play-sharp-fill
കൊല്ലത്ത് വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് നേരെ ആക്രമണം; നാല് പേര്‍ അറസ്റ്റില്‍

കൊല്ലത്ത് വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് നേരെ ആക്രമണം; നാല് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

കൊല്ലം: ബില്‍ തുക അടക്കാത്തതിനെതുടര്‍ന്ന് വീടിന്‍റെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരെ ആക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍.

പത്തനാപുരം പാതരിക്കല്‍ സ്വദേശികളായ രഞ്ജു ഭവനില്‍ രഞ്ജു (28), രാഹുല്‍ (25), സുഭാഷ് (33), റോബിന്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ സഞ്ചരിച്ച ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കെ.എസ്.ഇ.ബി പത്തനാപുരം സെക്ഷനിലെ ജീവനക്കാരായ ഗോപകുമാര്‍, ജഹാംഗീര്‍, ജമാല്‍ എന്നിവരെയാണ് സംഘം ആക്രമിച്ചത്.

സംഭവം അറിഞ്ഞെത്തിയ അസിസ്റ്റന്റ് എന്‍ജിനീയറെയും സംഘം മര്‍ദിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസെത്തി നാലംഗ സംഘത്തെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.