ചങ്ങനാശേരിയിൽ ഓട്ടം വിളിച്ചു കൊണ്ടുപോയി ഓട്ടോറിക്ഷ ഡ്രൈവറുടെ കൈയും കാലും തല്ലിയൊടിച്ചു; പരിക്കേറ്റ് സിഐടിയു കുരിശുംമൂട് യൂണിറ്റ് സെക്രട്ടറിക്ക്
സ്വന്തം ലേഖിക ചങ്ങനാശേരി: ഓട്ടം വിളിച്ചു കൊണ്ടുപോയി ആളൊഴിച്ച പ്രദേശത്തുവച്ച് ഡ്രൈവറെ ഗുണ്ടാ സംഘം ആക്രമിച്ചതായി പരാതി. ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് സിഐടിയു കുരിശുംമൂട് യൂണിറ്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ കുരിശുംമൂട് പട്ടാണിച്ചിറ മഠംപറമ്ബില് ലിബിന് മാത്യൂസിനെയാണ് ക്രിമിനല്‍ സംഘം ആക്രമിച്ചത്. കുരിശുംമൂട് ജംഗ്ഷനില്‍നിന്നു വ്യാഴാഴ്ച വൈകുന്നേരത്തോടെ വെങ്കോട്ടവരെ ഓട്ടം പോകണമെന്ന് പറഞ്ഞു പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ ഒരാള്‍ ഓട്ടം വിളിച്ചു. ഓട്ടോറിക്ഷാ വെങ്കോട്ടയില്‍ എത്തിയപ്പോള്‍ അവിടെനിന്ന് മാമ്മൂട് റോഡിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. വണ്ടി മുന്നോട്ടെടുത്ത് ഇരുമ്പുകുഴി ജംഗ്ഷന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് […]