play-sharp-fill

മോദിയുടെ തട്ടിപ്പിന് പിന്നാലെ രാജ്യത്ത് വീണ്ടും ബാങ്കിങ് തട്ടിപ്പ്: ഭൂഷൺ സ്റ്റീൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും തട്ടിയെടുത്തത് 3800 കോടി; പരാതിയുമായി ബാങ്ക് റിസർവ് ബാങ്കിലേയ്ക്ക്; പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും പ്രതിസന്ധി

സ്വന്തം ലേഖകൻ ന്യൂഡൽഹി: വജ്രവ്യാപാരി നീരവ് മോദിയുടെ ബാങ്കിങ് തട്ടിപ്പിന് പിന്നാലെ പഞ്ചാബ് നാഷണൽ ബാങ്കിനെ വീണ്ടും പ്രതിസന്ധിയിലാക്കി മറ്റൊരു തട്ടിപ്പ് സംഘം കൂടി രംഗത്ത്. പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് സ്റ്റീൽ വ്യാപാരി ഭൂഷൺ സ്റ്റീൽ 3800 കോടി രൂപ തട്ടിയെടുത്തതായാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരം. ഭൂഷൺ സ്റ്റീൽ തങ്ങളെ കബളിപ്പിച്ച് വായ്പാ ഇനത്തിൽ 3800 കോടി തട്ടിയെടുത്തെന്നും, ഇത് ഇതുവരെയും തിരികെ നൽകിയില്ലെന്നും ആരോപിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് അധികൃതർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കിങ് […]

ആന്തൂരിലെ സാജന്റെ ആ്ത്മഹത്യ: കൺവൻഷൻ സെന്ററിന് അനുമതി നൽകിയാലും പ്രശ്‌നങ്ങൾ തീരുന്നില്ല; അനുമതി നൽകാൻ പിഴവുകൾ തിരുത്തേണ്ടി വരും; ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും എതിരെ നടപടിയില്ല

സ്വന്തം ലേഖകൻ കണ്ണൂർ: ആന്തൂരിലെ സാജന്റെ ആ്ത്മഹത്യയ്ക്കു പിന്നാലെ കൺവൻഷൻ സെന്ററിന് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിലും പ്രശ്‌നങ്ങൾ തീരുന്നില്ല. കൺവൻഷൻ സെന്ററിന്റെ പിഴവുകൾ പരിഹരിച്ച ശേഷം മാത്രം അനുമതി നൽകിയാൽ മതിയെന്നാണ് വിജിലൻസ് റിപ്പോർട്ട്. എന്നാൽ, സാജന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കും, രാഷ്ട്രീയക്കാർക്കുമെതിരെ ഇതുവരെയും നടപടികൾ ഉണ്ടായിട്ടുമില്ല. സാജനെ ഏറ്റവും കൂടുതൽ പീഡിപ്പിച്ചത് നഗരസഭാദ്ധ്യക്ഷ പി.കെ. ശ്യാമളയാണെന്ന് അദ്ദേഹത്തിന്റെ കുടുംബം ഒന്നടക്കം ആരോപിക്കുന്നുണ്ട്. എന്നാൽ പി.കെ. ശ്യാമളയെ ഇന്നു വരെ പൊലീസ് ചോദ്യം ചെയ്യുകയോ അവരുടെ മാഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. പൊലീസിന്റെ ഈ […]

നെടുങ്കണ്ടം കസ്റ്റഡി മരണം: കസ്റ്റഡിയിലെടുത്ത സ്ത്രീകൾക്കും ക്രൂര മർദനം; സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കുരുമുളക് സ്‌പ്രേ പ്രയോഗി്ച്ചു; എല്ലാം ജില്ലാ പൊലീസ് മേധാവി അറിഞ്ഞു തന്നെ; എസ്.പി വേണുഗോപാൽ കൂടുതൽ കുടുക്കിലേയ്ക്ക്

സ്വന്തം ലേഖകൻ തൊടുപുഴ: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ പ്രതി രാജ്കുമാറിനെ ക്രൂര മർദനത്തിന് ഇരയാക്കിയത് അടക്കമുള്ള കാര്യങ്ങൾ ജില്ലാ പൊലീസ് മേധാവി വേണുഗോപാലും അറിഞ്ഞിരുന്നതായി ക്രൈംബ്രാഞ്ച്. രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതും മർദിച്ചതും മുൻ ജില്ലാ പൊലീസ് മേധാവിയുടെ അറിവോടെ ആയിരുന്നു എന്നത് തെളിയിക്കുന്ന കൂടുതൽ വിശദാംശങ്ങൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തേർഡ് ഐ ന്യൂസ് ലൈവിനോടു വെളിപ്പെടുത്തി. സംഭവം നടന്ന നാല് ദിവസവും അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനും, പൊലീസുകാരനും ജില്ലാ പൊലീസ് മേധാവിയെ ഫോൺ വിളിച്ച് […]

