സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; യുവാക്കളെ സംഘം ചേർന്ന്  കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കിടങ്ങൂർ സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; യുവാക്കളെ സംഘം ചേർന്ന് കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കിടങ്ങൂർ സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: കിടങ്ങൂരിൽ യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കിടങ്ങൂർ ഉത്തമേശ്വരം ഭാഗത്ത് ഓള്ളൂർ തുരുത്തേൽ വീട്ടിൽ നോഹൽ(21), കിടങ്ങൂർ ചെമ്പിളാവ് നെടുമങ്ങാട്ട് വീട്ടിൽ അതുൽ റെജി (21), ഇയാളുടെ സഹോദരനായ ആനന്ദ് റെജി,(19) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടങ്ങൂർ പ്രസ്സ് റോഡ് ഭാഗത്ത് താമസിക്കുന്ന അജിത് കുമാറിനെയും ഇയാളുടെ സുഹൃത്തിനെയുമാണ് യുവാക്കൾ സംഘം ചേർന്ന് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. അജിത് കുമാറിന്റെ സഹോദരിയെ പ്രതികളിൽ ഒരാൾ ശല്യം ചെയ്തതിരുന്നു. ഇത് അജിത് കുമാർ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇതിനോടുള്ള വിരോധം മൂലമാണ് യുവാക്കൾ അജിത് കുമാറിനെയും അയാളുടെ സുഹൃത്തിനെയും ആക്രമിച്ചത്. ഇവരുടെ പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൂവരെയും പിടികൂടുകയുമായിരുന്നു.

കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു കെ.ആർ, എസ്.ഐ കുര്യൻ മാത്യു, സി.പി.ഓ മാരായ സുനിൽകുമാർ, ഗിഗോറിയസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.