പാമ്പാടിയിൽ വാക്കുതർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ; പിടിയിലായത് നെയ്യാറ്റിൻകര സ്വദേശി

പാമ്പാടിയിൽ വാക്കുതർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ; പിടിയിലായത് നെയ്യാറ്റിൻകര സ്വദേശി

സ്വന്തം ലേഖിക

പാമ്പാടി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

നെയ്യാറ്റിൻകര കൂതാളി ആറാട്ടുകുഴി ഭാഗത്ത് ചടയമംഗലത്ത് വീട്ടിൽ രാജേഷ് (34) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞദിവസം സന്ധ്യയോടുകൂടി പാമ്പാടി ഏഴാം മൈലിൽ നിന്നും വെന്നിമലയ്ക്ക് പോകുന്ന വഴിയിലെ കലിങ്കിന് സമീപം വച്ച് ഇയാളുടെ ഭാര്യയെ മർദ്ദിക്കുകയും വഴിയിൽ കിടന്നിരുന്ന കല്ലെടുത്ത് ഇവരുടെ തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇവർ ഒരുമിച്ച് നടന്നുവരുന്ന സമയം ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് ഇയാൾ ഭാര്യയെ ആക്രമിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

പാമ്പാടി സ്റ്റേഷൻ എസ്.ഐ ലെബിമോൻ, എ.എസ്.ഐ സെബാസ്റ്റ്യൻ, സി.പി.ഓ മാരായ ബിജുലാൽ, മഹേഷ്, അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്, ഇയാളെ കോടതിയിൽ ഹാജരാക്കി.