ഇടുക്കിയില്‍ കാട്ടാന  ആക്രമണം; ഒരാള്‍ മരിച്ചു

ഇടുക്കിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ മരിച്ചു

സ്വന്തം ലേഖിക

ഇടുക്കി: സൂര്യനെല്ലി തിരുവള്ളുവര്‍ കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.

സൂര്യനെല്ലി സിങ്കുകണ്ടം കൃപാ ഭവനില്‍ ബാബു (60 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിങ്കുകണ്ടം ചെക്ക് ഡാം റോഡിന് സമീപമുള്ള വീടിന് മുന്നില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. രാവിലെ ചെക്ക്ഡാം ഭാഗത്ത് നടക്കാനിറങ്ങിയ ബാബുവിനെ കാട്ടാന പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു.

രാത്രി 12 മണിയോടെ ആ പ്രദേശത്ത് ആന നിലയുറപ്പിച്ചിരുന്നു. രാവിലെയാണ് ബാബുവിന്റെ വീടിന് സമീപം കാട്ടാന എത്തിയത്.