play-sharp-fill
കറുകച്ചാലിലെ ഷാപ്പിലേക്ക് കള്ളുമായി പോയ പിക്‌അപ്പ് വാനിൽ ലോറിയിടിച്ചു; ഡ്രൈവർക്ക് പരിക്ക്

കറുകച്ചാലിലെ ഷാപ്പിലേക്ക് കള്ളുമായി പോയ പിക്‌അപ്പ് വാനിൽ ലോറിയിടിച്ചു; ഡ്രൈവർക്ക് പരിക്ക്

സ്വന്തം ലേഖിക

കറുകച്ചാല്‍: വാഴൂര്‍ റോഡില്‍ മൂലേപ്പീടികയില്‍ കള്ളുമായി പോയ പിക്‌അപ്പ് വാനിൽ ലോറിയിടിച്ചു.

ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച ഉച്ചക്ക്​ മൂലേപ്പീടിക കവലയിലായിരുന്നു അപകടം.

വാഴൂര്‍ ഭാഗത്തുനിന്ന്​ മാന്തുരുത്തി ഷാപ്പിലേക്ക് കള്ളുമായി പോയ പിക്‌അപ്പില്‍ ചങ്ങനാശ്ശേരിയില്‍ നിന്ന്​ വാഴൂരിലേക്ക് വന്ന ലോറി ഇടിക്കുകയായിരുന്നു.

ഇരുവാഹനങ്ങളും ഭാഗികമായി തകര്‍ന്നു. പിക്‌അപ്പി​ൻ്റെ കാബിനടക്കം തകര്‍ന്നതോടെ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

അപകടത്തെ തുടര്‍ന്ന് 20 മിനിറ്റോളം ഗതാഗതം മുടങ്ങി.