Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ഉത്തര്‍പ്രദേശ്: വൃന്ദാവനില്‍ റഷ്യന്‍ യുവതിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. റഷ്യയിലെ റസ്‌തോവ് സ്വദേശിയായ തത്യാന ഹെംലോവ്‌സ്‌ക്യ എന്ന സ്ത്രീയാണ് മരിച്ചത്.
ശനിയാഴ്ച്ച രാത്രിയാണ് യുവതിയുടെ മൃതദേഹം വൃന്ദാവന്‍ ധാം അപാര്‍ട്‌മെന്റിന് മുന്നില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഉത്തര്‍പ്രദേശിലെ പുണ്യ നഗരമായ വൃന്ദാവനിലുള്ള വൃന്ദാവന്‍ ധാം അപാര്‍ട്‌മെന്റില്‍ താമസിച്ചു വരികയായിരുന്നു യുവതി. റഷ്യന്‍ ബില്‍ഡിങ് എന്നാണ് ഈ അപാര്‍്ടമെന്റ് അറിയപ്പെടുന്നത്.

അപ്പാര്‍ട്‌മെന്റിലെ ആറാം നിലയിലെ ഫ്‌ലാറ്റില്‍ തനിച്ചായിരുന്നു യുവതിയുടെ താമസം. ഫ്‌ലാറ്റില്‍ നിന്നും താഴേക്ക് ചാടിയാതാണെന്നാണ് പൊലീസ് നിഗമനം. തത്യാനയുടെ സുഹൃത്തും ഇതേ അപാര്‍ട്‌മെന്റിലാണ് താമസം. കൃഷ്ണ ഭക്തയായ തത്യാന ഭഗവാന്‍ കൃഷ്ണനെ നേരിട്ടു കാണണമെന്ന ആഗ്രഹം നിരന്തരം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്ത് പൊലീസിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. റഷ്യന്‍ എംബസിയേയും വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group