വടകരയിലെ വ്യാപാരി രാജൻറെ മരണം കൊലപാതകം ആണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്;കേസിൽ ഊര്‍ജിതമായ അന്വേഷണം നടക്കുന്നതായി വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദ്

സ്വന്തം ലേഖകൻ കോഴിക്കോട് : രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. ശനിയാഴ്ച് രാത്രിയിലാണ് രാജനെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വടകര പഴയ സ്റ്റാന്‍ഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന അടക്കാതെരു സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്.ഇയാളുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു. രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും രാജന്‍ കടയടച്ച്‌ വീട്ടിലെത്താതായതോടെയണ് ബന്ധുക്കള്‍ അന്വേഷിച്ച്‌ കടയില്‍ എത്തുകയായിരുന്നു. ഈ സമയത്ത് കടക്കുള്ളില്‍ മരിച്ച നിലയിലായിരുന്നു രാജന്‍. രാജന്റെ മുഖത്ത് മര്‍ദ്ദനമേറ്റ പാട് […]

കരിപ്പൂരിൽ പീഡിപ്പിക്കപ്പെട്ടുവെന്ന് കൊറിയൻ വനിത; പീഡനവിവരം പറഞ്ഞത് മെഡിക്കൽ കോളേജിലെ ഡോക്ടറോട് ; കേസെടുത്ത് അന്വേഷണം ആരംഭിച്ച് കോഴിക്കോട് ടൗൺ പോലീസ്

സ്വന്തം ലേഖകൻ കോഴിക്കോട് : കരിപ്പൂരിൽ വിദേശ വനിത പീഡനത്തിന് ഇരയായെന്ന് പരാതി. പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് യുവതി പീഡനവിവരം പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പരാതിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് പൊലീസ് വ്യക്തമാക്കി. ചികിത്സയിലുള്ള യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതൽ വിവരങ്ങൾ യുവതി മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴിയായി നൽകും. രണ്ട് ദിവസം മുമ്പാണ് മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തിൽ യുവതി പിടിയിലാകുന്നത്.

ശ്രദ്ധ വാല്‍ക്കറുടെ കൊലപതാകം നിർണ്ണയകമായ ശബ്ദരേഖ പൊലീസിന് ലഭിച്ചു; കേസില്‍ അറസ്റ്റിലായ അഫ്താബിന് കസ്റ്റഡിയിൽ തുടരുന്നു

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കറുടെ കൊലപതാകത്തിൽ നിർണ്ണയകമായ ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. കേസിലെ മുഖ്യപ്രതി അഫ്താബ് പൂനെവാല, കൊല്ലപ്പെട്ട ഗേള്‍ഫ്രണ്ട് ശ്രദ്ധ വാല്‍ക്കറുമായി വഴക്കിടുന്നതിന്റെ ഓഡിയോ ക്ലിപ്പ് ആണ് ഡല്‍ഹി പൊലീസിന് ലഭിച്ചത്. ക്രൂരമായ കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം സ്ഥാപിക്കുന്നതിന് പുതിയ തെളിവ് ഏറെ നിര്‍ണായകമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 28 കാരനായ അഫ്താബ്, 26 കാരിയായ ശ്രദ്ധയുടെ മൃതദേഹം 35 കഷണങ്ങളാക്കി മുറിച്ച് 300 ലിറ്ററിന്റെ ഫ്രിഡ്ജില്‍ ആഴ്ചകളോളം തെക്കന്‍ ഡല്‍ഹിയിലെ മെഹ്‌റൗളിയിലെ വസതിയില്‍ സൂക്ഷിച്ചു. പിന്നീട് പല ദിവസങ്ങളിലായി സമീപത്തെ വനപ്രദേശങ്ങളില്‍ […]

