ജീവനക്കാരുടെ ക്രിസ്മസ് ആഘോഷം; പത്തനംതിട്ട – കോട്ടയം – ബാംഗ്ലൂർ കല്ലട ബസിൻ്റെ ജീവനക്കാര്‍ മദ്യലഹരിയില്‍ തമ്മിലടി; ബസിൻ്റെ യാത്ര റദ്ദാക്കി പൊലീസ്; ഒഴിവായത് വൻ ദുരന്തം
സ്വന്തം ലേഖിക
പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് കോട്ടയം വഴി ബാംഗ്ലൂരിലേക്ക് പോകാനുള്ള കല്ലട ബസിൻ്റെ ജീവനക്കാര്‍
മദ്യലഹരിയില്‍ തമ്മില്‍ തല്ലിയതിനെ തുടര്‍ന്ന് ബസ് യാത്ര റദ്ദാക്കി.
സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയിൽ ഡ്രൈവർ അടക്കമുള്ള ജീവനക്കാരാണ് അടിച്ച് മൂത്ത് നാല് കാലിൽ നിൽക്കുന്നത് കണ്ടെത്തിയത്.
തുടർന്ന് ബംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന കല്ലട ബസ് യാത്രയാണ് പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് റദ്ദാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ലീനര്‍ കണ്ണൂര്‍ സ്വദേശിയാണ്. രണ്ട് ഡ്രൈവര്‍മാരും ഇതര സംസ്ഥാന സ്വദേശികളാണ്. ഇവര്‍ തമ്മിലുള്ള വാക്കേറ്റം ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ജീവനക്കാര്‍ മദ്യപിച്ചതായി കണ്ടെത്തുകയും യാത്ര റദ്ദാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന് സമീപത്തെ പെട്രോള്‍ പമ്പിലാണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. അഞ്ചുമണിക്ക് ബസ് പുറപ്പെടേണ്ടതായിരുന്നു. ഇതിന് മുൻപ്, മൂന്ന് ജീവനക്കാരും ക്രിസ്മസ് ആഘോഷിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് തര്‍ക്കവും തമ്മില്‍ തല്ലുമുണ്ടായി.
ക്രിസ്മസ് പ്രമാണിച്ച് പല ബസുകളുടെ ജീവനക്കാരും ഇന്നലെ മദ്യലഹരിയിലായിരുന്നു പൊലീസ് ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തമുണ്ടാകാനുള്ള സാധ്യതയാണ്.
മദ്യലഹരിയിൽ വാഹനം ഓടിക്കുന്ന ഡ്രൈവർ പത്തനംതിട്ട ബാംഗ്ലൂർ വരെയെത്തുമ്പോൾ പല സ്ഥലങ്ങളിലും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് യാത്ര തടഞ്ഞത്.
പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് അന്തർ സംസ്ഥാന വാഹനങ്ങളിലെ പരിശോധന കർശനമാക്കേണ്ടതാണ്. പല ജീവനക്കാരും മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിട്ടുള്ളതാണ്. അവധികാലമായതോടെ ആയിരകണക്കിന് യാത്രക്കാരാണ് ബാംഗ്ലൂരിലേക്ക് തിരിച്ചും യാത്ര ചെയ്യുന്നത്. ഇവരുടെ ജീവൻ കൈയിൽ വെച്ച് കൊണ്ടാണ് വാഹനങ്ങൾ കുതിച്ച് പായുന്നത്. ഒട്ടുമിക്ക ഡ്രൈവർമാരും മദ്യലഹരിയിലാണെന്ന വാർത്ത ഞെട്ടലോടെയാണ് യാത്രക്കാർ കാണുന്നത്.