play-sharp-fill
18 ലക്ഷം ലഹരി ഗുളികകളുമായി എത്തിയ വിദേശികള്‍ പിടിയില്‍; ഏഷ്യന്‍ ലഹരിക്കടത്തുകാര്‍ എത്തിയത് സമുദ്രമാര്‍ഗം; സൗദിയിലേക്കുള്ള ലഹരിക്കടത്തിന് തടയിടാന്‍ കര്‍ശന പരിശോധനയുമായി സൗദി സക്കാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി

18 ലക്ഷം ലഹരി ഗുളികകളുമായി എത്തിയ വിദേശികള്‍ പിടിയില്‍; ഏഷ്യന്‍ ലഹരിക്കടത്തുകാര്‍ എത്തിയത് സമുദ്രമാര്‍ഗം; സൗദിയിലേക്കുള്ള ലഹരിക്കടത്തിന് തടയിടാന്‍ കര്‍ശന പരിശോധനയുമായി സൗദി സക്കാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി

സ്വന്തം ലേഖകന്‍

മസ്‌കറ്റ്: ഒമാനിലേക്ക് 18 ലക്ഷം മയക്കുമരുന്ന് ഗുളികകളുമായെത്തിയ ഏഷ്യന്‍ ലഹരിക്കടത്ത് സംഘം പിടിയില്‍. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് ലഹരിക്കടത്തുകാരെ അറസ്റ്റ് ചെയ്തത്. 32 ലക്ഷത്തിലധികം ക്യാപ്റ്റഗണ്‍ ഗുളികകളാണ് ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.

മറ്റൊരു രാജ്യത്തു നിന്ന് ജിദ്ദ തുറമുഖം വഴി സൗദി അറേബ്യയില്‍ എത്തിച്ച ഒരു ട്രക്കിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ട്രക്കിന്റെ ഫ്‌ലോറില്‍ പ്രത്യേക അറയുണ്ടാക്കി അവിടെ ക്യാപ്റ്റഗണ്‍ ഗുളികകള്‍ നിറയ്ക്കുകയായിരുന്നു. തുറമുഖത്ത് കസ്റ്റംസ് പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് അധികൃതര്‍ക്ക് സംശയം തോന്നിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1,822,000 ക്യാപ്റ്റഗണ്‍ ഗുളികകളാണ് ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. സൗദി അറേബ്യയിലേക്കുള്ള കള്ളക്കടത്ത് ശ്രമങ്ങള്‍ പ്രതിരോധിക്കാനും അവയ്ക്ക് തടയിടാനും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് സൗദി സക്കാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. രാജ്യത്തേക്കുള്ള എല്ലാ ഇറക്കുമതികളിലും സൗദിയില്‍ നിന്ന് വിദേശത്തേക്ക് കയറ്റിഅയക്കുന്ന എല്ലാ സാധനങ്ങളിലും പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

എല്ലാ രൂപത്തിലുമുള്ള കള്ളക്കടത്തുകള്‍ കണ്ടെത്തി തടയാന്‍ സാധിക്കുന്നതായും അധികൃതര്‍ അറിയിച്ചു. കള്ളക്കടത്ത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്ന പൊതുജനങ്ങള്‍ 1910 എന്ന നമ്പറിലോ അല്ലെങ്കില്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെട്ട് സെക്യൂരിറ്റി റിപ്പോര്‍ട്ട്‌സ് സെന്ററില്‍ വിവരം കൈമാറണമെന്നാണ് അധികൃതരുടെ നിര്‍ദേശം.