ബാലികാ ദിനത്തില്‍ കെ. സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച മകളുടെ ചിത്രത്തിന് അശ്ലീല കമന്റ്; പ്രവാസി മലയാളി അജ്‌നാസിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പിച്ച് ബിജെപി നേതാക്കള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ബാലികാ ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്ക് വച്ച മകളോടൊപ്പമുള്ള ഫോട്ടോയുടെ താഴെ അശ്‌ളീല കമന്റ് ഇട്ട പ്രവാസിക്കെതിരെ ശക്തമായ പ്രതിഷേധം. അജ്നാസ് അജ്നാസ് എന്ന ഐഡിയില്‍ നിന്നാണ് അശ്‌ളീല കമന്റ് വന്നത്. ഇയാള്‍ ഖത്തറില്‍ ജിം ട്രെയിനര്‍ ആണെന്നാണ് സൂചന. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തിട്ടുണ്ട്. ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുകയും കൂടാതെ ഖത്തര്‍ മിനിസ്ട്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്യുകയാണ് ബിജെപി അനുഭാവികള്‍. ഇയാളുടെ ഫോട്ടോയും പ്രൊഫൈലും ഒറിജിനല്‍ ആണെന്നാണ് […]

സ്വകാര്യബസുകളുടെ മത്സരയോട്ടം; ബസിനുള്ളില്‍ മറിഞ്ഞ് വീണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്; സംഭവം കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ആമീസ് ബസില്‍

സ്വന്തം ലേഖകന്‍ കോട്ടയം: കാഞ്ഞിരപ്പള്ളി ഈരാറ്റപേട്ട റൂട്ടില്‍ സ്വകാര്യ ബസുകളുടെ മല്‍സരയോട്ടത്തിനിടെ ബസിനുള്ളില്‍ തെറിച്ചു വീണു 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. അരുവിത്തുറ പള്ളിയ്ക്ക് സമീപമാണ് ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സഡന്‍ബ്രേക്കിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ മറിഞ്ഞുവീണത്. അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥികളായ പൊന്‍കുന്നം സ്വദേശിനി ജീന മേരി ജോണ്‍, കാഞ്ഞിരപ്പള്ളി സ്വദേശിനി അഫ്സാന അന്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത് ഒരേ പേരിലുള്ള ആമീസ് ബസുകള്‍ തമ്മിലുള്ള മല്‍സരയോട്ടമാണ് അപകടത്തിനിടയാക്കിയതെന്നാണ് ആക്ഷേപം. ഈരാറ്റപേട്ട പിഎംസി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ജീനയുടെ കൈയ്ക്ക് പൊട്ടലുള്ളതായി കണ്ടെത്തി. 5 […]

വൃന്ദാവനില്‍ റഷ്യന്‍ യുവതിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി; ഭഗവാന്‍ കൃഷ്ണനെ നേരിട്ട് കാണാനുള്ള ആഗ്രഹം നിരന്തരം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ ഉത്തര്‍പ്രദേശ്: വൃന്ദാവനില്‍ റഷ്യന്‍ യുവതിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. റഷ്യയിലെ റസ്‌തോവ് സ്വദേശിയായ തത്യാന ഹെംലോവ്‌സ്‌ക്യ എന്ന സ്ത്രീയാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രിയാണ് യുവതിയുടെ മൃതദേഹം വൃന്ദാവന്‍ ധാം അപാര്‍ട്‌മെന്റിന് മുന്നില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഉത്തര്‍പ്രദേശിലെ പുണ്യ നഗരമായ വൃന്ദാവനിലുള്ള വൃന്ദാവന്‍ ധാം അപാര്‍ട്‌മെന്റില്‍ താമസിച്ചു വരികയായിരുന്നു യുവതി. റഷ്യന്‍ ബില്‍ഡിങ് എന്നാണ് ഈ അപാര്‍്ടമെന്റ് അറിയപ്പെടുന്നത്. അപ്പാര്‍ട്‌മെന്റിലെ ആറാം നിലയിലെ ഫ്‌ലാറ്റില്‍ തനിച്ചായിരുന്നു യുവതിയുടെ താമസം. ഫ്‌ലാറ്റില്‍ നിന്നും താഴേക്ക് […]

