അമ്മ വിദേശത്ത് പോയപ്പോൾ അഞ്ച് വയസുകാരിയെ പരിപാലിക്കാനെത്തി; കുട്ടിയെ ലൈംഗികമായി ആക്രമിച്ച വൃദ്ധന് തടവ് ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖകൻ തൃശൂർ : അഞ്ച് വയസുകാരിയെ ലൈംഗികമായി ആക്രമിച്ച 70 വയസുകാരന് 14 വർഷം തടവ്. തൃശൂർ പൂമല സ്വദേശി ജോസിനെയാണ് ഒന്നാം അഡീഷണൽ കോടതി ശിക്ഷിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം. 5 വയസുകാരിയുടെ അമ്മ വിദേശത്ത് ജോലി ലഭിച്ച് പോയി. പിതാവ് ബസ് ജീവനക്കാരനായിരുന്നു. 5 വയസുകാരിയെ പരിപാലിക്കാൻ മാസവേതനം നൽകി നിയമിക്കപ്പെട്ടയാളായിരുന്നു പ്രതി. എന്നാൽ, ഇതിനിടെ ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തനിക്ക് വാർധക്യ സംബന്ധമായ അസുഖങ്ങളും ആസ്ത്‌മയുമൊക്കെ ഉണ്ടെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി കോടതിയിൽ അപേക്ഷ നൽകിയെങ്കിലും […]

ബാലസംഘത്തിലെ ഒരുമിച്ചുള്ള യാത്രയും പാര്‍ട്ടി പ്രവര്‍ത്തനവും പഴയ ട്യൂഷൻ സാറിനെ അടുത്ത സുഹൃത്താക്കി; അടുപ്പം മുതലാക്കി മദ്യപിച്ച് വീട്ടിലെത്തി പീഡിപ്പിച്ചു; വിഷയം പുറത്തറിഞ്ഞപ്പോള്‍ സിപിഎം നടത്തിയ ഒത്ത് തീര്‍പ്പ് ശ്രമം പാളി; നെടുമങ്ങാട്ടെ ഡിവൈഎഫ്ഐ നേതാവ് അഴിക്കുള്ളിലായെങ്കിലും പുതിയ വിവാദത്തിന് തിരിതെളിയുന്നു….!

സ്വന്തം ലേഖിക തിരുവനന്തപുരം: പീഡനവിവാദത്തില്‍ പെട്ട ഡിവൈഎഫ്ഐ നെടുമങ്ങാട്ട് ഏര്യാ ജോയിന്റ് സെക്രട്ടറി അഴിക്കുള്ളിലായെങ്കിലും കേസ് ഒതുക്കി തീര്‍ക്കാന്‍ നെടുമങ്ങാട്ടെ പാര്‍ട്ടിക്കാര്‍ ശ്രമിച്ചത് പുതിയ വിവാദത്തിന് വഴി തുറക്കുന്നു. നെടുമങ്ങാട് ഏരിയ കമ്മിറ്റി ഓഫീസില്‍ പെണ്‍കുട്ടിയെ വരുത്തി പരാതിയില്ലെന്ന നിലയില്‍ കേസ് അവസാനിപ്പിക്കാന്‍ തല മുതിര്‍ന്ന നേതാക്കളടക്കം ഇടപെട്ട് എടുത്ത തീരുമാനമാണ് കോണ്‍ഗ്രസ് പ്രാദേശിക ഘടകം വിഷയം ഏറ്റെടുത്തതോടെ പാളി പോയത്. പ്രതിയായ ആനാട് ഇരിഞ്ചിയം വേട്ടമ്പള്ളി കുന്നില്‍ വീട്ടില്‍ വിഷ്ണു ജോലി ചെയ്യുന്ന ആനാട് സഹകരണ ബാങ്കിലേക്കും, പി ടി എ പ്രസിഡന്റായ […]

