എ.കെ ബാലന്റെ മുൻ അസി.പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റില്‍; കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയില്‍; സംഭവത്തിൽ ദുരൂഹത; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍നിന്നു കാണാതായയാളുടെ മൃതദേഹം കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ കണ്ടെത്തി. പട്ടം പൊട്ടക്കുഴി തേക്കുംമൂട് പി.ആർ.എ.-21 സുപ്രഭാതത്തില്‍ എൻ.റാമിനെ(68)യാണ് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുൻ മന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് വീട്ടില്‍ നിന്ന് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് വീട്ടുകാർ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് രാത്രി എട്ടരയോടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൃതദേഹം മെഡിക്കല്‍ […]

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി….! കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ ഉണ്ണിത്താന്‍ സംഭാഷണം; ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച്‌ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ

കാസർകോട്: കാസർകോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥലം എംപിയും നിലവിലെ സ്ഥാനാ‍ർഥിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ പി സി സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ രംഗത്തെത്തിയതോടെയാണ് പൊട്ടിത്തെറി പരസ്യമായത്. കല്യോട്ട് കൊലപാതക കേസ് പ്രതി മണികണ്ഠനുമായി രാത്രിയുടെ മറവില്‍ ഉണ്ണിത്താന്‍ സംഭാഷണം നടത്തിയെന്ന് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച്‌ ബാലകൃഷ്ണൻ പെരിയ ആരോപിച്ചു. ‘ശരത് ലാല്‍, കൃപേഷ് കൊലപാതക കേസില്‍ ആയിരം രൂപ പോലും ചെലവഴിക്കാതെ, എന്നപ്പോലെ രക്തസാക്ഷി കുടുംബങ്ങളായി മാറിയ സാധാരണക്കാരെ പുച്ഛിക്കാന്‍ ഹൈക്കമാൻഡിന്‍റെ പിന്തുണയുണ്ടെന്ന് അഹങ്കരിക്കുന്നവന്‍’ എന്നും ഉണ്ണിത്താനെക്കുറിച്ച്‌ ബാലകൃഷ്ണൻ […]

കോട്ടയത്തെ വസ്ത്രം ടെക്സ്റ്റൈൽസ് ഉടമ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള എൻ.സി.എസ് ഫിനാൻസിലെ തട്ടിപ്പ്; റിട്ട.ബാങ്ക് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും നഷ്ടമായത് 35 ലക്ഷം രൂപ

തലലയോലപ്പറമ്പ്: തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.സി.എസ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തലയോലപ്പറമ്പ് ശാഖയില്‍ റിട്ട.ബാങ്ക് ഉദ്യോഗസ്ഥനും, ഭാര്യയും നിക്ഷേപിച്ച 35 ലക്ഷം രൂപ ഉടമകള്‍ തട്ടിയെടുത്തതായി പരാതി. തലയോലപ്പറമ്പ് ശ്രുതി നിവാസില്‍ സോമശേഖരൻ, ഭാര്യ റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി ഗിരിജാ ദേവിയുമാണ് പരാതി നല്‍കിയത്. പള്ളിക്കവല പുത്തനങ്ങാടി ബില്‍ഡിംഗിന്റെ മുകളിലത്തെ നിലയില്‍ പ്രവർത്തിക്കുന്ന നെടുംപറമ്പില്‍ ഫിനാൻസ് എന്ന സ്ഥാപനത്തിലാണ് ഇവർ പണം നിക്ഷേപിച്ചത്. 12 ശതമാനം പലിശ വാഗ്ദാനം നല്‍കിയാണ് നിക്ഷേപം സ്വീകരിച്ചത്. ഏതാനും ദിവസങ്ങളായി ഫിനാൻസ് സ്ഥാപനം അടച്ചിട്ട നിലയിലാണ്. ഇതിനിടെയാണ് […]

പഴയിടം പള്ളിയുടെ സമീപത്തുണ്ടായിരുന്ന നേർച്ചപ്പെട്ടി മോഷ്ടിച്ചു ; പ്രതികൾ എരുമേലി പോലീസിൻ്റെ പിടിയിൽ

