Spread the love

കോട്ടയം: ഈരാറ്റുപേട്ടയിൽ യുവാവിനെ ഓട്ടം വിളിച്ചുകൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ സ്വദേശിയായ ഷെഫീക്ക് (36) ഫസിൽ കെ. വൈ (23), അഷറഫ് (35) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 11.00 മണിയോടുകൂടി ഈരാറ്റുപേട്ട കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ഓട്ടോ ഓടിക്കുന്ന മറ്റക്കാട് സ്വദേശിയായ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും തുടർന്ന് പണവും, മൊബൈൽ ഫോണും അപഹരിച്ചുകൊണ്ട് കടന്നു കളയുകയുമായിരുന്നു.

06.05.2024 തീയതി രാത്രി 11 മണിയോടുകൂടി ഈരാറ്റുപേട്ട കെഎസ്ആർടിസിക്ക് സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും യുവാവിനെ ഷെഫീക്കും, ഫസിലും ചേർന്ന് ഓട്ടം വിളിച്ചുകൊണ്ടു പോവുകയും, തുടർന്ന് കുളം കവല ഭാഗത്ത് വെച്ച് അഷറഫും,സുഹൃത്തും കയറുകയും തുടർന്ന് ഇവർ വണ്ടിയിലിരുന്ന് യുവാവിനെ ചീത്ത വിളിക്കുകയും മഠം കവല ഭാഗത്ത് വെച്ച് യുവാവിനെ ഓട്ടോറിക്ഷയിൽ നിന്നും വലിച്ചിറക്കി ആക്രമിക്കുകയും കയ്യിൽ കരുതിയിരുന്ന അരിവാൾ കൊണ്ട് കയ്യിലും ഇരു കാലുകളിലും വെട്ടുകയും, കല്ല് ഉപയോഗിച്ച് ഇടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കൂടാതെ യുവാവിന്റെ പോക്കറ്റിൽ കിടന്നിരുന്ന 16000 രൂപാ അടങ്ങിയ പേഴ്സും , മൊബൈൽ ഫോണും, തട്ടിയെടുത്ത് ഇവര്‍ ഓട്ടോറിക്ഷയുമായി കടന്നുകളയുകയുമായിരുന്നു. യുവാവിനോട് ഇവര്‍ക്ക് മുന്‍ വൈരാഗ്യം നിലനിന്നിരുന്നു അതിന്റെ ഭാഗമായാണ് യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രെജിസ്റെര്‍ ചെയ്യുകയും പ്രതികളെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഷെഫീക്കിന് ഈരാറ്റുപേട്ട, തിടനാട്, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എന്നീ സ്റ്റേഷനുകളിലും, ഫസിലിനു ഈരാറ്റുപേട്ട സ്റ്റേഷനിലും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി.