫിന്നിയെ വീട്ടിൽ നിന്നും കാണാതായത്. 17 ന് വൈകിട്ട് മൂന്നു മണിയോടെ ഇയാൾ വീട് പൂട്ടിയ ശേഷം പുറത്തേയ്ക്കു പോകുകയായിരുന്നു. എന്നാൽ, പിന്നീട് ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. ഇദ്ദേഹം വീട്ടിൽ മടങ്ങിയെത്താതെ വന്നതോടെയാണ് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചത്. ഇദ്ദേഹത്തിന്റെ ബാഗ് എറണാകുളം കലൂർ ഭാഗത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. അഞ്ചടി ആറിഞ്ച് ഉയരമുണ്ട്. ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും […]

വനംവകുപ്പിലെ വനിതാ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശമയച്ചു; ഡി.എഫ്.ഒയെ സ്ഥലം മാറ്റി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വനംവകുപ്പിലെ വനിതാ ഉദ്യോഗസ്ഥക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയെ തുടര്‍ന്ന് ഡി.എഫ്.ഒയെ സ്ഥലം മാറ്റി. തിരുവനന്തപുരം ഫ്‌ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ കെ.എസ്.ജസ്റ്റിന്‍ സ്റ്റാന്‍ലിയെയാണ് പരാതിയെ തുടര്‍ന്ന് സ്ഥലം മാറ്റിയത്. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കാണ് ഡി.എഫ്.ഒ അശ്ലീല സന്ദേശങ്ങള്‍ അയച്ചതും ഫോണിലൂടെ ഇവരുമായി അശ്ലീല സംഭാഷണം നടത്തുകയും ചെയ്തത്. തുടര്‍ന്ന് മേലുദ്യാഗസ്ഥനെതിരേ രേഖകള്‍ സഹിതം മുഖ്യമന്ത്രിക്കും മന്ത്രിക്കും വകുപ്പ് തലവന്‍മാര്‍ക്കും വനിതാ ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു. തെക്കന്‍ ജില്ലയില്‍ ഒഴികെയുള്ള സ്ഥലത്തേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളത്തേക്കാണ് സ്ഥലം മാറ്റിയത്. […]

ഹോട്ടല്‍ മാലിന്യം തള്ളുന്നത് പൊതുവഴിയില്‍; ഒഴുകിയെത്തുന്ന മലിനജലം കുടിവെള്ളവുമായി കലരുന്നു; മെഡിക്കല്‍ കോളേജിലും അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലും സ്ഥിതി ഗുരുതരം

സ്വന്തം ലേഖകന്‍ ഗാന്ധിനഗര്‍: ഹോട്ടല്‍ മാലിന്യം പൊതുവഴിയിലേയ്ക്ക് ഒഴുക്കുന്നതായി പരാതി.മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്റിന്,സമീപം ആശ്രയ റോഡിന്റെ ഇടത് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കരുണ ഹോട്ടലില്‍ നിന്നുള്ള മലിന ജലമാണ് പൊതുസ്ഥലത്തേയ്ക്ക് ഒഴുക്കിവിടുന്നത്. രാത്രി കാലങ്ങളില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലെ മലിനജലവും നടുറോഡിലേയ്ക്കും മറ്റും ഒഴുക്കിവിടുന്നതായും ആക്ഷേപമുണ്ട്. ഈ മലിനജലം മുണ്ടാര്‍ തോട്ടിലൂടെ ഒഴുകി മീനച്ചിലാറ്റില്‍ വഴി കുടമാളൂര്‍ പമ്പ് ഹൗസ് ഭാഗത്തേയ്കും ഈ മാലിന്യം ഒഴുകിയെത്തും.ഈ വെള്ളമാണ് അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലേയ്ക്കും, മെഡിക്കല്‍ കോളേജിലേയ്ക്കും കുടിവെള്ളമായി ഉപയോഗിക്കുവാന്‍ പമ്പു ചെയ്യുന്നത്.നിലവില്‍ ഈ […]

തിരുവനന്തപുരത്ത് പൊലീസിനെ ആക്രമിച്ച സൈനികന്‍ പിടിയില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വാഹനപരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച് സൈനികന്‍. കെല്‍വിന്‍ വില്‍സ് എന്ന സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാര്‍ക്ക് പരിക്കേറ്റു. ഒരു എസ്‌ഐയുടെ കൈയൊടിഞ്ഞു. വാഹന പരിശോധനയ്ക്കിടെ വനിതാ പൊലീസുദ്യോഗസ്ഥയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസവും തലസ്ഥാനത്ത് പൊലീസിന് നേരെ ഗുണ്ടാസംഘങ്ങളുടെ ആക്രമണം നടന്നിരുന്നു. പൊലീസ് വാഹനം ഇടിച്ച് തെറിപ്പിച്ച വിഷ്ണു, ദീപക് എന്ന ഫിറോസ് , ചന്ദ്രബോസ് എന്നിവരെ ഫോര്‍ട്ട് […]