കഞ്ചാവ് മാഫിയയുടെ ആക്രമണം: തിരുവാതുക്കലിലും, കുടമാളൂരിലും പിടിമുറുക്കി കഞ്ചാവ് മാഫിയ സംഘം: കുടമാളൂരിൽ പെട്രോൾ ബോംബ് ആക്രമണം നടത്തിയ പ്രതികളെ കണ്ടെത്താനായില്ല

സ്വന്തം ലേഖകൻ കോട്ടയം: കഞ്ചാവ് മാഫിയയുടെ ആക്രമണം നഗരത്തിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ സംഘം പിടിമുറുക്കുന്നു. തിരുവാതുക്കലിലും, ഇല്ലിക്കലിലും കാരാപ്പുഴയ്ക്കും പിന്നാലെ കുടമാളൂർ മെഡിക്കൽ കോളേജ് ആർപ്പൂക്കര പ്രദേശങ്ങളിലാണ് ഗുണ്ടാ സംഘങ്ങളുടെ തണലിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ സജീവമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. കഞ്ചാവ് മാഫിയയ്ക്ക് ഗുണ്ടാ സംഘങ്ങളുടെ സഹായം ലഭിച്ചു തുടങ്ങിയതോടെ സ്‌കൂൾ വിദ്യാർത്ഥികളും നാട്ടുകാരും അടക്കമുള്ളവർ ഭയപ്പാടിലാണ്. തിരുവാതുക്കലിൽ വീട് ആക്രമണത്തിനു പിന്നാലെയാണ് കഞ്ചാവ് മാഫിയ സംഘം ജില്ലയിലും, നഗരത്തിലും നടത്തുന്ന ഇടപെടലുകൾ വീണ്ടും ചർച്ചയായത്. തിരുവാതുക്കലിൽ വീട് ആക്രമിച്ച സംഘത്തിലുണ്ടായിരുന്നവരിൽ […]

വാടക വാഹനം പണയം വച്ച് കോടികളുടെ തട്ടിപ്പ്: പ്രതികൾക്ക് സിനിമാ ബന്ധവും; കൊച്ചിയിലെ സിനിമകൾ ഓടുന്നത് കോട്ടയത്തെ തട്ടിപ്പ് സംഘത്തിന്റെ തണലിൽ; പ്രതികളുടെ ഫോൺ വിശദാംശങ്ങൾ പരിശോധിക്കുന്നു; പ്രതികളെ വിളിച്ചവരിൽ ഭരണ – പ്രതിപക്ഷ പാർട്ടിയിലെ ഉന്നതർ

തേർഡ് ഐ ബ്യൂറോ കോട്ടയം:  വാടക വാഹനങ്ങൾ പണയം വച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതികൾക്ക് സിനിമാ ബന്ധവുമെന്ന് പൊലീസ്. പ്രതികൾ വാടകയ്ക്ക് എടുത്ത പതിനഞ്ചിലേറെ വാഹനങ്ങളാണ് കൊച്ചിയിലെ സിനിമാ ലൊക്കേഷനുകളിൽ സർവീസ് നടത്തുന്നത്. സിനിമാ സംഘങ്ങൾക്കു പിന്നാലെ ഗുണ്ടാ മാഫിയ സംഘങ്ങളുമായും  ജില്ലയിലെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും പ്രതികൾക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്. കേസിലെ പ്രതികളായ വാകത്താനം പാലച്ചുവട് കടുവാക്കുഴിയിൽ കെ.എസ് അരുൺ (26) […]

