പത്തനംതിട്ട കൂടലില്‍ പൊലീസുകാരന് നേരെ അക്രമണം; സിപിഎം എടത്തറ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

സ്വന്തം ലേഖിക പത്തനംതിട്ട: കൂടലില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പൊലീസിനെ അക്രമിച്ചതായി പരാതി. എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവനെതിരെയാണ് പരാതി. കൂടല്‍ സ്റ്റേഷനിലെ ഷാഫി, അരുണ്‍ എന്നീ പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. രാജീവന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകനെയും അക്രമിച്ചത് തടയുന്നതിനിടെയായിരുന്നു പൊലീസിന് മര്‍ദനമേറ്റത്. സംഭവത്തില്‍ രാജീവനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അന്യസംസ്ഥാന തൊഴിലാളി ദമ്പതികളെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ഗുണ്ട വാകത്താനം പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: അന്യസംസ്ഥാന തൊഴിലാളി ദമ്പതികളെ താമസസ്ഥലത്ത് കയറി ആക്രമിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസില്‍ കൂപ്രസിദ്ധ ഗുണ്ടയെ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങന്താനം ശാന്തിനഗർ കോളനി ഭാഗത്തുള്ള മുളളനളയ്കൽ വീട്ടിൽ മോനു രാജ് പ്രേം (29)നെയാണ് വാകത്താനം പോലീസ് പിടികൂടിയത്. ഇയാള്‍ കഴിഞ്ഞദിവസം പൊങ്ങന്താനം കവല ഭാഗത്ത് കൂടത്തിങ്കൽ ബേബിച്ചന്റെ കെട്ടിടത്തിൽ താമസക്കാരായ അന്യസംസ്ഥാന തൊഴലാളികളായ ബീസ്സാൽ ജഗാരി ഇയാളുടെ ഭാര്യ ചന്ദ്ര എന്നിവരെ ആക്രമിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയായിരുന്നു. കൂടാതെ അവിടെയുണ്ടായിരുന്ന മറ്റൊരു വെല്‍ഡിംഗ് തൊഴിലാളിയായ ഷിബുവിനെയും ഇയാള്‍ ആക്രമിച്ചു. പ്രതി മുന്‍പ് […]

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ചങ്ങനാശ്ശേരി, ചിങ്ങവനം എന്നിവിടങ്ങളിൽ ആക്രമണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: വെള്ളിയാഴ്ച നടന്ന ഹർത്താലിനോടനുബന്ധിച്ച് ചങ്ങനാശ്ശേരി, ചിങ്ങവനം എന്നീ സ്ഥലങ്ങളിൽ ആക്രമണം നടത്തിയ കേസിൽ രണ്ടുപേരെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കിളിമല ഭാഗത്ത് മൂശാരി പറമ്പിൽ വീട്ടിൽ അഷറഫ് മകൻ അഷ്‌കർ (24), ചങ്ങനാശ്ശേരി ഓവേലിൽ ഭാഗത്ത് വേലശ്ശേരി വീട്ടിൽ റഷീദ് മകൻ റിയാസ് വി.റഷീദ് (36) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഹർത്താൽ ദിവസം മോട്ടോർ സൈക്കിളിൽ എത്തി ചങ്ങനാശ്ശേരി, ചിങ്ങവനം ഭാഗങ്ങളിലായി അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് നേരെ കല്ലെറിഞ്ഞ് ബസിന്റെ ചില്ല് തകർക്കുകയും, […]

തൃക്കൊടിത്താനത്ത് ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസ്; അഞ്ച് പ്രതികൾ പോലീസ് പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: തൃക്കൊടിത്താനത്ത് ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികളെ പോലീസ് പിടികൂടി. കൂനന്താനം നെടുംകുന്നത്ത് ഭാഗത്ത് പുതുപ്പറമ്പ് വീട്ടിൽ മുസ്തഫ മകൻ സജിമോൻ പി.എം (45), ചങ്ങനാശ്ശേരി മറ്റം ഭാഗത്ത് ലാക്കുളം വീട്ടിൽ ഷറഫുദ്ദീൻ മകൻ അമീൻ മുഹമ്മദ് (22), കൂനന്താനം വെരൂർ ഭാഗത്ത് തൈക്കൂട്ടത്തിൽ വീട്ടിൽ കബീർ മകൻ സുധീർ (30), കൂനന്താനം ചീരംച്ചിറ ഭാഗത്ത് തൈക്കൂട്ടത്തിൽ വീട്ടിൽ അഷ്റഫ് മകൻ അൽഅമീൻ (31), മാടപ്പള്ളി പെരുമ്പനച്ചി ഭാഗത്ത് ചുങ്കത്തിൽ വീട്ടിൽ റഷീദ് മകൻ ഫൈസൽ (31) എന്നിവരെയാണ് […]