വര്‍ക്കലയില്‍ ഡോക്‌ടർ കിടപ്പുരോഗിയായ അനുജനെ കുത്തിക്കൊന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: വര്‍ക്കലയില്‍ മൃഗഡോക്‌ടർ കിടപ്പുരോഗിയായ സഹോദരനെ കുത്തിക്കൊന്നു. വര്‍ക്കല മേല്‍ വെട്ടൂര്‍ കാര്‍ത്തികയില്‍ സന്ദീപാണ് (47) കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. പ്രതി സന്തോഷിനെ (52) വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ ജീവനക്കാരനായിരുന്ന സന്ദീപ് കഴിഞ്ഞ മൂന്ന് വര്‍ഷമായി രോഗം മൂലം കിടപ്പിലായിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തി കഴിയുന്ന പ്രതി സന്തോഷ് മൃഗഡോക്‌ടറാണ്. നിലവിൽ ഇയാൾ സസ്‌പെന്‍ഷനിലാണ്. സന്തോഷ് സഹോദരന്റെ നെഞ്ചില്‍ അകാരണമായി കത്തിക്കുത്തിയിറക്കുകയായിരുന്നെന്നാണ് വിവരം. സംഭവസമയം സന്ദീപിനെ പരിചരിക്കുന്ന തമിഴ്‌നാട് സ്വദേശിയായ മെയില്‍ നഴ്‌സ് വീട്ടിലുണ്ടായിരുന്നു. സന്ദീപിന്റെ മൃതദേഹം വര്‍ക്കല […]

തൃശൂരില്‍ വാളുമായി യുവാക്കളുടെ നടത്തം; പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധമുണ്ടോയെന്ന് സംശയം; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖിക തൃശൂര്‍: തൃശൂരില്‍ സ്കൂട്ടറില്‍ വാളുമായി എത്തിയ യുവാക്കള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. തൃശൂര്‍ എളവള്ളി വാകയിലാണ് സംഭവം. ഒരാള്‍ വാളുമായി റോഡിലൂടെ നടക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് സംഭവം പുറത്തുവന്നത്. ഇവര്‍ ആരെന്ന് വ്യക്തമല്ല. ഇന്നലെ നടന്ന പി എഫ് എ ഹര്‍ത്താാലുമായി ഇതിനു ബന്ധമുണ്ടോയെന്നാണ് സംശയിക്കുന്നത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ രണ്ട് യുവാക്കളുടെ കൈവശം ഒരു പൊതിയിലാണ് വടിവാള്‍ ഉണ്ടായിരുന്നത്. ബൈക്കിൻ്റെ പിന്നിലിരുന്നയാള്‍ വാളുമെടുത്ത് നടക്കുകയായിരുന്നു. പാവറട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം.

പുരുഷ വേഷത്തില്‍ ഇറങ്ങി പെണ്‍കുട്ടികളെ വലയിലാക്കും; മദ്യവും ഭക്ഷണവുമായി വീട്ടിലെത്തും; ഭര്‍ത്താവും കുട്ടിയും എത്തുന്നതിന് മുൻപ് വളച്ചു കൊണ്ടു വരുന്നവരെ പറഞ്ഞു വിടും; ഫെയ്‌സ്ബുക്കില്‍ ‘ചന്തു’ ആയി വിലസിയതും വീരണകാവിലെ സ്വവര്‍ഗാനുരാഗിയായ സന്ധ്യ തന്നെ…..!

സ്വന്തം ലേഖിക തിരുവനന്തപുരം: ആണ്‍വേഷം ധരിച്ചെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണവും പണവും കവര്‍ന്നതിന് ശിക്ഷിക്കപ്പെട്ട കാട്ടാക്കട വീരണകാവ് സ്വദേശി സന്ധ്യ (27) നാട്ടില്‍ അറിയപ്പെടുന്നത് സ്വവര്‍ഗാനുരാഗിയായി. കാട്ടാക്കട , തിരുവനന്തപുരം ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ സ്‌കൂള്‍ കുട്ടികളെ വലയിലാക്കി വീട്ടിലെത്തിക്കലാണ് ഇവരുടെ പ്രധാന ജോലി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മൂന്നോ നാലോ തവണ ഇവരുടെ വീട്ടില്‍ പൊലീസെത്തി പെണ്‍കുട്ടികളെ മോചിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കാട്ടാക്കട പൊലീസ് റെയ്ഡ് നടത്തി ഒരു പെണ്‍കുട്ടിയെ മോചിപ്പിച്ചപ്പോള്‍ പ്രതിയായ സന്ധ്യ ബീയര്‍ കുടിപ്പിച്ചുവെന്നും ചൂക്ഷണം നടത്തിയെന്നും […]

വർഷങ്ങൾക്ക് മുൻപ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു; ഇന്ന് അതേ ആണ്‍സുഹൃത്തിനെ പെൺകുട്ടി വീട്ടില്‍ വിളിച്ചു വരുത്തി; വെട്ടിപരിക്കേൽപ്പിച്ച് അച്ഛനും; ഗുരുതരമായി പരിക്കേറ്റ ബാലു ആശുപത്രിയില്‍…!

