അന്യസംസ്ഥാന തൊഴിലാളി ദമ്പതികളെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി  കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ഗുണ്ട വാകത്താനം പോലീസിൻ്റെ പിടിയിൽ

അന്യസംസ്ഥാന തൊഴിലാളി ദമ്പതികളെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമം; കുപ്രസിദ്ധ ഗുണ്ട വാകത്താനം പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: അന്യസംസ്ഥാന തൊഴിലാളി ദമ്പതികളെ താമസസ്ഥലത്ത് കയറി ആക്രമിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസില്‍ കൂപ്രസിദ്ധ ഗുണ്ടയെ പോലീസ് അറസ്റ്റ് ചെയ്തു.

പൊങ്ങന്താനം ശാന്തിനഗർ കോളനി ഭാഗത്തുള്ള മുളളനളയ്കൽ വീട്ടിൽ മോനു രാജ് പ്രേം (29)നെയാണ് വാകത്താനം പോലീസ് പിടികൂടിയത്. ഇയാള്‍ കഴിഞ്ഞദിവസം പൊങ്ങന്താനം കവല ഭാഗത്ത് കൂടത്തിങ്കൽ ബേബിച്ചന്റെ കെട്ടിടത്തിൽ താമസക്കാരായ അന്യസംസ്ഥാന തൊഴലാളികളായ ബീസ്സാൽ ജഗാരി ഇയാളുടെ ഭാര്യ ചന്ദ്ര എന്നിവരെ ആക്രമിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ അവിടെയുണ്ടായിരുന്ന മറ്റൊരു വെല്‍ഡിംഗ് തൊഴിലാളിയായ ഷിബുവിനെയും ഇയാള്‍ ആക്രമിച്ചു. പ്രതി മുന്‍പ് ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ ഇയാള്‍ക്ക് പകരമായി ഇപ്പോള്‍ ബീസ്സാൽ ജഗാരിയാണ് ജോലി ചെയ്യുന്നത്. ഇതിലുള്ള വിരോധം മൂലമാണ് മോനു രാജ് ഇവരെ ആക്രമിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ പിടികൂടുകയായിരുന്നു.പ്രതിക്ക് വാകത്താനം, അയർക്കുന്നം, കോട്ടയം ഈസ്റ്റ്, തലശ്ശേരി, എറാണകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എന്നിവടങ്ങളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. കൂടാതെ ഇയാള്‍ കാപ്പാ നിയമനടപടി നേരിട്ടിട്ടുള്ള ആളുമാണ്.

വാകത്താനം എസ്.എച്ച്.ഓ റെനിഷ് റ്റി.എസ്, എസ്സ്.ഐ മാരായ പ്രസാദ് വി,എൻ, അനിൽ കുമാർ, എ.എസ്.ഐ സുനിൽ കെ.എസ്,സി.പി.ഓ മാരായ ലാൽചന്ദ്രൻ, പ്രദീപ് കുമാർ ജോഷി ജോസഫ്, നിയാസ്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.