പോക്സോ വകുപ്പിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ;പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്

സ്വന്തം ലേഖകൻ കണ്ണൂർ:പയ്യന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പയ്യന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലിനെയാണ് അറസ്റ്റ് ചെയ്തത്. സുനീഷ്നെതിരെ പോസ്കോ വകുപ്പും പോലീസ് ചുമത്തിട്ടുണ്ട് രണ്ടു ദിവസം മുന്‍പാണ് പരാതി പയ്യന്നൂര്‍ പൊലീസിന് ലഭ്യമാകുന്നത്.പതിനൊന്ന് വയസുള്ള ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പീഡന വിവരം കുട്ടി രക്ഷിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. അതിന് പിന്നാലെ വിദ്യാര്‍ത്ഥിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തുകയും കേസെടുക്കുകയുമായിരുന്നു. ഇന്ന് ഉച്ചയോടുകുടെ സുനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

സൂറത്ത്കലില്‍ വ്യാപാരിയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പോലീസ് പിടിയില്‍; പിടിയിലായവർ കൊലപാതകത്തിലടക്കം നിരവധി കേസുകളില്‍ പ്രതികൾ .

ബംഗളൂരു: കര്‍ണാടകയില്‍ സൂറത്ത്കലില്‍ വ്യാപാരിയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പോലീസ് പിടിയില്‍.കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് വ്യാപാരിയായ അബ്ദുള്‍ ജലീലിനെ മുഖംമൂടി ധരിച്ചെത്തിയഅക്രമി സംഘം കടയില്‍ കയറിവെട്ടിക്കൊന്നത്. കൃഷ്ണപുര ഒമ്ബതാം ബ്ലോക്കില്‍ ശനിയാഴ്ച വൈകീട്ടാണ് അബ്ദുള്‍ ജലീലിനെ മുഖംമൂടി ധരിച്ച സംഘം കടയില്‍ കയറി വെട്ടികൊലപ്പെടുത്തിയത്. കൃഷ്ണപൂര്‍ നൈത്തങ്ങാടി സ്വദേശി ഷൈലേഷ് പൂജാരി, ഉഡുപ്പി ഹെജമാഡി സ്വദേശി സവിന്‍ കാഞ്ചന്‍, ഉഡുപ്പി കൃഷ്ണപൂര്‍ മൂന്നാം ബ്ലോക്കില്‍ താമസിക്കുന്ന പവന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ […]

സുശാന്ത് കൊല്ലപ്പെട്ടതാണ്’: ശരീരത്തില്‍ നിരവധി പാടുകൾ ഉണ്ടായിരുന്നു; സ്‌ഫോടനാത്മക വെളിപ്പെടുത്തലുമായി മോര്‍ച്ചറി ജീവനക്കാരന്‍

സ്വന്തം ലേഖിക മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണം സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു. 2020 ജൂണിലാണ് സുശാന്ത് സിംഗ് രജ്പുത്ത് മുംബൈയില്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇതില്‍ സുശാന്തിന്‍റെ കുടുംബം സംശയം പ്രകടിപ്പിച്ചതോടെ കാമുകി റിയ ചക്രവര്‍ത്തിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, പിന്നീട് ഇത് ആത്മഹത്യയാണെന്ന് തള്ളുകയായിരുന്നു. നടനെ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുവന്ന കൂപ്പര്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറി സ്റ്റാഫാണെന്ന് സ്വയം വെളിപ്പെടുത്തിയ ഒരു വ്യക്തിയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവന്നത്. […]

300 കോടിയുടെ മയക്കുമരുന്നും ആയുധങ്ങളും’; ഗുജറാത്തില്‍ പാക് ബോട്ട് പിടിയില്‍; പത്ത് പേർ കസ്റ്റഡിയിൽ

സ്വന്തം ലേഖിക ഗാന്ധിനഗര്‍: ഗുജറാത്തില്‍ മുന്നൂറ് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് പിടിയില്‍. അല്‍ സൊഹേലി എന്നുപേരുള്ള മത്സ്യ ബന്ധന ബോട്ടാണ് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയത്. കോസ്റ്റ്ഗാര്‍ഡും ഗുജറാത്ത് എ ടി എസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ബോട്ട് പിടിയിലായത്. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ കസ്റ്റഡിയിലെടുത്തു. 40 കിലോ മയക്കുമരുന്നും ആറ് തോക്കുകളും 120 വെടിയുണ്ടകളും ബോട്ടില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും പുറപ്പെട്ടതാണ് ബോട്ടെന്നാണ് സൂചന. ബോട്ട് ഓഖ തീരത്തേക്ക് എത്തിച്ചെന്നും അന്വേഷണം തുടരുകയാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

താഴത്തങ്ങാടി ഇരട്ടക്കൊല: പ്രതി ബിലാല്‍ ജയില്‍ മോചിതനാകുന്നു; പുറത്തിറങ്ങുന്നത് ജാമ്യം ലഭിച്ച് ഒരു വര്‍ഷത്തിന് ശേഷം

