സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; യുവാക്കളെ സംഘം ചേർന്ന് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കിടങ്ങൂർ സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കിടങ്ങൂരിൽ യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ഉത്തമേശ്വരം ഭാഗത്ത് ഓള്ളൂർ തുരുത്തേൽ വീട്ടിൽ നോഹൽ(21), കിടങ്ങൂർ ചെമ്പിളാവ് നെടുമങ്ങാട്ട് വീട്ടിൽ അതുൽ റെജി (21), ഇയാളുടെ സഹോദരനായ ആനന്ദ് റെജി,(19) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂർ പ്രസ്സ് റോഡ് ഭാഗത്ത് താമസിക്കുന്ന അജിത് കുമാറിനെയും ഇയാളുടെ സുഹൃത്തിനെയുമാണ് യുവാക്കൾ സംഘം ചേർന്ന് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. അജിത് കുമാറിന്റെ സഹോദരിയെ പ്രതികളിൽ ഒരാൾ ശല്യം ചെയ്തതിരുന്നു. ഇത് അജിത് കുമാർ […]

വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; കടുത്തുരുത്തി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പാലായിൽ വീട്ടിൽ ബിജു (50) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന വീട്ടിൽ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറി പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ വിപിൻ ചന്ദ്രൻ, രാജു കെ.കെ, സി.പി.ഓ അനൂപ് അപ്പുക്കുട്ടൻ എന്നിവർ ചേർന്നാണ് ഇയാളെ […]

പൊലീസ് വീണ്ടും പ്രതിക്കൂട്ടിൽ, കൂട്ടബലാത്സംഗക്കേസിൽ സി ഐ അറസ്റ്റിൽ, പിടികൂടിയത് പൊലീസ് സ്റ്റേഷനിൽവച്ച്; പോക്‌സോ കേസിലെ ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ച എ എസ്‌ ഐ ഒളിവിൽ.നാണക്കേടിന്റെ പടുകുഴിയിൽ കേരളാ പോലീസ്

കൂട്ടബലാത്സംഗ കേസിൽ സർക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. കോഴിക്കോട് കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ സുനുവാണ് പിടിയിലായത്. തൃക്കാക്കരയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തൃക്കാക്കര പൊലീസ് സി ഐയെ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുനു അടക്കമുള്ള സംഘം തന്നെ പീഡിപ്പിച്ചെന്നാണ് തൃക്കാക്കര സ്റ്റേഷൻ പരിധിയിലുള്ള വീട്ടമ്മയുടെ പരാതി. കോഴിക്കോട്ടെ പൊലീസ് സ്റ്റേഷനിൽവച്ചാണ് തൃക്കാക്കര പൊലീസ് സുനുവിനെ അറസ്റ്റ് ചെയ്തത്. അതേസമയം, പോക്‌സോ കേസിലെ അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച അമ്പലവയൽ സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ ടി ജി ബാബു […]

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചു; ആക്രമണത്തില്‍ പരിഭ്രാന്തിയിലായ ഇരുപത്തിമൂന്നുകാരി ഓടുന്ന കാറില്‍ നിന്ന് പുറത്തേക്ക് ചാടി; അറുപത്തിരണ്ടുകാരൻ അറസ്റ്റിൽ

സ്വന്തം ലേഖിക കാസര്‍കോട്: യുവതിക്ക് കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച 62കാരൻ പിടിയിൽ. കാറില്‍ സൗജന്യയാത്ര വാഗ്ദാനം ചെയ്തായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ കാറില്‍ കയറ്റിയത്. എന്നാല്‍ കാറില്‍ കയറിയ യുവതിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു, സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകീട്ട് കാസര്‍കോട് പെരിയയിലാണ് സംഭവം. പെരിയ സ്വദേശി രാമചന്ദ്രന്‍ നായരെ (62) ആണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുപത്തിമൂന്ന് വയസുകാരിക്ക് നേരെയായിരുന്നു ഇയാളുടെ ലൈംഗികാതിക്രമം. പെട്ടെന്നുള്ള ഇയാളുടെ ആക്രമണത്തില്‍ പരിഭ്രാന്തിയിലായ യുവതി ഓടുന്ന കാറില്‍ […]