യുവാക്കളെ വിവാഹം കഴിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പണവും ആഭരണങ്ങളുമായി മുങ്ങും: ഏഴാം വിവാഹത്തിന് എത്തിയ വിവാഹത്തട്ടിപ്പുകാരിയെ കയ്യോടെ പിടികൂടി മുന്‍ ഭര്‍ത്താവ്

സ്വന്തം ലേഖിക ചെന്നൈ: വിവാഹത്തട്ടിപ്പുകാരിയെ കൈയ്യോടെ പിടികൂടി മുന്‍ ഭര്‍ത്താവ്. തമിഴ്‌നാട് നാമക്കലിലാണ് സംഭവം. മധുര സ്വദേശി സന്ധ്യ(27)യെയാണ് മുന്‍ ഭര്‍ത്താവ് ധനബാലനും പൊലീസും ചേര്‍ന്ന് പിടികൂടിയത്. സന്ധ്യക്കൊപ്പമുണ്ടായിരുന്ന എന്‍ ഗൗതം (26), ജയവേല്‍(30), ധനലക്ഷമി(45) എന്നിവരെയും ധനബാലന്റെ പരാതിയില്‍ പൊലീസ് പിടികൂടി. ഇതില്‍ ധനലക്ഷ്മി വിവാഹബ്രോക്കറായും മറ്റു രണ്ടുപേര്‍ യുവതിയുടെ ബന്ധുക്കള്‍ എന്ന വ്യാജേനയുമാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ സന്ധ്യ ഇതുവരെ ആറ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധുക്കളെന്ന വ്യാജേന ചിലരെ സംഘടിപ്പിച്ചെത്തി യുവാക്കളെ വിവാഹം കഴിക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ പണവും […]

പോപ്പുലര്‍ ഫ്രണ്ടിൻ്റെ ‘ഹിറ്റ് ലിസ്റ്റില്‍’ പരിവാര്‍ നേതാക്കള്‍ക്ക് അപ്പുറമുള്ള രാഷ്ട്രീയ നേതാക്കളും; സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പട്ടിക രഹസ്യമായി സൂക്ഷിക്കാൻ നിര്‍ദ്ദേശം; ബീഹാറില്‍ മോദിയെ വകവരുത്താനുള്ള പദ്ധതിക്ക് സഹായവും പരിശീലനവും നല്‍കിയത് ആഗോള ഭീകര സംഘടനയോ…? ‘ഓപ്പറേഷന്‍ ഒക്ടോപ്പസില്‍’ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും; ഇതുവരെ അറസ്റ്റിലായത് 106 പേർ

സ്വന്തം ലേഖിക കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് തയാറാക്കിയതായി ആരോപിക്കപ്പെടുന്ന ‘ഹിറ്റ് ലിസ്റ്റില്‍’ പരിവാര്‍ നേതാക്കള്‍ക്ക് അപ്പുറമുള്ള രാഷ്ട്രീയ നേതാക്കളുമുണ്ടെന്ന് സൂചന. സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഈ പട്ടിക രഹസ്യമായി സൂക്ഷിക്കാനാണ് അന്വേഷണ സംഘത്തിനു നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. പട്ടികയിലുള്ളവര്‍ക്ക് സുരക്ഷയൊരുക്കുന്നതും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. നേരത്തെ കേരളാ പൊലീസും ഇത്തരത്തിലൊരു ഹിറ്റ് ലിസ്റ്റുണ്ടെന്ന് പറഞ്ഞിരുന്നു. പ്രതികളുടെ ചോദ്യം ചെയ്യലും തെളിവ് ശേഖരണവും അടക്കം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിരീക്ഷിക്കുന്നുണ്ട്. എല്ലാം നിയന്ത്രിക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും. ഇസ്‌ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള […]

റിസോർട്ടിൽ എത്തുന്നവരുടെ കൂടെ കിടക്കപങ്കിടാന്‍ വിസമ്മതിച്ച പത്തൊന്‍പതുകാരിയെ കൊലപ്പെടുത്തി; റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കനാലില്‍ നിന്നും; കേസില്‍ ബിജെപി നേതാവിന്റെ മകന്‍ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റില്‍; റിസോർട്ട് പൊളിച്ചുമാറ്റാൻ സർക്കാർ; കെട്ടിടത്തിന്ന് തീയിട്ടു നാട്ടുകാർ….!