സ്വന്തം ലേഖിക തിരുവനന്തപുരം: വര്‍ക്കലയില്‍ മകള്‍ വീട്ടില്‍ വിളിച്ചു വരുത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലുവിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയിലും പുറത്തുമാണ് ബാലുവിന് വെട്ടേറ്റത്. സംഭവത്തില്‍ ചെറുകുന്നം സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് ജയകുമാറിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. 2019ല്‍ ഇതേ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് ബാലു. അന്ന് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.

ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; നിരവധി കേസുകളിലെ പ്രതിയായ ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

സ്വന്തം ലേഖിക കോട്ടയം: ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ചങ്ങനാശ്ശേരി കോടതി. ചങ്ങനാശ്ശേരി മാടപ്പള്ളി മാമൂട് ഭാഗത്ത് പേഴത്തോളില്‍ വീട്ടിൽ രാമകൃഷ്ണൻ മകന്‍ കൃഷ്ണകുമാര്‍ (രാഹുല്‍ -24) എതിരെയാണ് വാറണ്ട്. ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലും വീട്ടിൽ ബോംബെറിഞ്ഞ കേസിൽ കടത്തുരുത്തി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണ്. കൂടാതെ ഇയാൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ട്. പ്രതി വ്യാജ പേരും മേല്‍വിലാസവും ഉണ്ടാക്കി പല സ്ഥലങ്ങളിലും താമസിക്കുവാൻ സാധ്യതയുള്ളതും […]

പത്തനംതിട്ട ഇലന്തൂരില്‍ നായയുടെ കടിയേറ്റ ഓട്ടോ ഡ്രൈവർ വീടിനുള്ളിൽ മരിച്ച നിലയില്‍

സ്വന്തം ലേഖിക പത്തനംതിട്ട: ഇലന്തൂരില്‍ നായയുടെ കടിയേറ്റ ഓട്ടോ ഡ്രൈവറെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. സന്തോഷ് (48) എന്നയാളാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. സന്തോഷ് രണ്ടു മാസം മുന്‍പ് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

കാലിന് സ്വാധീനക്കുറവുള്ള ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്; മദ്യലഹരിയില്‍ അരങ്ങേറിയ അക്രമത്തില്‍ നടുങ്ങി നാട്; ഭര്‍ത്താവ് പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വര്‍ക്കലയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. രഘുനാഥപുരം സ്വദേശിനി സതിയെയാണ് ഭര്‍ത്താവ് സന്തോഷ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സതി കാലിന് സ്വാധീനക്കുറവുള്ള വ്യക്തിയാണ്. ഭര്‍ത്താവ് സന്തോഷ് മദ്യപിച്ചെത്തി സതിയുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചപ്പോഴും സന്തോഷ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സന്തോഷിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം; താലിബാന്‍ മാതൃകയിലുള്ള മതമൗലിക വാദം പ്രചരിപ്പിക്കുന്നതിന്റെ രേഖകള്‍ കിട്ടിയെന്ന് എന്‍ഐഎ; ദേശീയ തലത്തില്‍ വാര്‍ത്തയായി കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമങ്ങള്‍; തലതാഴ്ത്തി കേരളം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി:പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ച് ആഭ്യന്തരമന്ത്രാലയത്തിന് എന്‍ഐഎ പുതിയ റിപ്പോര്‍ട്ട് നല്‍കും. പിഎഫ്‌ഐ ഓഫീസുകളില്‍ നടത്തിയ റെയിഡില്‍ വയര്‍ലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായും താലിബാന്‍ മാതൃക മതമൗലികവാദം പിഎഫ്‌ഐ പ്രചരിപ്പിക്കുന്നതിന്റെ രേഖകള്‍ കിട്ടിയതായും എന്‍ഐഎ അവകാശപ്പെട്ടു. റെയ്ഡില്‍ ജിപിഎസ് സംവിധാനവും വയര്‍ലസ് സെറ്റുകളും പിടിച്ചെടുത്തു. കടല്‍യാത്രയ്ക്ക് സഹായിക്കുന്ന ജിപിഎസ് സംവിധാനമെന്ന സൂചനയാണ് ഉദ്യോഗസ്ഥര്‍ നല്കുന്നത്.ദില്ലിയില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെ മൂന്ന് പിഎഫ്‌ഐ നേതാക്കളെ ഇഡി അറസ്റ്റു ചെയ്തു. ആസമില്‍ സംസ്ഥാന പൊലീസ് കസ്റ്റഡിയിലെടുത്ത പത്തു പേരുടെ അറസറ്റും രേഖപ്പെടുത്തി. പിഎഫ് […]