play-sharp-fill

ബലാത്സംഗത്തിനിരയായ വയോധിക ആത്മഹത്യ ചെയ്‌ത കേസ്; അഞ്ച് വര്‍ഷത്തിന് ശേഷം വിചാരണ നടപടികള്‍ക്ക് തുടക്കം

സ്വന്തം ലേഖകൻ കണ്ണൂര്‍: ബലാത്സംഗത്തിനിരയായ വയോധിക ആത്‍മഹത്യ ചെയ്‌ത കേസില്‍ അഞ്ച് വര്‍ഷത്തിന് ശേഷം വിചാരണ നടപടികള്‍ക്ക് തുടക്കമാകുന്നു. ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ 70കാരിയാണ് ലൈംഗിക പീഡനത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തത്. വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെ കേസിന്റെ പ്രാധാന്യം പരിഗണിച്ച്‌ മുന്‍ ജില്ല ഗവ. പ്ലീഡറും ക്രിമിനല്‍ അഭിഭാഷകനുമായ ബി.പി. ശശീന്ദ്രനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. 2017 മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ ദാരുണ സംഭവം നടന്നത്. ആറളം പന്നിമൂല സ്വദേശി പി.എം. രാജീവനാണ് പ്രതി. വികാസ് നഗറിലുള്ള രാജീവന്റെ സഹോദരിയുടെ […]

മലപ്പുറം ലീ​ഗ് കൗണ്‍സിലറുടെ കൊലപാതകം: ഒരു പ്രതി കൂടി പൊലീസ് കസ്റ്റഡിയില്‍

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പൊലീസ് പിടിയിലായത്. പ്രതി അബ്ദുല്‍ മജീദിനെ പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുല്‍ ജലീലിൻ്റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ചത്. തലയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം അബ്ദുള്‍ ജലീല്‍ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് അബ്ദുള്‍ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ […]

ചിങ്ങവനം കുറിച്ചിയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പള്ളിക്കത്തോട്ടിലെ പാറമടക്കുളത്തിൽ നിന്ന് കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം കുറിച്ചിയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പാറമടക്കുളത്തിൽ നിന്ന് കണ്ടെത്തി. കുറിച്ചി മലകുന്നം വാഴപ്പറമ്പിൽ സദാനന്ദന്റെ മകൻ വി.എസ് അജിന്റെ(25) മൃതദേഹമാണ് പള്ളിക്കത്തോട് മുലൂരിലെ പാറമടക്കുളത്തിൽ കണ്ടെത്തിയത്. മാർച്ച് 29 നാണ് ഇയാളെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കവെയാണ് മൃതദേഹം പാറമടക്കുളത്തിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഇതുവഴി നടക്കാനിറങ്ങിയ നാട്ടുകാരാണ് പാറമടക്കുളത്തിനു സമീപത്തെ റോഡരികിൽ സ്‌കൂട്ടർ ഇരിക്കുന്നത് കണ്ടത്. രണ്ട് ദിവസത്തോളമായി ഇവിടെ റോഡരികിൽ സ്‌കൂട്ടറിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. […]

സ്വർണ്ണ വ്യാപാരത്തിൻ്റെ മറവിൽ പെൺകുട്ടികളെ കേസിൽ കുടുക്കുന്ന സംഭവം; അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി; യുവതികളുടെ പേരിൽ കള്ളക്കേസ് നല്കി ജിവിതം തകർക്കുന്നത് ജില്ലയിൽ നിരവധി സ്വർണ്ണക്കടകളുള്ള ഗ്രൂപ്പ്

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിൽ സ്വർണ്ണ കച്ചവടത്തിൻ്റെ പേരിൽ യുവതികളെ കള്ളക്കേസിൽ കുടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുമാരനെല്ലൂർ സ്വദേശി കെ. ആർ സജിമോൻ മുഖ്യമന്ത്രിക്ക് പരാതി നല്കി. വിവാഹ ആവശ്യത്തിന് സ്വർണ്ണം കടം കൊടുക്കുകയും ഈടായി വിവാഹം കഴിഞ്ഞു പോകുന്ന പെൺകുട്ടികളുടെ ചെക്ക് വാങ്ങിക്കുകയുമാണ് സ്വർണ്ണക്കടക്കാരുടെ രീതി. ടി ബി റോഡിൽ പ്രവർത്തിക്കുന്നതും ജില്ലയിലുടനീളം ബ്രാഞ്ചുകളുള്ളതുമായ സ്വർണ്ണക്കടക്കാരാണ് ഭീഷണിക്ക് പുറമേ കള്ളക്കേസും ഉണ്ടാക്കുന്നത്. ഒരു മാസമോ രണ്ട് മാസമോ മാത്രമാകും കടത്തിൻ്റെ കാലാവധി. സമയത്ത് പണം കൊടുക്കാൻ സാധിക്കാതെ വന്നാൽ […]

