അനധികൃത വിദേശമദ്യ വിൽപ്പന മുണ്ടക്കയത്ത് യുവാവ് എക്സൈസിൻ്റെ പിടിയിൽ

മുണ്ടക്കയം  : വീട്ടിൽ വില്‍പ്പനയ്ക്കായി സൂക്ഷിച്ച വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. മുണ്ടക്കയം ഈസ്റ്റ് പെരുവന്താനം പഞ്ചായത്തിലെ പാലൂര്‍ക്കാവ് പൈങ്കുഴി കല്ലുപുറത്ത് അഭിജിത്ത് രാജു(34)നെയാണ് 23ലിറ്റര്‍ വിദേശമദ്യവുമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സജിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ദീര്‍ഘനാളായി അനധികൃത വിദേശദമദ്യ വില്‍പ്പന നടത്തി വരികയായിരുന്നെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടില്‍ നിന്നും വിദേശ മദ്യം പിടികൂടിയത്. പീരുമേട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സബിന്‍, പ്രിവന്റീവ് ഓഫീസര്‍ ബി.ബിജുമോന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ,ഷിജുദാസ്,നദീര്‍,വിനോദ്, ഷിബിന്‍ ,എന്‍സി.ജയരാജ്, കെ.സിന്ധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. […]

ബാറിലെ സംഘർഷത്തിൽ യുവാവിന്റെ ചുണ്ട് കടിച്ചു മുറിച്ച് രണ്ടംഗ സംഘം ; പ്രതികൾ പിടിയിൽ, സംഭവം റാന്നിയിൽ

പത്തനംതിട്ട : റാന്നിയിൽ ബാറിലെ സംഘർഷത്തിൽ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു. മുക്കാലുമണ്‍ സ്വദേശി വിശാഖിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി ഗേറ്റ്‌വേ ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. വിഷ്ണു വിജയനും സുഹൃത്തും ലോക്കല്‍ ബാറിലേക്ക് മദ്യപിക്കാനെത്തിയതായിരുന്നു. എന്നാല്‍, ഇവിടെ വച്ച്‌ തങ്ങളുടെ മുൻ സുഹൃത്തിനെ കണ്ടുമുട്ടുകയും മുൻപുണ്ടായ വിഷയത്തിന്റെ പേരില്‍ തർക്കത്തില്‍ ഏർപ്പെടുകയുമായിരുന്നു. വിഷ്ണുവും സുഹൃത്ത് ജേക്കബും ചേർന്ന് വിശാഖിനെ മർദിച്ചു, തുടർന്ന്, ഭിത്തിയില്‍ ചേർത്ത് നിർത്തി മൂക്ക് പൊത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ […]

പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്‌ തന്നെ; യുവതിയുടെ മൊഴി പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തിയത് പൊലീസ് ഇന്ന് കോടതിയെ അറിയിക്കും

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസില്‍ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് പൊലീസ് ഇന്ന് കോടതിയെ അറിയിക്കും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമായ ശേഷം ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം. പിന്നീട് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. കുഞ്ഞ് കരഞ്ഞാല്‍ പുറത്ത് കേള്‍ക്കാതിരിക്കാൻ വായില്‍ തുണി തിരുകി. 8 മണിയോടെ അമ്മ വാതില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തിയിലായി കൈയില്‍ കിട്ടിയ കവറില്‍ […]

ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട : പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ഈരാറ്റുപേട്ട അരുവിത്തുറ ചേന്നാട്  പാലക്കുളത്ത് വീട്ടിൽ സഞ്ജു സന്തോഷ് (24) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത്  നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ സുബ്രഹ്മണ്യൻ പി.എസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.

കൊച്ചിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ; പ്രതി 23 – കാരി, ആമസോൺ കവറിലെ അഡ്രസ് പ്രതിയെ കണ്ടെത്താൻ സഹായിച്ചു, തറയിലേയും ശുചിമുറിയിലേയും രക്തക്കറ നിര്‍ണ്ണായക തെളിവായി ; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ, പെൺകുട്ടി അതിജീവിത ,കൊലപാതകത്തിൽ മാതാപിതാക്കൾക്ക് പങ്കില്ല