സ്വന്തം ലേഖിക കോട്ടയം: താഴത്തങ്ങാടി ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ബിലാല്‍ ജയില്‍ മോചിതനാകുന്നു. ജാമ്യം അനുവദിക്കപ്പെട്ട് ഒരു വര്‍ഷം ജയിലില്‍ കഴിഞ്ഞശേഷമാണ് ബിലാല്‍ പുറത്തിറങ്ങുന്നത്. താഴത്തങ്ങാടി ദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാറപ്പാടം വേളൂര്‍ മാലിയില്‍പറമ്പില്‍ ബിലാലി(24)നാണു പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജയചന്ദ്രന്‍ കഴിഞ്ഞവര്‍ഷം ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കപ്പെട്ടെങ്കിലും ജാമ്യക്കാരന്‍ ഇല്ലാതിരുന്നതിനാലും മറ്റൊരു മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാലുമാണ് ബിലാലിന്‍റെ ജയില്‍മോചനം വൈകിയത്. 2020 ജൂണ്‍ ഒന്നിനാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60), മുഹമ്മദ് സാലി (65) എന്നിവര്‍ വീടിനുള്ളില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. […]

പാലായിൽ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; ചോദ്യം ചെയ്ത അയൽവാസിക്കും കുടുംബത്തിനും പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: പാലായിൽ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ചൂണ്ടച്ചേരി നിരപ്പേൽ വീട്ടിൽ തങ്കച്ചൻ, മകൻ ബൈജു ആന്റണി ( തോമ 36), ഇവരുടെ ബന്ധുവായ ചൂണ്ടച്ചേരി നിരപ്പേൽ വീട്ടിൽ ദേവസ്യ ആന്റണി എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ രാത്രിയിൽ ഭരണങ്ങാനം ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും,ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്ത അയൽവാസിയെയും,ഭാര്യയെയും മകനെയും ഇവർ […]

എരുമേലിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; കേസിൽ അയൽവാസി അറസ്റ്റിൽ

സ്വന്തം ലേഖിക എരുമേലി: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ആമക്കുന്ന് ഭാഗത്ത് വാരിപ്ലാക്കൽ വീട്ടിൽ റെജി മകൻ റെമീസ് റെജി (22) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം അയൽവാസിയായ മുഹമ്മദ് ഫഹദ് എന്നയാളെയാണ് ബൈക്കിന്റെ സ്പോക്കറ്റ് കൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഫഹദും സുഹൃത്തുക്കളും ചേർന്ന് അടുത്തുള്ള പറമ്പിൽ ക്രിസ്മസ് ആഘോഷം നടത്തുന്നതിനിടയിലാണ് ഇയാൾ അവിടെയെത്തി ആക്രമിച്ചത്. റമീസിനെതിരെ എതിരെ ഫഹദ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടു എന്നതിന്റെ പേരിൽ […]

ക്രിസ്മസ് ആഘോഷത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ക്രിസ്തുമസ് ആഘോഷത്തിനിടെ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ഭാഗത്ത് പാറക്കൽ വീട്ടിൽ ഭാസ്കരൻ മകൻ ജിനു ഭാസ്കരൻ (45) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടുകൂടി കൂവപ്പള്ളി സ്വദേശിയായ സോനു ജോസഫ് എന്നയാളെയാണ് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ജിനുവിന്റെ വീടിനു സമീപം ക്രിസ്മസ് ആഘോഷങ്ങൾക്ക് വേണ്ടി ഇയാള്‍ സോനുവിനും, സുഹൃത്തുക്കൾക്കും എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിരുന്നു. […]

ഈരാറ്റുപേട്ട ആശിർവാദ് മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ സാമ്പത്തിക തിരിമറി; മാനേജർ അറസ്റ്റിൽ; പിടിയിലായത് കുമളി സ്വദേശി

സ്വന്തം ലേഖിക കോട്ടയം: മൈക്രോഫിനാൻസ് സ്ഥാപനത്തിൽ പണം തിരിമറി നടത്തിയ കേസിൽ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി മുരിക്കാടി ഭാഗത്ത് പല്ലേക്കാട്ട് വീട്ടിൽ ഫ്രെഡി മകൻ നിഖിൽ ഫ്രെഡി (25) യെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മാനേജരായി ജോലി ചെയ്തു വന്നിരുന്ന ഈരാറ്റുപേട്ടയിലുള്ള ആശിർവാദ് മൈക്രോഫിനാൻസ് കമ്പനിയിൽ ഫീൽഡ് ഓഫീസർമാർ ഹെഡ് ഓഫീസിൽ അടയ്ക്കുന്നതിനായി ഏൽപ്പിച്ച പത്തു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ ഹെഡ് ഓഫീസിൽ അടക്കാതെ തിരിമറി നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് […]

കോട്ടയം നാൽപ്പാത്തിമല പള്ളിയിൽ ക്രിസ്മസ് ആഘോഷത്തിനിടെ യുവാവിനെയും വീട്ടമ്മയെയും ആക്രമിച്ചു; തടയാൻ ശ്രമിച്ച പോലീസിന് നേരെയും മർദനം; കേസിൽ രണ്ട് പേർ ഗാന്ധിനഗർ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: യുവാവിനെയും വീട്ടമ്മയെയും ആക്രമിക്കുകയും തടയാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കിഴക്കുംഭാഗം പ്രദീപ് ഭവനം (തെക്കേടത്ത് ) വീട്ടിൽ പ്രദീപ് കുമാർ മകൻ രാജീവ് പി കുമാർ (29), അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം കരയിൽ നാൽപ്പാത്തിമല ഭാഗത്ത് നെടുംതറയിൽ വീട്ടിൽ രമേശൻ മകൻ രഞ്ജിത്ത് രമേശൻ (32) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഇന്നലെ വെളുപ്പിനെ നാൽപ്പാത്തിമല പള്ളിയിൽ പാതിരാ കുർബാന സമയത്ത് പള്ളിയുടെ മുൻവശം റോഡിൽ […]