സ്വന്തം ലേഖിക ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റ് അങ്കിതയുടെ കൊലപാതകത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി. മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ അറസ്റ്റിന് പിന്നാലെ ഇവരുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ പൊളിച്ചുമാറ്റി. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ ഉത്തരവു പ്രകാരമാണ് ഋഷികേശിലുള്ള വനതാര റിസോര്‍ട്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ പൊളിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ കോപാകുലരായ നാട്ടുകാര്‍ റിസോര്‍ട്ട് കെട്ടിടത്തിനു തീയിടുകയും ചെയ്തു. […]

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കോട്ടയം ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ബസ്സിന് കല്ലെറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിൽ കോട്ടയം: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെ കല്ലെറിഞ്ഞ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. താഴത്തങ്ങാടി പള്ളിപ്പറമ്പ് വീട്ടിൽ മുഹമ്മദാലി മകൻ ഷാഹുൽഹമീദ് (40), കുമ്മനം വാഴക്കാലായിൽ വീട്ടിൽ വി.പി ഇസ്മയിൽ മകൻ മുഹമ്മദ് നിഷാദ് (41)എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഹർത്താൽ ദിവസം കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കോട്ടയം – കല്ലുങ്കത്ര പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിന്റെയും കോട്ടയം – തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെയും നേരെ ബൈക്കിലെത്തി […]

ആക്രി സാധനങ്ങൾ ചോദിച്ച് വീട്ടിലെത്തി; 3000 രൂപയുടെ ബാറ്ററിയും മോഷ്ടിച്ച് കടന്നുകളഞ്ഞു; തമിഴ്നാട് സ്വദേശി കടുത്തുരുത്തി പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: വീട്ടിൽ സൂക്ഷിച്ചിരുന്ന ബാറ്ററി മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുനെല്‍വേലി കൊടുങ്കാലദേവർ മകൻ കാർത്തിക് (34) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം കടുത്തുരുത്തി ഇരവിമംഗലം ഭാഗത്തുള്ള മനോജ് വർഗീസ് എന്നയാളുടെ വീട്ടിൽ ആക്രി സാധനങ്ങൾ ചോദിച്ചു ചെല്ലുകയും ആക്രിസാധനങ്ങൾ എടുക്കുന്ന കൂട്ടത്തിൽ വീട്ടിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന 3000 രൂപ വില വരുന്ന ബാറ്ററിയും മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ […]

ഇഷ്ടപ്പെട്ട പെണ്‍കുട്ടി അടുപ്പം കാണിക്കുന്നില്ല; അയല്‍വാസികളായ സ്ത്രീകളെ വീട് കയറി തലങ്ങും വിലങ്ങും മര്‍ദിച്ചു; കൊല്ലത്ത് യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖിക കൊല്ലം ഇഷ്ടമുള്ള പെണ്‍കുട്ടി അടുപ്പം കാണിക്കാത്തതിന് അയല്‍വാസികളെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്. പുനലൂര്‍ അഷ്ടമംഗലം മനുഭവനില്‍ അനു മോഹന്‍(28)ആണ് ക്രൂര മര്‍ദ്ദനം നടത്തിയത്. സംഭവത്തില്‍ യുവാവിനെ അറ​സ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം നാലോടെ അഷ്ടമംഗലത്താണ് സംഭവം. അഷ്ടമംഗലം സ്വദേശികളും അയല്‍വാസികളുമായ ഗിരിജ, ശരണ്യ, സുശീല, സുധര്‍മ എന്നിവര്‍ക്കും അയല്‍വാസിയായ അനില്‍കുമാറിനുമാണ് മര്‍ദനമേറ്റത്. അനില്‍കുമാറിന്റെ കൈത്തണ്ടയില്‍ കടിയേറ്റതായും പറയുന്നു. ഇഷ്ടമുള്ള പെണ്‍കുട്ടി അടുപ്പംകാണിക്കാത്തതിന് അയല്‍വാസികളായ സ്ത്രീകളാണ് കാരണക്കാരെന്ന തെറ്റിദ്ധാരണയിലാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചുകടന്ന പ്രതി ഗിരിജയെ മുടിക്കുകുത്തിപ്പിടിച്ച്‌ വലിച്ചിഴയ്ക്കുകയും കല്ലുകൊണ്ടിടിച്ചു […]