പിടിച്ചെടുത്ത എംഡിഎംഎ മുക്കി ഏറ്റുമാനൂർ പൊലീസ്; എംഡിഎംഎ പിടിച്ചത് ഇന്ന് രാവിലെ ബൈപ്പാസ് റോഡിൽ അപകടത്തിൽ പെട്ട കാറിൽ നിന്നും; അപകടത്തിൽ മാണി സി കാപ്പൻ എംഎൽഎയുടെ സ്റ്റാഫ് മരിച്ചു; പിന്നിൽ വൻ ദുരൂഹത; കേസ് അട്ടിമറിച്ച് ഏറ്റുമാനൂർ പൊലീസ് !

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : ക്രിസ്തുമസ് പുതുവൽസര ആഘോഷങ്ങൾക്ക് ജില്ലയിലേക്ക് വൻ തോതിൽ മയക്ക്മരുന്ന് ഒഴുകുകയാണ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പിമാരും നർക്കോട്ടിക്ക് സെല്ലും ഡാൻസാഫ് ടീമംഗങ്ങളും ചേർന്ന് രാപകലില്ലാതെ നാടും നഗരവും അരിച്ച് പെറുക്കി പരിശോധനയിലാണ്. പരിശോധന തകൃതിയായി നടക്കുമ്പോൾ പിടിച്ചെടുത്ത എംഡിഎംഎ മുക്കി ഏറ്റുമാനൂർ പൊലീസ് മാതൃകയായി. ഇന്ന് രാവിലെ ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ അപകടത്തിൽ പെട്ട കാറിൽ നിന്നുമാണ് എംഡിഎംഎ പിടിച്ചെടുത്തത്. അപകടത്തിൽ മാണി സി കാപ്പൻ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് മരിച്ചിരുന്നു. പാലാ വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ […]

യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് ആർപ്പൂക്കര വില്ലൂന്നി സ്വദേശി

സ്വന്തം ലേഖിക കോട്ടയം: യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി തൊണ്ണംകുഴി ഭാഗത്ത് ആനക്കുഴിയിൽ വീട്ടിൽ പെരുമാൾ മകൻ മണിയൻ (51) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടുകൂടി കോലേട്ടമ്പലം ഭാഗത്ത് വച്ച് യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയു മായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്. എച്ച്. ഓ ഷിജി.കെ, എസ്.ഐ വിദ്യ വി, സി.പി.ഓ പ്രവീണോ […]

ടൈറ്റാനിയത്തിന് പുറമേ ബെവ്കോയിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പത്തനംതിട്ട സ്വദേശിനിയിൽ നിന്ന് തട്ടിയത് മൂന്ന് ലക്ഷം രൂപ; ദിവ്യ നായരുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്……!

സ്വന്തം ലേഖിക പത്തനംതിട്ട: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യ ഇടനിലക്കാരി ദിവ്യ നായരുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്. ബെവ്കോയില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ട കുന്നന്താനം സ്വദേശിയായ യുവതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയാണ് ദിവ്യ നായര്‍ എന്ന ജ്യോതി വാങ്ങിയത്. യുവതിയുടെ പരാതിയില്‍ കീഴ്‍വായ്പൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വ്യാഴാഴ്ചയാണ് ദിവ്യയ്ക്കെതിരെ കീഴ്‌വായ്പൂര്‍ പൊലീസിന് പരാതി ലഭിച്ചത്. കഴിഞ്ഞ ജൂലായ് മാസം നാലാം തിയതിയാണ് മുപ്പത്തിമൂന്നുകാരിയായ കുന്നന്താനം സ്വദേശി, കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലികിട്ടുമെന്ന പ്രതീക്ഷയില്‍ ദിവ്യ നായര്‍ക്ക് […]

കോട്ടയം പാമ്പാടിയിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ അഞ്ച് പേർ പിടിയിൽ; രാത്രി വൈകി മദ്യം വാങ്ങാൻ ബാറിൽ എത്തി; കൗണ്ടർ അടച്ചുവെന്ന് പറഞ്ഞ ജീവനക്കാരനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി

കോട്ടയം: പാമ്പാടിയിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. പാമ്പടി കോത്തല നെന്മല ഭാഗത്ത് പുത്തൻപുരയിൽ അജയകുമാർ പി,ജി (25), കൂരോപ്പട കോത്തല പുളവൻമല ഭാഗത്ത് തൊട്ടിയിൽ അനന്ദു അനിൽ (24), പാമ്പടി കോത്തല നെന്മല ഭാഗത്ത് തടത്തിൽപുരയിടം വിനീത് റ്റി.എന്‍ (27), പാമ്പടി കോത്തല പറപള്ളി ഭാഗത്ത് പുത്തൻപുരയിൽ വിശാൽ ഹരിദാസ് (22), പാമ്പടി പൂതകുഴി ഭാഗത്ത് ചിങ്ങംകുഴിയിൽ ഡിപിൻ രാജ് സി മധു, (19) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ രാത്രി വൈകി മദ്യം വാങ്ങാൻ ബാറിൽ […]

തിരുവനന്തപുരത്ത് മധ്യവയസ്കൻ വീട്ടമ്മയെ നടുറോഡിൽ ചവിട്ടി വീഴ്ത്തി …

തിരുവനന്തപുരത്ത് വീട്ടമ്മയെ മധ്യവയസ്കൻ നടുറോഡിൽ ചവിട്ടി വീഴ്ത്തി. തിരുവനന്തപുരം വെള്ളനാട് ജംഗ്ഷനിലാണ് സംഭവം. ഓട്ടോറിക്ഷയിൽ കയറുന്നതിനിടെ വീട്ടമ്മ മധ്യ വയസ്കന്റെ ദേഹത്തു തട്ടിയിരുന്നു. പിന്നാലെ ഇരുവരും നിലത്തു വീണു. എഴുന്നേറ്റയുടൻ മധ്യവയസ്കൻ വീട്ടമ്മയുടെ നടുവിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഗ്യാസ് കട്ടർ ഉപയോഗിച്ച് റിട്ടയേർഡ് അധ്യാപികയുടെ വീട്ടിൽ നിന്നും13 പവൻ മോഷ്ടിച്ചു പോലീസിനെതിരെ ജനരോഷം…

കണ്ണൂരിൽ അധ്യാപികയുടെ വീട് കുത്തിത്തുറന്ന് 13 പവനും 15,000 രൂപയും മോഷ്ടിച്ചു പുഷ്പലതയുടെ വീട്ടിലാണ് കവർച്ച നടന്നത് ഊട്ടി പുറത്തുപോയി മടങ്ങിയെത്തിയപ്പോഴാണ് വീട് കുത്തി തുറന്ന നിലയിൽ കണ്ടത്..വീടിനകം പരിശോധിച്ചപ്പോൾ അലമാര ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറന്ന നിലയിലായിരുന്നു. സി.ഐ ബിനു മോഹന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അന്വേഷണം നടത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധന നടത്തുകയാണെന്നാണ് പോലീസ് പറയുന്നത്. കണ്ണൂരിൽ മയക്കുമരുന്ന് സംഘങ്ങളും ഗുണ്ടാസംഘങ്ങളും വിഹരിക്കുമ്പോഴും പോലീസ് നോക്കുകുത്തികൾ ആവുകയാണെന്നാണ് ജനങ്ങൾ പറയുന്നത് …. കണ്ണൂർ നഗരത്തിലെ മിക്ക സ്ഥലങ്ങളും രാത്രികാലമായാൽ ഗുണ്ടകളുടെയും […]

സൈക്കിൾ യാത്രക്കാരായ രണ്ട് പേരെ തടഞ്ഞുനിർത്തി ആക്രമണം; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ; പിടിയിലായത് ചങ്ങനാശ്ശേരി സ്വദേശി