ജീവനക്കാരുടെ ക്രിസ്മസ് ആഘോഷം; പത്തനംതിട്ട – കോട്ടയം – ബാംഗ്ലൂർ കല്ലട ബസിൻ്റെ ജീവനക്കാര്‍ മദ്യലഹരിയില്‍ തമ്മിലടി; ബസിൻ്റെ യാത്ര റദ്ദാക്കി പൊലീസ്; ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖിക പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് കോട്ടയം വഴി ബാംഗ്ലൂരിലേക്ക് പോകാനുള്ള കല്ലട ബസിൻ്റെ ജീവനക്കാര്‍ മദ്യലഹരിയില്‍ തമ്മില്‍ തല്ലിയതിനെ തുടര്‍ന്ന് ബസ് യാത്ര റദ്ദാക്കി. സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയിൽ ഡ്രൈവർ അടക്കമുള്ള ജീവനക്കാരാണ് അടിച്ച് മൂത്ത് നാല് കാലിൽ നിൽക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ബംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന കല്ലട ബസ് യാത്രയാണ് പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് റദ്ദാക്കിയത്. ക്ലീനര്‍ കണ്ണൂര്‍ സ്വദേശിയാണ്. രണ്ട് ഡ്രൈവര്‍മാരും ഇതര സംസ്ഥാന സ്വദേശികളാണ്. ഇവര്‍ തമ്മിലുള്ള വാക്കേറ്റം ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് […]

കുടുംബപ്രശ്നങ്ങള്‍ മാറാന്‍വേണ്ടി നഗ്നപൂജ ചെയ്യണം; യുവതികളുടെ നഗ്നചിത്രങ്ങളും വീഡിയോയും കൈക്കലാക്കി മറ്റ് സൈറ്റുകളിലൂടെ പ്രചരിപ്പിച്ചു; ഓണ്‍ലൈന്‍ ജ്യോതിഷി പിടിയില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: ഓണ്‍ലൈന്‍ ജ്യോതിഷി ചമഞ്ഞ് സോഷ്യല്‍ മീഡിയ വഴി യുവതികളുടെ നഗ്നചിത്രം പ്രവചരിപ്പിച്ച യുവാവ് പിടിയിലായി. കള്ളിക്കാട്, മുണ്ടവന്‍കുന്ന് സുബീഷ് ഭവനില്‍ സുബീഷ്(37) ആണ് അറസ്റ്റിലായത്. നെയ്യാര്‍ഡാം സ്വദേശിനിയുടെ പരാതിയില്‍ തിരുവനന്തപുരം റൂറല്‍ സൈബര്‍ക്രൈം പൊലീസ് രജിസ്റ്റര്‍ ചെയ്ത പരാതിയിലാണ് സുബിഷിനെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ ആപ്പുകളിലൂടെ സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൌണ്ടുകള്‍ തുടങ്ങി യുവതികളുമായി ചാറ്റ് ചെയ്താണ് ഇയാള്‍ നഗ്നചിത്രങ്ങള്‍ സംഘടിപ്പിച്ചത്. കുടുംബപ്രശ്നങ്ങള്‍ മാറാന്‍വേണ്ടി നഗ്നപൂജ ചെയ്യാനെന്ന് വിശ്വസിപ്പിച്ചാണ് സുബീഷ് നഗ്നചിത്രങ്ങളും വീഡിയോയും വാങ്ങിയിരുന്നത്. എന്നാല്‍ […]

കൊല്ലത്ത് വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് നേരെ ആക്രമണം; നാല് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കൊല്ലം: ബില്‍ തുക അടക്കാത്തതിനെതുടര്‍ന്ന് വീടിന്‍റെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരെ ആക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പത്തനാപുരം പാതരിക്കല്‍ സ്വദേശികളായ രഞ്ജു ഭവനില്‍ രഞ്ജു (28), രാഹുല്‍ (25), സുഭാഷ് (33), റോബിന്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെ.എസ്.ഇ.ബി പത്തനാപുരം സെക്ഷനിലെ ജീവനക്കാരായ ഗോപകുമാര്‍, ജഹാംഗീര്‍, ജമാല്‍ എന്നിവരെയാണ് സംഘം ആക്രമിച്ചത്. സംഭവം അറിഞ്ഞെത്തിയ അസിസ്റ്റന്റ് എന്‍ജിനീയറെയും സംഘം മര്‍ദിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസെത്തി നാലംഗ സംഘത്തെ പിടികൂടുകയായിരുന്നു. കോടതിയില്‍ […]

