പത്തനംതിട്ട സ്വദേശിയുടെ നി‍ര്‍ത്തിയിട്ട ഇന്നോവ കാറിൻ്റെ ചില്ല് തകര്‍ത്ത് പണമടങ്ങിയ ബാഗ് മോഷ്‌ടിച്ചു; പ്രതി അറസ്റ്റിൽ; തുണയായത് സിസിടിവി ദൃശ്യങ്ങൾ

പത്തനംതിട്ട സ്വദേശിയുടെ നി‍ര്‍ത്തിയിട്ട ഇന്നോവ കാറിൻ്റെ ചില്ല് തകര്‍ത്ത് പണമടങ്ങിയ ബാഗ് മോഷ്‌ടിച്ചു; പ്രതി അറസ്റ്റിൽ; തുണയായത് സിസിടിവി ദൃശ്യങ്ങൾ

സ്വന്തം ലേഖിക

തൃശൂർ: കൊടുങ്ങല്ലൂരില്‍ കാറിൻ്റെ ചില്ല് തകര്‍ത്ത് പണമടങ്ങിയ ബാഗ് മോഷ്‌ടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്‌തു.

ഇരിങ്ങാലക്കുട എടക്കുളം സ്വദേശി കുണ്ടൂര്‍ വീട്ടില്‍ അഖില്‍നെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ എട്ടിനാണ് കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ക്ഷേത്ര മൈതാനിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിൻ്റെ ചില്ല് തകര്‍ത്ത് ബാഗ് മോഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട കാരിത്തോട്ട സ്വദേശി പ്രസന്നകുമാറിൻ്റെ ഇന്നോവ കാറില്‍ നിന്നുമാണ് പണം കവര്‍ന്നത്. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കൊടുങ്ങല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും ബാഗുകള്‍ മോഷണം പോകുന്നത് പതിവായതിനെ തുടര്‍ന്ന് രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.

നിരവധി നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ ചോദ്യം ചെയ്‌തതില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ കൊടുങ്ങല്ലൂര്‍ ബോയ്‌സ് സ്‌കൂളിന് സമീപം നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളില്‍ നിന്നും പത്തൊൻപതര പവന്‍ സ്വര്‍ണമടങ്ങിയ ബാഗ് മോഷ്ടിച്ചത് ഉള്‍പ്പെടെ നിരവധി മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് കൊടുങ്ങല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.