ഈരാറ്റുപേട്ടയിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: മൂന്നര വയസ്സുളള കുട്ടിയെ പീഡിപ്പിച്ച കേസ്സിലെ പ്രതിയെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റൂപേട്ട കടുവാമൂഴി കടപ്ലാക്കൽ വീട്ടിൽ അലിയാർ (62) ആണ് അറസ്റ്റിലായത്. പോക്സോ ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മജിസ്ട്രേട്ട് കോടതിക്ക് മുന്നിൽ ഹാജരാക്കി. പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന്റെ മേൽനോട്ടത്തിൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ പ്രസാദ് എബ്രഹാം വർഗ്ഗീസ്, സബ്ബ് ഇൻസ്പെക്ടർ വിഷ്ണു വി.വി, സബ്ബ് ഇൻസ്പെക്ടർ തോമസ് സേവ്യർ, അസിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർ വിനയരാജ് […]

പാര്‍ക്കിംഗിച്ചൊല്ലി തർക്കം; വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാ കൗണ്‍സിലർ മരിച്ചു

സ്വന്തം ലേഖികൾ മലപ്പുറം: ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണത്തിനിരയായ മഞ്ചേരി നഗരസഭാ കൗൺസിലർ മരിച്ചു. മഞ്ചേരി നഗരസഭാ 16–ാം വാർഡ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ (52) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയിലാണ് സംഭവം. കാറിൽ മൂന്ന് സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു ജലീൽ. വാഹന പാർക്കിങ് സംബന്ധിച്ച തർക്കത്തെ തുടർന്ന് രണ്ട് പേർ ബൈക്കിൽ പിന്തുടർന്നെത്തി അക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ജലീലിന്റെ തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ […]

നഗരത്തിൽ വൻ ലഹരിവേട്ട; വലയിലായത് ബംഗളുരുവില്‍ നിന്നും ഗോവയില്‍ നിന്നും മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച് വില്‍ക്കുന്ന സംഘം; യുവതി അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ പറവൂര്‍: ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി യുവതി അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ വല്ലം ഉളവങ്ങാട് വീട്ടില്‍ ബിജു (43) എന്നയാളെ പിടികൂടുകയും തുടരന്വേഷണത്തില്‍ നെടുമ്പാശ്ശേരിയിലെ ഫ്‌ളാറ്റില്‍ നിന്ന് മാള വലിയപറമ്പ് പാറേപ്പറമ്പില്‍ ഷെബിന്‍ ഷാജഹാന്‍ (30 ), കൊടുങ്ങല്ലൂര്‍ ചെന്ത്രാപ്പിന്നി എറിയാട്ട് വീട്ടില്‍ സിന്ധു (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പറവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സപെക്ടറുടെ നേതൃത്വത്തില്‍ പറവൂര്‍, ആലങ്ങാട് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പടിഞ്ഞാറേ വെളിയത്തുനാട് അക്വ സിറ്റി ആല്‍പെയ്ന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. […]

വളാഞ്ചേരിയില്‍ നിന്നും കാണാതായ ഏഴുവയസുകാരനെ കണ്ടെത്തി; തട്ടിക്കൊണ്ടുപോയ അയല്‍വാസി പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: വളാഞ്ചേരിയില്‍ മൂന്നാക്കല്‍ എം ആര്‍ അപ്പാര്‍ട്ട്മെന്‍റില്‍ നിന്നും കാണാതായ ഏഴു വയസുകാരനെ കണ്ടെത്തി. കൊടുങ്ങല്ലൂരില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അയല്‍വാസി ഷിനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് വളാഞ്ചേരി മൂന്നാക്കല്‍ എം ആര്‍ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്ന അഫീല-നവാസ് ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹര്‍ഹാനെ കാണാതായത്. ഫ്ലാറ്റിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയെ പെട്ടന്ന് കാണാതാകുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. അപ്പാര്‍ട്ട്മെന്റിലെ താമസക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഇവരുടെ അയല്‍വാസിയായ പത്തൊൻപത് വയസുകാരന്‍ ഷിനാസിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. […]

ഇടുക്കിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ മരിച്ചു

സ്വന്തം ലേഖിക ഇടുക്കി: സൂര്യനെല്ലി തിരുവള്ളുവര്‍ കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. സൂര്യനെല്ലി സിങ്കുകണ്ടം കൃപാ ഭവനില്‍ ബാബു (60 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. സിങ്കുകണ്ടം ചെക്ക് ഡാം റോഡിന് സമീപമുള്ള വീടിന് മുന്നില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. രാവിലെ ചെക്ക്ഡാം ഭാഗത്ത് നടക്കാനിറങ്ങിയ ബാബുവിനെ കാട്ടാന പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. രാത്രി 12 മണിയോടെ ആ പ്രദേശത്ത് ആന നിലയുറപ്പിച്ചിരുന്നു. രാവിലെയാണ് ബാബുവിന്റെ വീടിന് സമീപം കാട്ടാന എത്തിയത്.

വാഹന പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; നഗരസഭാംഗത്തിന് വെട്ടേറ്റു

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറത്ത് നഗരസഭാംഗത്തിന് വെട്ടേറ്റു. മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുള്‍ മജീദിനാണ് വെട്ടേറ്റത്. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ മജീദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്ലീം ലീഗ് അംഗമാണ് അബ്ദുള്‍ മജീദ്.