രാജനെ കൊന്നത് ശ്വാസം മുട്ടിച്ച്‌; മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുകള്‍’; വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തല്‍. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഇന്നലെ രാത്രിയിലാണ് രാജനെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വടകര പഴയ സ്റ്റാന്‍ഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന അടക്കാതെരു സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു. രാത്രിയില്‍ രാജനൊപ്പം മറ്റൊരാള്‍ കൂടി കടയില്‍ ഉണ്ടായിരുന്നതായി സമീപത്ത് കട നടത്തുന്ന അശോകന്‍ […]

മുണ്ടക്കയം പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്കുള്ളിൽ നിന്നും ഡ്രൈവറുടെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവം; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖക കോട്ടയം : മൊബൈൽ ഫോണ്‍ മോഷണ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം ചെളിക്കുഴി ഭാഗത്ത് പാറയിൽപുരയിടം വീട്ടിൽ വിൽസൺ ജോൺ മകൻ ബെന്നി(33) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് പുലർച്ചെ മുണ്ടക്കയം പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന പെട്രോൾ ടാങ്കർ ലോറിക്കുള്ളിൽ നിന്നും പാലക്കാട്‌ സ്വദേശിയായ ഡ്രൈവറുടെ മൊബൈലുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് രാത്രികാല പെട്രോളിംഗ് നടത്തിയ പോലീസ് സംഘം സംശയാസ്പദമായ രീതിയിൽ ഇയാളെ കാണപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ പരിശോധിക്കുകയും ഇയാളുടെ കയ്യിൽ നിന്നും മൊബൈൽ […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം;കോട്ടയം കാണക്കാരി സ്വദേശി പിടിയിൽ

സ്വന്തം ലേഖക കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കുറുമുള്ളൂർ ആനിത്തോട്ടംകാലായിൽ വീട്ടിൽ തോമസ് മകൻ റോബിൻ (23) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം കാണക്കാരി വെമ്പള്ളി കനാൽ റോഡിൽ വച്ച് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ സ്കൂട്ടറിൽ എത്തി വഴി ചോദിക്കാൻ എന്ന വ്യാജേന പെൺകുട്ടിയുടെ അരികിൽ വണ്ടി നിർത്തുകയും, തുടർന്ന് പെൺകുട്ടിയോട് ലൈംഗിക അതിക്രമം ചെയ്യുകയും ആയിരുന്നു. പെൺകുട്ടി നൽകിയ പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് […]

ടൈറ്റാനിയം തൊഴിൽത്തട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതികൾ പ്രവർ‌ത്തിച്ചത് എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ച്

സ്വന്തം ലേഖക തിരുവനന്തപുരം: ടൈറ്റാനിയം തൊഴിൽത്തട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ പ്രവർ‌ത്തിച്ചത് എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ചെന്ന് ആണ് പുതിയ കണ്ടെത്തൽ. റിസപ്ഷനിസ്റ്റ് മനോജും ഹോസ്റ്റലിനുള്ളിൽ പ്രവർത്തിക്കുന്ന കോഫി ഹൗസിലെ ജീവനക്കാരൻ അനിൽ കുമാറുമാണ് എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചത്. പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പിന്റെ പ്രധാന ​ഗൂഢാലോചനാ കേന്ദ്രം എംഎൽഎ ഹോസ്റ്റലായിരുന്നോ എന്ന സംശയത്തിലാണ് പൊലീസ്. നിലവിൽ ലഭിച്ച പരാതികൾ പ്രകാരം ഏഴ് പ്രതികളാണ് ഉള്ളത്. ഈ പ്രതിപ്പട്ടികയിലുള്ള ഏഴ് പേരിൽ രണ്ട് പേരാണ് മനോജും അനിൽകുമാറും. കോഫി ഹൗസ് […]