മൊബൈല്‍ ഫോണും ആഭരണങ്ങളും വീട്ടില്‍ തന്നെ ഉപേക്ഷിച്ചു; താന്‍ സ്ഥലം വിട്ടു പോവുകയാണെന്നും സ്‌കൂട്ടര്‍ പാലത്തിലുണ്ടാകുമെന്ന് കത്തെഴുതി വെച്ചു; ഒടുവില്‍ ആതിരയുടെ മൃതദേഹം കണ്ടെത്തിയത് അച്ചന്‍ കോവില്‍ ആറ്റില്‍…..!

സ്വന്തം ലേഖിക പത്തനംതിട്ട: കാണാതായ യുവതിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. സി.എ വിദ്യാര്‍ത്ഥിനി പ്രമാടം തെങ്ങുംകാവ് കാഞ്ഞിരവിള വീട്ടില്‍ സന്തോഷിൻ്റെ മകള്‍ ആതിരയുടെ (20) മൃതദഹമാണ് കണ്ടെത്തിയത്. അച്ചന്‍ കോവില്‍ ആറ്റില്‍ പാറക്കടവ് പാലത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി ആഴൂര്‍ വേലന്‍കടവില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. താന്‍ സ്ഥലം വിട്ടു പോവുകയാണെന്നും സ്‌കൂട്ടര്‍ പാലത്തിലുണ്ടാകുമെന്നും കത്തെഴുതി വച്ച ശേഷമാണ് ആതിര വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്ന് പോയത്. ചങ്ങനാശ്ശേരിയില്‍ സി എ വിദ്യാര്‍ത്ഥിനിയായ യുവതി മൊബൈല്‍ ഫോണും ആഭരണങ്ങളും വീട്ടില്‍ വെച്ചിട്ടാണ് പോയത്. […]

കല്യാണം വിളിക്കാത്തതിന് മണ്ഡപത്തില്‍ വഴക്കുണ്ടാക്കി ബന്ധു; വാക്കേറ്റം കലാശിച്ചത് സംഘര്‍ഷത്തിൽ; പെണ്‍കുട്ടിയുടെ അച്ഛന് പരിക്കേറ്റു; തിരുവനന്തപുരത്തെ ‘കല്യാണത്തല്ല്’ ഇങ്ങനെ…..!

സ്വന്തം ലേഖിക തിരുവനന്തപുരം: കല്യാണം വിളിക്കാത്തതിന് മണ്ഡപത്തില്‍ വഴക്കിട്ട് ബന്ധു. വാക്കേറ്റം ഒടുവില്‍ കലാശിച്ചത് സംഘര്‍ഷത്തിലായിരുന്നു. ബാലരാമപുരത്ത് സെന്‍റ് സെബാസ്റ്റ്യന്‍ ഓഡിറ്റോറിയത്തില്‍ ആണ് സംഭവം. കല്യാണപാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കല്യാണം വിളിച്ചില്ലെന്നാരോപിച്ച്‌ ബന്ധുവായ ഒരാള്‍ വഴക്കിട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒപ്പം കൂടി; പിന്നാലെ അപകടത്തിൽപ്പെട്ടയാളുടെ അരലക്ഷം രൂപയുമായി മുങ്ങി; പ്രതിയെ പിടികൂടിയത് പൊലീസ് സ്റ്റേഷനില്‍ നിന്ന്; ഒടുവില്‍ സംഭവിച്ചത്…..!

