പീരുമേട് പൊലീസ് സ്റ്റേഷന് സമീപം പൊലീസുകാരൻ്റെ അനാശാസ്യ കേന്ദ്രം; റിപ്പോർട്ട് ചെയ്യുന്നതിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന് ഗുരുതര വീഴ്ച്ച; സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയെ സ്ഥലം മാറ്റി തടിതപ്പി പൊലീസും; കൂടുതൽ പൊലീസുകാർക്ക് പങ്കെന്ന് സൂചന
സ്വന്തം ലേഖിക
പീരുമേട്: ഇടുക്കിയിലെ പീരുമേട് പൊലീസ് സ്റ്റേഷനു സമീപം പൊലീസുകാരനുള്‍പ്പെട്ടെ സംഘം അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിനു ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍.
ഇതേതുടര്‍ന്ന് പീരുമേട്ടിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ സജീവനെ സ്ഥലം മാറ്റി. അതേസമയം കേസില്‍ പിടിയിലാകാനുള്ള പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസിൽ കൂടുതൽ പൊലീസുകാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പീരുമേട് പൊലീസ് സ്റ്റേഷന് 300 മീറ്റര്‍ മാത്രമകലെ അനാശ്വസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന വിവരം സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സജീവന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ കളിയാക്കുകയും ചെയ്തിരുന്നു.
സംഘത്തില്‍ പൊലീസുകാരനായ അജിമോനുണ്ടെന്ന വിവരവും മേലുദ്യോഗസ്ഥരെ അറിയിച്ചില്ല. ഇതൊക്കെ മുന്‍നിര്‍ത്തിയാണ് സജീവനെ ഉപ്പുതറയിലേക്ക് സ്ഥലം മാറ്റിയത്.
കേസില്‍ ഒന്നാം പ്രതി മുണ്ടക്കയം സ്വദേശിയായ ജോണ്‍സണ്‍, രണ്ടാം പ്രതി തൃശൂര്‍ സ്വദേശിയായ ജിമ്മിച്ചന്‍ മൂന്നാം പ്രതി പൊലീസ് ഉദ്യോഗസ്ഥനായ അജിമോന്‍ എന്നിവരെ ഇനിയും പിടൂകൂടാനായിട്ടില്ല. മൂവരും തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
എതു സ്ഥലത്താണ് ഇവരുള്ളതെന്ന് കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മൂന്നു പേരും തൊടുപുഴ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.