പക്ഷിക്ക് തീറ്റകൊടുത്തു; ക്രിക്കറ്റ് താരം ശിഖര്‍ധവാനെതിരെ കേസെടുത്തേക്കും

സ്വന്തം ലേഖകന്‍ വരാണസി: പക്ഷികള്‍ക്ക് തീറ്റ കൊടുത്തതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനെതിരെ കേസ്സെടുക്കാന്‍ സാദ്ധ്യത. പക്ഷിപ്പനി വ്യാപകമായി പടര്‍ന്ന്പിടിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചാവും കേസ് രജിസ്റ്റര്‍ ചെയ്യുക. വരാണസിയില്‍ ബോട്ട് യാത്രക്കിടെ പക്ഷികള്‍ക്ക് കൈവള്ളയില്‍ തീറ്റ നല്‍കിയതാണ് പ്രശ്നമായത്. തീറ്റ നല്‍കുന്ന ദൃശ്യം ധവാന്‍ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. ധവാന്‍ സഞ്ചരിച്ച ബോട്ടിന്റെ ഉടമക്കെതിരേയും കേസ്സെടുക്കാന്‍ സാധ്യതയുണ്ട്. പക്ഷിപ്പനി പടരുന്നതിനാല്‍ മനുഷ്യര്‍ പക്ഷികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്ന നിയമം ഉത്തര്‍പ്രദേശില്‍ കര്‍ശനമായിരിക്കുകയാണ്. നിയമവിരുദ്ധ കാര്യങ്ങള്‍ പ്രശസ്തരായവര്‍ ചെയ്യുന്നത് […]

നാഗമ്പടം ബസ് സ്റ്റാൻഡിലെ യാചകന്റെ ക്രച്ചസും ഭിക്ഷ യാചിച്ചു കിട്ടിയ 300രൂപയും മോഷ്ടിച്ച് സാമൂഹ്യവിരുദ്ധർ ; ഭിക്ഷ യാചിച്ച് കിട്ടുന്ന പണം വരെ അടിച്ച് മാറ്റുന്ന സാമൂഹ്യദ്രോഹികൾ കോട്ടയത്ത്‌

സ്വന്തം ലേഖകൻ കോട്ടയം : നഗമ്പടം ബസ്റ്റ് സ്റ്റാൻഡിലെ ക്രച്ചസില്ലാതെ നടക്കാൻ സാധിയ്ക്കാത്ത യാചകൻ്റെ ക്രച്ചസും, ഭിക്ഷ യാചിച്ച് കിട്ടിയ 300 രൂപയും മോഷ്ടിച്ച് സാമൂഹ്യ വിരുദ്ധർ. നാഗമ്പടം ബസ് സ്റ്റാൻഡിലെ സ്ഥിരം സാന്നിധ്യമായ ശശി എന്ന ആളുടെ ക്രച്ചസും പണവുമാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികപ്രവർത്തക നിഷ സ്നേഹക്കൂട് ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പ് വായിക്കാം ; നഗമ്പടം ബസ്റ്റ് സ്റ്റാൻഡിലെ ക്രച്ചസില്ലാതെ നടക്കാൻ സാധിയ്ക്കാത്ത ശശി ചേട്ടൻ്റെ ക്രച്ചസും, ഭിക്ഷ യാചിച്ച് കിട്ടിയ 300 രൂപയും ഇന്നലെ ഏതോ സാമൂഹിക […]

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനെത്തിയ എട്ടു കിലോ കഞ്ചാവുമായി ചിങ്ങവനത്ത് മൂന്നംഗ സംഘം പിടിയിൽ; കഞ്ചാവ് കടത്തിയത് സ്വിഫ്റ്റ് കാറിൽ; കഞ്ചാവ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘത്തെ കാറിടിപ്പിക്കാനും ശ്രമം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനെത്തിച്ച എട്ടു കിലോ കഞ്ചാവുമായി മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചിങ്ങവനം പൊലീസും ചേർന്നാണ് കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടിയത്. നാട്ടകം സിമന്റ് കവല പാറേച്ചാൽ ബൈപ്പാസിൽ വച്ചാണ് കാറും കഞ്ചാവും പൊലീസ് സംഘം പിടികൂടിയത്. പാലക്കാട് തോണിപ്പാടത്ത് രാധാകൃഷ്ണൻ (32) ഇടത്തനാട്ട് കര പാറെകരോട്ട് രാഹുൽ(22), പാറേ കരോട്ട് അനസ് (43) എന്നിവരെയാണ് ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള […]

യുവതികളായ പെണ്‍മക്കളെ അമ്മ കൊലപ്പെടുത്തിയത് പുനഃര്‍ജനിക്കുമെന്ന വിശ്വാസത്തില്‍; ഇളയ മകളെ ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി; മൂത്തമകളെ വായില്‍ ചെമ്പ് പാത്രം തിരുകി വച്ച ശേഷം വ്യായാമത്തിനുപയോഗിക്കുന്ന ഡംബെല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊന്നു

