play-sharp-fill
ജീവനിൽ കൊതിയുള്ളവർ മിറ്റേരയിലേക്ക് പോകരുതേ! ഗൈനക്കോളജി സ്പെഷ്യാലിറ്റി ആശുപത്രിയായ മിറ്റേരയിൽ നാല് വർഷത്തിനിടെ മരിച്ചത് അമ്മമാരും കുഞ്ഞുങ്ങളുമടക്കം 18 പേർ; സംസ്ഥാന ശരാശരിയേക്കാൾ നാലിരട്ടി മരണം നടന്നിട്ടും നടപടി എടുക്കാതെ അധികൃതർ

ജീവനിൽ കൊതിയുള്ളവർ മിറ്റേരയിലേക്ക് പോകരുതേ! ഗൈനക്കോളജി സ്പെഷ്യാലിറ്റി ആശുപത്രിയായ മിറ്റേരയിൽ നാല് വർഷത്തിനിടെ മരിച്ചത് അമ്മമാരും കുഞ്ഞുങ്ങളുമടക്കം 18 പേർ; സംസ്ഥാന ശരാശരിയേക്കാൾ നാലിരട്ടി മരണം നടന്നിട്ടും നടപടി എടുക്കാതെ അധികൃതർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: പിഞ്ചു കുട്ടികളുടെയും അമ്മമാരുടെയും കൊലക്കളമായി തെള്ളകത്തെ മിറ്റേര ആശുപത്രി. കഴിഞ്ഞ നാലു വർഷത്തിനിടെ മിറ്റേര ആശുപത്രിയിൽ മരിച്ചത് അമ്മമാരും നവജാത ശിശുക്കളുമടക്കം 18 പേരാണ്.

സംസ്ഥാന ശരാശരിയേക്കാൾ നാലിരട്ടിയാണ് മിറ്റേര ആശുപത്രിയിൽ ഒരു വർഷം നടക്കുന്ന ദുരൂഹ മരണങ്ങൾ. ആശുപത്രിയുടെ നിലവാരമില്ലായ്മയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത്രയേറെ മരണം നടന്നിട്ടും നടപടി എടുക്കാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് അധികൃതർ..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെള്ളകത്ത് അമ്മയുടെയും കുഞ്ഞിന്റെയും സ്‌പെഷ്യാലിറ്റി എന്ന പേരിലാണ് മിറ്റേര ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. ആശുപത്രിയിൽ എത്തുന്ന രോഗികൾ ഏറെ പ്രതീക്ഷയോടെയാണ് ആശുപത്രിയെ കണ്ടിരുന്നത്.

എന്നാൽ, ആശുപത്രി കൊലക്കളമാകുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ഓരോ ദിവസവും ഇവിടെ നിന്നും പുറത്തു വരുന്നത്.സംസ്ഥാനത്തെ മറ്റൊരു ആശുപത്രിയിലും ഇല്ലാത്ത രീതിയിലുള്ള മരണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ആശുപത്രിയിൽ നിന്ന് പുറത്തു വരുന്നത്.

നാലു വർഷത്തിനിടെ ആശുപത്രിയിലുണ്ടായ മരണങ്ങളിൽ മിക്കതിനും പൊലീസിൽ പരാതിയും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഒരു കേസിൽ പോലും ആശുപത്രിയ്‌ക്കെതിരെ നടപടിയെടുക്കാൻ പൊലീസോ മറ്റ് അധികൃതരോ തയ്യാറായിട്ടില്ല. ഡോക്ടർമാരുടെയും ആശുപത്രി അധികൃതരുടെയും പിഴവിനെ തുടർന്നാണ് ആശുപത്രിയിലുണ്ടായ മരണങ്ങളിൽ 90 ശതമാനവും.

എന്നാൽ, ഈ പരാതികളിൽ ഒന്നിൽ പോലും ഇതുവരെയും ഒരു ഡോക്ടറും പ്രതിയാക്കപ്പെട്ടിട്ടുമില്ല.

മെഡിക്കൽ നെഗ്‌ളിജൻസ് കേസുകൾ അന്വേഷിക്കേണ്ടത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. എന്നാൽ, ഇത്തരം മരണങ്ങളിൽ ഒന്നിൽ പോലും മെഡിക്കൽ ബോർഡിന്റെയോ ഡോക്ടർമാരുടെയോ സഹകരണം പൊലീസിനു ലഭിക്കാറില്ല. അതുകൊണ്ടു തന്നെ അന്വേഷണം പലപ്പോഴും പാതിവഴിയിൽ എത്തി നിൽക്കുകയാണ്.

ഈ സാഹചര്യൽ തന്നെയാണ് മിറ്റേര ആശുപത്രിയിലെ മരണങ്ങൾ അടിക്കടി വർദ്ധിച്ചിട്ടും നടപടികൾ പാതിവഴിയിൽ അവസാനിക്കുന്നത്