നയന സൂര്യന്റെ മരണം; നിര്‍ണായക ഫൊറന്‍സിക് റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന്; മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ ലഭിക്കും
സ്വന്തം ലേഖിക
തിരുവനന്തപുരം: നയന സൂര്യന്റെ മരണത്തില്‍ നിര്‍ണായ ഫൊറന്‍സിക് റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന്.
നയന കിടന്ന മുറിയുടെ വാതില്‍ അകത്ത് നിന്നും കുറ്റിയിട്ടിരുന്നുവെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാതില്‍ തള്ളി തുറന്നാണ് സുഹൃത്തുകള്‍ അകത്ത് കയറിയത്. ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനാല്‍ സുഹ്യത്തുക്കള്‍ വാതില്‍ തള്ളി തുറന്ന് അകത്ത് കയറിയെന്നായിരുന്നു സാക്ഷി മൊഴി.
സാക്ഷികളുടെ സാനിധ്യത്തില്‍ അതേ മുറിയുടെ വാതില്‍ വീണ്ടും തളളി തുറന്നായിരുന്നു പരിശോധന. ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡും ഈ റിപ്പോര്‍ട്ട് പരിശോധിച്ചിരുന്നു.
രണ്ടാഴ്ച മുൻപ് നടത്തിയ പരിശോധന ക്രൈം ബ്രാഞ്ച് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ ലഭിക്കും.
നയന സൂര്യന്‍ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നു. നയന കഴിച്ച മരുന്നുകള്‍ ഉള്‍പ്പെടെ പരിശോധിച്ചു. ലെനിന്‍ രാജേന്ദ്രന്റെ മരണ ശേഷം വാടക വീട്ടിനുള്ളില്‍ നയനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു.
കൊല്ലത്തെ വീട്ടില്‍ കൊണ്ടുപോയ ശേഷവും മൂന്നു പ്രാവശ്യം ആശുപത്രിയില്‍ കൊണ്ടു പോയെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.