സ്വന്തം ലേഖിക ചങ്ങനാശേരി: കുപ്രസിദ്ധ ഗുണ്ട പിടിയിൽ. നിരവധി കേസ്സുകളിലെ പ്രതിയായ ചങ്ങനാശ്ശേരി മോർകുളങ്ങര ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ മകൻ വിനീഷ് കുഞ്ഞുമോൻ (32) ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഇന്നലെ ആനന്ദാശ്രമം റോഡിൽ വച്ച് മോട്ടോർ സൈക്കിൾ യാത്രക്കാരായ രണ്ടു പേരെ തടഞ്ഞു നിർത്തി ആക്രമിക്കുകയും , വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചങ്ങനാശ്ശേരി പോലീസിനെ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. പിടിയിലായ വിനീഷിന് ചങ്ങനാശ്ശേരി, ഗാന്ധി നഗർ, വാകത്താനം, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലായി 25 ഓളം […]

ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിനകത്ത് അനധികൃതമായി കഞ്ചാവ് വിൽപ്പന; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: അനധികൃതമായി കഞ്ചാവ് വില്പന നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ ബങ്കുര സ്വദേശിയായ ടോട്ടന്‍ ഷെയ്ക്ക് (23) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പ്രൈവറ്റ് സ്റ്റാൻഡിനകത്ത് ഇയാൾ അന്യസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇയാളെ കഞ്ചാവുമായി പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും 25 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു […]

ചങ്ങനാശേരി ഓട്ടോറിക്ഷ സ്റ്റാന്റിൽ ഡ്രൈവർമാർ തമ്മിൽ സംഘർഷം; ഏറ്റുമുട്ടലിൽ ഓട്ടോ ഡ്രൈവറുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു; വാഴപ്പള്ളി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ചങ്ങനാശേരി ഓട്ടോറിക്ഷ സ്റ്റാന്റിൽ ഡ്രൈവർമാർ തമ്മിലുളള ഏറ്റുമുട്ടലിൽ ഓട്ടോ ഡ്രൈവറുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴപ്പള്ളി മറ്റം ഭാഗത്ത് പളളിക്കത്തൈയ്യിൽ വീട്ടിൽ കുഞ്ഞപ്പൻ മകൻ അനിലാണ് (ജോസഫ്.കെ – 48) ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. ചങ്ങനാശ്ശേരി പോലീസ് ക്വാർട്ടേഴ്സിന് സമീപുളള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. സ്റ്റാന്റിൽ ക്രമം തെറ്റി ഓട്ടോറിക്ഷ മുൻനിരയിലേക്ക് കയറ്റിയിട്ടതിനെ ചോദ്യം ചെയ്തുളള തർക്കമാണ് അടിപിടിയിലേക്ക് നയിച്ചത്. തർക്കത്തെ തുടർന്ന് അനിൽ തന്‍റെ ഒട്ടോയിലുണ്ടായിരുന്ന ജാക്കിയെടുത്ത് രാജുവിന്റെ […]

പെരുവയിൽ മധ്യവയസ്കയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; ചേരാനല്ലൂർ സ്വദേശി വെള്ളൂർ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: പെരുവയിൽ മധ്യവയസ്കയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചേരാനല്ലൂർ ചിറ്റൂർ ഭാഗത്ത് കാരിക്കാത്തറ വീട്ടിൽ ചായക്കുട്ടൻ എന്ന് വിളിക്കുന്ന ഷാജു (56) നെയാണ് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന വിധവയായ സ്ത്രീയോടൊപ്പം ഒരു വർഷമായി താമസിച്ചു വരികയായിരുന്നു. ഇന്നലെ ഉച്ചയോടുകൂടി ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന പണം ഈ സ്ത്രീ എടുത്തു എന്നും പറഞ്ഞ് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഇയാൾ കമ്പി […]