play-sharp-fill
വൈക്കത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയായ കണ്ണൂർ സ്വദേശിയെ വെറുതെ വിട്ട് കോട്ടയം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി

വൈക്കത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയായ കണ്ണൂർ സ്വദേശിയെ വെറുതെ വിട്ട് കോട്ടയം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി

സ്വന്തം ലേഖിക

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാരോപിച്ച് വൈക്കം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതി കണ്ണൂർ സ്വദേശി ശിവദാസിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോട്ടയം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വി.സതീഷ് കുമാർ വെറുതെ വിട്ടു കൊണ്ട് ഉത്തരവായി.

2022 ലാണ് വൈക്കത്ത് കേസിനാസ്പദമായ സംഭവം.കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് വൈക്കം പോലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിക്കു വേണ്ടി അഡ്വ.അനിൽ ഐക്കര, ആഷ്‌ലി ആന്റണി,അഡ്വ.ലിജി എൽസ ജോൺ, ആര്യ സുരേഷ് എന്നിവർ കോടതിയിൽ ഹാജരായി.