എരുമേലി : പള്ളിയുടെ സമീപത്തുണ്ടായിരുന്ന നേർച്ചപ്പെട്ടി മോഷ്ടിച്ചു കൊണ്ടുപോയി പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇടുക്കി പാമ്പാടുംപാറ പത്തിരി  പുത്തൻപുരയിൽ വീട്ടിൽ വസന്ത് കെ(37), വാഴൂർ മണിമല ബ്ലോക്ക്പടി കാരിത്തറ വീട്ടിൽ അൽത്താഫ് എം.കെ (27) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രിയോടുകൂടി എരുമേലി പഴയിടം ഭാഗത്തുള്ള പള്ളിയുടെ സമീപത്ത് സ്ഥാപിച്ചിരുന്ന നേർച്ചപ്പെട്ടി മോഷ്ടിച്ചു കൊണ്ടുപോയി, കുത്തിത്തുറന്ന് ഇതിൽ ഉണ്ടായിരുന്ന പണം കവർന്നെടുത്ത ശേഷം നേർച്ചപ്പെട്ടി ഉപേക്ഷിക്കുകയായിരുന്നു. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് […]

ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാര്‍ മതിലില്‍ ഇടിച്ച് അപകടം; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു; പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയില്‍

തങ്കമണി: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ കാർ അപകടത്തില്‍പെട്ടു. കാർ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു. അപകടത്തില്‍ മൂന്നു പേർക്കു പരുക്കേറ്റു. മേരിഗിരി തുണ്ടിയില്‍ സോജനാണ് (40) മരിച്ചത്. കാർ ഓടിച്ചിരുന്ന കളപ്പുരയ്ക്കല്‍ നിഖില്‍, കണിയാംപറമ്ബില്‍ സിജോ, തുണ്ടിയില്‍ ബിബിൻ എന്നിവർക്കാണ് പരുക്കേറ്റത്. സോജന്റെ ബന്ധുക്കളും കൂട്ടുകാരുമാണ് ഇവർ. വീടിനു സമീപത്തെ ഷെഡില്‍ തൂങ്ങിയ നിലയില്‍ സോജനെ കണ്ടെത്തുക ആയിരുന്നു. കെട്ടഴിച്ച്‌ ഉടൻ തന്നെ ആശുപത്രിയിലേക്കു പോകവേ തങ്കമണിയില്‍ വച്ചാണു കാർ അപകടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ […]

പത്തനംതിട്ടയിൽ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു; മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലിത്തകര്‍ത്തു; സംഭവത്തിൽ അടിമുടി ദുരൂഹത..!

പത്തനംതിട്ട മെഴുവേലിയില്‍ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മെഴുവേലിക്കടുത്ത് ആലക്കോടുള്ള പ്രിൻസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആലക്കോട് സ്വദേശി പ്രിൻസിന്റെ വീട്ടുവളപ്പില്‍ കയറിയാണ് മുഖംമൂടി സംഘം ആക്രമണം നടത്തിയത്. ജനാലകള്‍ അടിച്ചുതകർത്ത സംഘം മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ആക്രമിച്ചു. സിസിടിവി ക്യാമറയും നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആറംഗ സംഘം അക്രമം നടത്തിയെന്നാണ് ഇലവുംതിട്ട പൊലീസിന്‍റെ എഫ്‌ഐആർ. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ ചില നിർണ്ണായക വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. പ്രതികളെയും […]

ആര് പരാതി കൊടുത്താലും വീട് കത്തിക്കും; അടുത്തിടെ തീയിട്ടത് മൂന്ന് വീടുകള്‍ക്ക്; കുപ്രസിദ്ധ ഗുണ്ട ‘പഞ്ചായത്ത് ഉണ്ണി’ വീണ്ടും പിടിയില്‍

തിരുവനന്തപുരം: കല്‍പന കോളനിയില്‍ വീട് കത്തിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. കുപ്രസിദ്ധ ഗുണ്ട പഞ്ചായത്ത് ഉണ്ണി എന്ന രതീഷ്, മുരുക്കുംപുഴ സ്വദേശികളായ അനു, ബിജു എന്നിവരാണ് മംഗലപുരം പൊലീസിന്റെ പിടിയിലായത്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി. ഒരു മാസത്തിനിടെ മൂന്നു സ്ഥലങ്ങളില്‍ വീടുകള്‍ കയറി അക്രമം. പൊലീസ് എത്തുമ്പോഴേയ്ക്കും ഓടി രക്ഷപ്പെടും. പോലീസില്‍ വിവരം അറിയിക്കുന്നവരുടെ വീടുകള്‍ കയറി ആക്രമിക്കും. വധശ്രമം, കൂലിത്തല്ല്, ബോംബേറ് തുടങ്ങി നിരവധി കേസുകളില്‍ പ്രതി. കഴക്കൂട്ടം, മംഗലപുരം രണ്ടു സ്റ്റേഷനുകളിലായി നാല്‍പതോളം കേസുകള്‍. കാപ്പ നിയമ […]