കൊച്ചി : നവജാത ശിശുവിന്റെ മൃതദേഹം  കണ്ടെത്തിയ സംഭവം സമീപത്തെ ഫ്‌ളാറ്റിലെ താമസക്കാർ കസ്റ്റഡിയിൽ. ഫൈവ് സി എന്ന ഫ്‌ളാറ്റിലുള്ളവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എറണാകുളം സ്വദേശിയായ അഭയ കുമാറും കുടുംബവും ആണ് ഈ ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്. അഭയകുമാറും അമ്മയും മകളുമാണ് ഈ ഫ്‌ളാറ്റിലുള്ളത്. ഇവർ പതിനഞ്ച് വർഷമായി ഇവിടെയാണ് താമസിക്കുന്നത്. അഭയകുമാറിന്റെ ഭാര്യയും ഇവിടെയാണ് താമസിച്ചിരുന്നത്. അവർ ഇപ്പോള്‍ ആ ഫ്‌ളാറ്റിലുണ്ടോ എന്ന് വ്യക്തമല്ല. മലയാളികള്‍ തന്നെയാണ് ഇവരെല്ലാം. ഈ ഫ്‌ളാറ്റിന്റെ തറയില്‍നിന്നും ശുചിമുറിയില്‍നിന്നും പൊലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഏട്ടേകാലോടെയാണ് […]

എന്തോന്നടാ മോനേ ഇത്..! സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരേ കള്ളൻ കയറിയത് നാല് തവണ; കവർന്നത് പണവും പെർഫ്യൂമുകളും ഷാംപൂ ഐറ്റങ്ങളും; നാല് തവണയും കാര്യങ്ങളൊക്കെ സിസിടിവിയില്‍ പതിഞ്ഞു; എന്നിട്ടും കള്ളൻ കാണാമറയത്ത് തന്നെ

കണ്ണൂർ: പയ്യന്നൂരിലെ സ്കൈപ്പർ എന്ന സൂപ്പർ മാർക്കറ്റിന്‍റെ ഉടമകള്‍ ഒരു കള്ളനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. ഇതുവരെ നാല് തവണയാണ് ഒരേയാള്‍ ഇവിടെ മോഷ്ടിക്കാൻ കയറിയത്. നാല് തവണയും കാര്യങ്ങളൊക്കെ സിസിടിവിയില്‍ പതിഞ്ഞു. എന്നിട്ടും ആ കള്ളനെ ഇതുവരെ പിടികൂടാനായിട്ടില്ല. ബുധനാഴ്ചയാണ് അവസാനം കയറിയത്. കെട്ടിടത്തിന്‍റെ ഷീറ്റുകളും സീലിംഗും തകർത്ത് താഴെയിറങ്ങി. കൗണ്ടറില്‍ നിന്ന് ഇരുപത്തിയയ്യായിരം രൂപ കവർന്നു. പിന്നെ പ്രിയം പെർഫ്യൂമുകളും ഷാംപൂ ഐറ്റങ്ങളും. ആയിരക്കണക്കിന് രൂപയുടെ പെർഫ്യൂമുകളും മോഷ്ടിച്ചു. കൂള്‍ ഡ്രിങ്ക്സ് കൗണ്ടറിലിരുന്ന് സിസിടിവി ക്യാമറ നോക്കി കുടിച്ചാണ് കളളൻ പോയത്. സൂപ്പർ […]

മരണപ്പെട്ട വ്യക്തികളുടെ പേരിലുള്ള സാമൂഹ്യക്ഷേമ പെൻഷൻ തട്ടിയെടുത്തു; പോലീസ് കേസെടുത്തതോടെ പഞ്ചായത്ത് അംഗം ഒളിവിൽ

മലപ്പുറം: മരണപ്പെട്ട വ്യക്തികളുടെ പേരിലുള്ള സാമൂഹ്യക്ഷേമ പെൻഷൻ പഞ്ചായത്ത് അംഗം തട്ടിയെടുത്തതായി വീണ്ടും പരാതി. ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് സ്വദേശികളായ ഏറത്ത് വീട്ടില്‍ കുഞ്ഞു കുട്ടൻ നായരുടെയും അദ്ദേഹത്തിന്റെ ഭാര്യ സരോജനിയുടെയും പേരിലുള്ള സാമൂഹ്യ ക്ഷേമ പെൻഷനാണ് ആലംകോട് ഗ്രാമ പഞ്ചായത്ത് 18-ാം വാർഡ്‌ അംഗം ഹക്കീം പെരുമുക്ക് തട്ടിയെടുത്തത്. ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സവിത, ഇത് സംബന്ധിച്ച്‌ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കി. 2017 ജനുവരി 11നാണ് കുഞ്ഞുകുട്ടൻ നായർ മരണപ്പെടുന്നത്. അതിന് ശേഷം 2017 ജൂലൈ മാസം വരെ […]