സ്വന്തം ലേഖകന്‍ ഹൈദരാബാദ്: യുവതികളായ രണ്ട് പെണ്‍മക്കളെ അമ്മ കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികള്‍ അമ്മയുടെ കയ്യാല്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. അമിതവിശ്വാസികളായ കുടുംബം മക്കള്‍ പുനഃര്‍ജനിക്കുമെന്ന വിശ്വാസത്തിലാണ് അവിവാഹിതരായ യുവതികളെ അച്ഛനും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റിലാണ് ഇവര്‍ ശിവനഗറില്‍ പുതിയതായ പണി കഴിപ്പിച്ച വീട്ടിലേക്ക് മാറിയത്. ഇവരുടെ വീട്ടില്‍ പൂജാ ചടങ്ങുകള്‍ പതിവായിരുന്നു. കൊലപാതകം നടന്ന ദിവസവും ഇവിടെ […]

മുന്‍ ഗുസ്തി താരം കൂടിയായ വൈദികനെ പള്ളിമേടയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ സഹവികാരിയും മുന്‍ ഗുസ്തി താരവുമായ ഫാ.ജോണ്‍സണെ (31) മരിച്ച നിലയില്‍ കണ്ടെത്തി. പള്ളി മേടയിലെ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പള്ളിയില്‍ തിരുന്നാള്‍ ആഘോഷത്തിന് ശേഷം ഉറങ്ങാന്‍ പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ വിളിച്ചിട്ടും എഴുന്നേറ്റില്ല. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ലത്തീന്‍ സഭാംഗമായ ഇദ്ദേഹം പത്തിയൂര്‍ സ്വദേശിയാണ്. സഹോദരനും വൈദികനാണ്. ഇരുവരും ഒന്നിച്ചാണഅ വൈദികപട്ടം സ്വീകരിച്ചത്.

കളമശ്ശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച സംഭവം; പ്രായപൂര്‍ത്തിയാകാത്ത പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകന്‍ കൊച്ചി: കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. കേസില്‍ ജാമ്യത്തില്‍ വിട്ട പാട്ടുപറമ്പില്‍ നിഖില്‍ പോളാണ് ജീവനൊടുക്കിയത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച് ക്രൂര മര്‍ദനമാണ് പതിനേഴുകാരന് സുഹൃത്തുക്കളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. നഗ്‌നനാക്കി നിര്‍ത്തിയ ശേഷം വടിയും മറ്റും ഉപയോഗിച്ച് തലയിലടക്കം അടിച്ചാണ് പ്രതികള്‍ ദേഷ്യം തീര്‍ത്തത്. മെറ്റലില്‍ മുട്ടുകുത്തി നിര്‍ത്തിയായിരുന്നു മര്‍ദനം. കുഴഞ്ഞു വീണ കുട്ടിയെ വലിച്ചെടുത്തു നിര്‍ത്തി നൃത്തം ചെയ്യിച്ചും ക്രൂരത തുടര്‍ന്നു. അവശനായ കുട്ടി ചികില്‍സ തേടിയതിനെ തുടര്‍ന്നാണ് വിവരം […]

യുവതിയുടെ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘം യുവാവിനെ കസ്റ്റഡിയിൽ എടുത്തു: തടയാനായി എത്തിയ നാട്ടുകാർ പൊലീസിനെ ആക്രമിച്ചു; പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ഒരാൾക്ക് പരിക്ക്; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: യുവതിയുടെ പരാതി അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘം യുവാവിനെ കസ്റ്റഡിയിൽ എടുത്തതിനെച്ചൊല്ലി ഈരാറ്റുപേട്ടയിൽ സംഘർഷം. യുവാവിനെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം തടഞ്ഞ നാട്ടുകാരും പൊലീസ് സംഘവും തമ്മിൽ ഏറ്റുമുട്ടി. പൊലീസിനെ തടഞ്ഞവർക്കു നേരെ നടത്തിയ ലാത്തിച്ചാർജിൽ ഒരാൾക്കു പരിക്കേറ്റു. പൊലീസ് ലാത്തിച്ചാർജിൽ ഓട്ടോറിക്ഷാ ഡ്രൈവറായ അനസിനാണ് പരിക്കേറ്റത്.   ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിനായാണ് ഈരാറ്റുപേട്ട സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം എത്തിയത്. ഇവിടെ എത്തിയ ശേഷം കേസിൽ ആരോപണ വിധേയനായ […]