സ്വന്തം ലേഖിക കൊച്ചി: അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ അരലക്ഷം രൂപയുമായി മുങ്ങിയ പ്രതി പിടിയില്‍. കളമശ്ശേരിയില്‍ വടകയ്ക്ക് താമസിക്കുന്ന വയനാട് സ്വദേശി രാജേഷാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് പിടിയില്‍ ആയത്. കഴിഞ്ഞ മാസം 17 ന് കടവന്ത്രയില്‍ വെച്ചായിരുന്നു സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് അപകടം സംഭവിച്ചത്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ കൂടെ കൂടിയ രാജേഷ് ഒടുവില്‍ പണവുമായി മുങ്ങുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോള്‍ സ്കൂട്ടറില്‍ ഉണ്ടായിരുന്ന പണം എടുത്തു നല്‍കാന്‍ അപകടത്തില്‍പ്പെട്ടവര്‍ രാജേഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ 50,000 രൂപ […]

ബന്ധുക്കളോടുള്ള പക; മകളെക്കൊണ്ട് ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പുകള്‍; 40കാരന്റെ കൈകൊണ്ട് മകൾക്ക് ദാരുണാന്ത്യം

നാഗ്പൂർ : ബന്ധുക്കളോടുള്ള പക വീട്ടാനായി മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്. മകളെക്കൊണ്ട് ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പുകള്‍ എഴുതിച്ച ശേഷം 40 വയസുകാരനായ പിതാവ് മകളെ തൂക്കിക്കൊലപ്പെടുത്തുകയായിരുന്നു. 16 വയസുകാരിയായ കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ രണ്ടാനമ്മയ്ക്കും അമ്മാവനും അമ്മായിക്കും മുത്തച്ഛനും മുത്തശ്ശിക്കും എതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തിരുന്നത്. കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിയുന്നത്. കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ പിതാവ് നിര്‍ബന്ധിച്ചതായി […]

പത്തനംതിട്ട സ്വദേശിയുടെ നി‍ര്‍ത്തിയിട്ട ഇന്നോവ കാറിൻ്റെ ചില്ല് തകര്‍ത്ത് പണമടങ്ങിയ ബാഗ് മോഷ്‌ടിച്ചു; പ്രതി അറസ്റ്റിൽ; തുണയായത് സിസിടിവി ദൃശ്യങ്ങൾ

സ്വന്തം ലേഖിക തൃശൂർ: കൊടുങ്ങല്ലൂരില്‍ കാറിൻ്റെ ചില്ല് തകര്‍ത്ത് പണമടങ്ങിയ ബാഗ് മോഷ്‌ടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്‌തു. ഇരിങ്ങാലക്കുട എടക്കുളം സ്വദേശി കുണ്ടൂര്‍ വീട്ടില്‍ അഖില്‍നെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ എട്ടിനാണ് കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ക്ഷേത്ര മൈതാനിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിൻ്റെ ചില്ല് തകര്‍ത്ത് ബാഗ് മോഷ്ടിച്ചത്. പത്തനംതിട്ട കാരിത്തോട്ട സ്വദേശി പ്രസന്നകുമാറിൻ്റെ ഇന്നോവ കാറില്‍ നിന്നുമാണ് പണം കവര്‍ന്നത്. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊടുങ്ങല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും ബാഗുകള്‍ മോഷണം […]

ബില്ല് പാസാക്കാന്‍ കരാറുകാരനില്‍ നിന്നും ആവശ്യപ്പെട്ടത് പതിനായിരം രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ നെല്ലിയാമ്പതി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിജിലന്‍സ് പിടിയില്‍

സ്വന്തം ലേഖിക പാലക്കാട്: നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. കരാറുകാരനില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. സഹനാഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കരാറുകാരനായ പി.കെ. ഭാസ്‌കരന്‍ 2019-20 കാലഘട്ടത്തില്‍ നിര്‍മ്മാണമേറ്റടുത്ത് പൂര്‍ത്തീകരിച്ച റോഡ് നിര്‍മ്മാണത്തിന്റെ ഇരുപത് ലക്ഷം രൂപയുടെ അന്തിമ ബില്ല് മാറിനല്‍കുന്നതിനായാണ് സഹനാഥന്‍ കൈക്കൂലി വാങ്ങിയത്. ബില്ല് മാറാനായി പഞ്ചായത്തിന്റെ മോണിറ്ററിംഗ് കമ്മിറ്റിയില്‍ അംഗമായ പി. സഹനാഥന്‍ ഒപ്പ് വെക്കണം. ഈ ഒപ്പ് വെക്കുന്നതിനാണ് പതിനായിരം […]