play-sharp-fill
അച്ഛൻ്റെ കൊലപാതകത്തില്‍ പ്രതിയായ യുവ ഡോക്ടറെ നേപ്പാളില്‍ വെള്ളത്തില്‍ വീണ് മരിച്ച നിലയിൽ കണ്ടെത്തി

അച്ഛൻ്റെ കൊലപാതകത്തില്‍ പ്രതിയായ യുവ ഡോക്ടറെ നേപ്പാളില്‍ വെള്ളത്തില്‍ വീണ് മരിച്ച നിലയിൽ കണ്ടെത്തി

മുളങ്കുന്നത്തുകാവ്: അച്ഛൻ്റെ കൊലപാതകത്തില്‍ പ്രതിയായ യുവഡോക്ടറെ മരിച്ചനിലയില്‍ നേപ്പാളില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍.

വെള്ളത്തില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത് അവണൂര്‍ അമ്മാനത്ത് വീട്ടില്‍ മയൂര്‍നാഥി(25)നെയാണ്.

വിഷം കലര്‍ന്ന കടലക്കറി കഴിച്ചതിനെത്തുടര്‍ന്ന് ഇയാളുടെ അച്ഛൻ മരിച്ചിരുന്നു. പോലീസ് പ്രതി വീട്ടിലെ കടലക്കറിയില്‍ വിഷം ചേർത്തതായി കണ്ടെത്തിയിട്ടുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിലില്‍ നിന്നിറങ്ങിയ ശേഷം മയൂർനാഥ് പല സ്ഥലങ്ങളിലായിരുന്നു. ഇയാള്‍ നേപ്പാളിലേയ്ക്ക് പോയത് സന്ന്യാസം സ്വീകരിക്കാൻ വേണ്ടിയാണെന്ന് പറയുന്നു.