കരമനയിൽ അഖിൽ നേരിട്ടത് ക്രൂര മർദനം: ജീവന് വേണ്ടി പിടയുമ്പോൾ ‘ഹാപ്പി ബർത്ത്ഡേ’ പാടിയ കൊടും ക്രിമിനലുകൾ

  തിരുവനന്തപുരം: കരമന സ്വദേശി അഖിലി(26)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൊടും ക്രിമിനലുകൾ. 2019-ൽ അനന്തുവെന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഈ കൊലപാതകത്തിനും പിന്നിൽ. അന്ന് അനന്തുവിനെ കൊലപ്പെടുത്തിയതിന് സമാനമായരീതിയിൽ അതിക്രൂരമായിട്ടാണ് കഴിഞ്ഞദിവസം അഖിലിനെയും ഇവർ കൊലപ്പെടുത്തിയത്.   ഏപ്രിൽ 25-ന് പാപ്പനംകോട്ടെ ബാറിൽവെച്ചുണ്ടായ തർക്കത്തിന്റെ പ്രതികാരമാണ് അഖിലിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. ബാറിൽവെച്ച് അഖിലും പ്രതികളും തമ്മിൽ ഉന്തുംതള്ളും ഉണ്ടായിരുന്നു. തർക്കത്തിൽ അഖിലിനും അക്രമിസംഘത്തിലെ വിനീതിനും പരിക്കേറ്റു. ഈ സംഭവത്തിന്റെ പ്രതികാരമായാണ് അക്രമിസംഘം വെള്ളിയാഴ്ച വൈകിട്ട് അഖിലിനെ കൊലപ്പെടുത്തിയത്. അഖിലിനെ […]

പണവും മൊബൈൽ ഫോണും തട്ടിയെടുത്തതിനു ശേഷം ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചു: ഈരാറ്റുപേട്ടയിൽ മൂന്നുപേർ പിടിയിൽ

കോട്ടയം: ഈരാറ്റുപേട്ടയിൽ യുവാവിനെ ഓട്ടം വിളിച്ചുകൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ സ്വദേശിയായ ഷെഫീക്ക് (36) ഫസിൽ കെ. വൈ (23), അഷറഫ് (35) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.   സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 11.00 മണിയോടുകൂടി ഈരാറ്റുപേട്ട കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ഓട്ടോ ഓടിക്കുന്ന മറ്റക്കാട് സ്വദേശിയായ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും തുടർന്ന് പണവും, മൊബൈൽ ഫോണും അപഹരിച്ചുകൊണ്ട് കടന്നു കളയുകയുമായിരുന്നു. 06.05.2024 തീയതി രാത്രി […]

കട്ടപ്പനയിൽ വിദ്യാർത്ഥിയെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് മർദ്ദിച്ചു; എസ്ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ

കട്ടപ്പന: കട്ടപ്പനയിൽ വിദ്യാർത്ഥിയെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് മർദ്ദിച്ച സംഭവത്തിൽ എസ്ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ. കട്ടപ്പന പ്രിൻസിപ്പൽ എസ്.ഐ. ആയിരുന്ന സുനേഖ് ജെയിംസിനും, സി.പി.ഒ. മനു പി. ജോസിനുമെതിരെയാണ് നടപടി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഇരുവരെയും ജില്ലാ പൊലീസ് മേധാവി സ്ഥലം മാറ്റിയിരുന്നു. എറണാകുളം റെയ്ഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെതാണ് സസ്പെഷൻ നടപടി. ഏപ്രിൽ 25നാണ് പൊലീസ് സംഘം വിദ്യാർത്ഥിയായ ആസിഫിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തു മർദ്ദിച്ചത്. ഏപ്രിൽ 25 ന് ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ കട്ടപ്പന സ്റ്റേഷനിലെ സിപിഒ മനു പി ജോസിന് […]