അച്ഛൻ്റെ കൊലപാതകത്തില്‍ പ്രതിയായ യുവ ഡോക്ടറെ നേപ്പാളില്‍ വെള്ളത്തില്‍ വീണ് മരിച്ച നിലയിൽ കണ്ടെത്തി

മുളങ്കുന്നത്തുകാവ്: അച്ഛൻ്റെ കൊലപാതകത്തില്‍ പ്രതിയായ യുവഡോക്ടറെ മരിച്ചനിലയില്‍ നേപ്പാളില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍. വെള്ളത്തില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത് അവണൂര്‍ അമ്മാനത്ത് വീട്ടില്‍ മയൂര്‍നാഥി(25)നെയാണ്. വിഷം കലര്‍ന്ന കടലക്കറി കഴിച്ചതിനെത്തുടര്‍ന്ന് ഇയാളുടെ അച്ഛൻ മരിച്ചിരുന്നു. പോലീസ് പ്രതി വീട്ടിലെ കടലക്കറിയില്‍ വിഷം ചേർത്തതായി കണ്ടെത്തിയിട്ടുണ്ടായിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ശേഷം മയൂർനാഥ് പല സ്ഥലങ്ങളിലായിരുന്നു. ഇയാള്‍ നേപ്പാളിലേയ്ക്ക് പോയത് സന്ന്യാസം സ്വീകരിക്കാൻ വേണ്ടിയാണെന്ന് പറയുന്നു.

വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരന്റെ സുഹൃത്തുക്കളുടെ ആഘോഷയാത്ര; പിന്നാലെ വന്ന യാത്രക്കാര്‍ ചോദ്യം ചെയ്തതോടെ കൂട്ടത്തല്ല്; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ….!

ആലപ്പുഴ: വിവാഹസംഘവും യാത്രക്കാരായ യുവാക്കളും നടുറോഡില്‍ ഏറ്റുമുട്ടി. നവദമ്പതികളെ ഓവർടേക്ക് ചെയ്യുന്നതും തുടർന്ന് കൂട്ടത്തല്ലും നടക്കുന്ന ‘അടി’ സിനിമയെ വെല്ലുന്ന രംഗങ്ങളാണ് ആലപ്പുഴ നൂറനാടിനടുത്തുള്ള ചാരുംമൂട്ടില്‍ കഴിഞ്ഞ ദിവസം നടന്നത്. വിവാഹസംഘവും യുവാക്കളുമായുള്ള ഏറ്റുമുട്ടലില്‍ നാട്ടുകാർ കൂടെ ചേർന്നതോടെ വലിയ സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന കല്യാണത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. ഹോണടിച്ചും ലൈറ്റ് ഇട്ടും ആഘോഷപൂർവമായിരുന്നു യാത്ര. വഴി കൊടുക്കാതെയുള്ള വിവാഹസംഘത്തിന്റെ യാത്ര പിന്നാലെ ഉണ്ടായിരുന്ന മറ്റൊരു കാറിലെ യാത്രക്കാർ ചോദ്യം ചെയ്തു. പിന്നാലെ വാക്കുതർക്കമുണ്ടായി. ഇത് […]

മാന്നാനം സെന്‍റ് ജോസഫ്സ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജ് കോളജ് പ്രിൻസിപ്പലിന് നേരേ വധശ്രമം; ഏറ്റുമാനൂർ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോയി പൂവംനില്‍ക്കുന്നേലിനെതിരെ പരാതി

ഏറ്റുമാനൂർ: മാന്നാനം സെന്‍റ് ജോസഫ്സ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പല്‍ ഡോ. കെ.എം. ബെന്നിയെ വീടിന്‍റെ മുന്നില്‍ വച്ച്‌ വധിക്കാൻ ശ്രമിച്ചതായി പരാതി. ഏറ്റുമാനൂർ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോയി പൂവംനില്‍ക്കുന്നേലിനെതിരേയാണ് ഡോ. കെ.എം. ബെന്നി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. അപകടകരമായി വാഹനം ഇടിപ്പിക്കാനും ആയുധവുമായി ആക്രമിക്കാനും ശ്രമിച്ചതായാണ് പരാതി. വധശ്രമത്തിന് കേസെടുക്കണമെന്നും തനിക്കും തന്‍റെ കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നും ഡോ. കെ.എം. ബെന്നി പരാതിയില്‍ ആവശ്യപ്പെട്ടു.