ഒന്നരക്കോടി വിലവരുന്ന 105 ചാക്ക് ലഹരി വസ്തുക്കളുമായി യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: കരുനാഗപ്പള്ളിയിൽ നിരോധിത ലഹരി വസ്തുക്കളുാമയി യുവാക്കൾ പിടിയിൽ. നിരോധിത ലഹരി വസ്തുക്കളായ പാൻപരാഗ്, ശംഭു, തുടങ്ങിയവ വിൽപ്പന നടത്തിവരുന്ന സംഘത്തിലെ രണ്ടു പേരാണ് പിടിയിലായത്. ഇവരിൽ നിന്ന് 105 ചാക്കോളം ലഹരി വസ്തുക്കളാണ് പിടികൂടിയത്. ഇതിന് ഒന്നരകോടിയോളം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.കരുനാഗപ്പള്ളി സിഐ ഷാഫി, എസ്ഐമാരായ അലോഷ്യസ് അലക്‌സാണ്ടർ, ശിവകുമാർ, പോലീസുകാരായ രാജീവ്, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രാത്രിയിൽ നടത്തിയ റെയ്ഡിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ഇടക്കുളക്കുളങ്ങര മാമൂട് ജംഗ്ഷന് സമീപമുള്ള ഒരു വാടകവീട്ടിലാണ് ലഹരി […]

തെളിവെടുപ്പിനായി വിലങ്ങഴിച്ചു ; പെരുംകള്ളൻ പൊലീസിനെ മുറിയിൽ പൂട്ടിയിട്ട് ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖിക തിരുവനന്തപുരം: നിരവധി മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബൈക്ക് മോഷണക്കേസ് പ്രതിയായ കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിൻ സ്റ്റാലിൻ ആണ് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. വിരലടയാളം എടുക്കുന്നതിനായി വിലങ്ങ് അഴിച്ചപ്പോഴായിരുന്നു സംഭവം.ഒട്ടനവധി കേസിലെ പ്രതിയായ സെബിൻ ഒരു ബൈക്ക് മോഷണത്തിനിടെ സിസിടിവിയിൽ കുടിങ്ങയതോടെയാണ് പോലീസ് ഇയാൾക്കെതിരെയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയത്. തുടർന്ന് മാറന്നല്ലൂരിലെ വീട്ടിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. എന്നാൽ പോലീസ് വീടുവളഞ്ഞതറിഞ്ഞ സെബിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ പോലീസ് […]

നെടുങ്കണ്ടം ഉരുട്ടിക്കൊല ; പ്രതികളെ ഒളിപ്പിച്ചത് മുൻ എസ് പി; എസ്‌ഐയ്ക്ക് നിർദേശം നൽകിയത് ഗൺമാന്റെ ഫോണിൽ നിന്നും : കെ ബി വേണുഗോപാൽ കുടുക്കിലേക്ക്

സ്വന്തം ലേഖകൻ നെടുങ്കണ്ടം : നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസ് പ്രതികളുമായി ഇടുക്കി മുൻ എസ്പി കെ.ബി. വേണുഗോപാൽ ബന്ധപ്പെട്ടത് ഗൺമാന്റെ ഫോണിൽ. രാജ്കുമാറിനെ കൈകാര്യം ചെയ്യാൻ നിർദേശിച്ചതും ഈ ഫോണിലൂടൊണ്. എസ്ഐയേയും ഡിവൈഎസ്പിയേയും വേണുഗോപാൽ തുടർച്ചയായി വിളിച്ചു.ഉരുട്ടിക്കൊലയിൽ കൂടുതൽ അറസ്റ്റ് നടക്കാനിരിക്കെ മർദനത്തിന് നേതൃത്വം കൊടുത്ത രണ്ട് പൊലീസുകാർ ഒളിവിൽ. എഎസ്ഐ സി.ബി.റെജിമോൻ, ഡ്രൈവർ നിയാസ് എന്നിവരാണ് ഒളിവിൽപ്പോയത്. മറ്റ് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഇവർ ഒളിവിൽപ്പോയത്.ഒളിവിൽപോയത് എസ്പിയുടെ നിർദേശപ്രകാരമാണെന്നാണ് പുറത്ത് വരുന്ന വിവരം.ഇതോടെ കെ ബി വേണുഗോപാലിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് ലങിക്കുന്ന […]

കേന്ദ്ര നിയമങ്ങൾ പാലിച്ചില്ല ; ഏഴ് ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾ അടച്ചു പൂട്ടി

സ്വന്തംലേഖകൻ കൊല്ലം: നിയമങ്ങൾ പാലിക്കാത്ത ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. കേരളത്തിൽ ഏഴ് സ്ഥാപനങ്ങൾ പൂട്ടുകയും 44 കടകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് കേന്ദ്ര സർക്കാർ തീരുമാനം.കേന്ദ്ര നിയമം അനുസരിച്ച് ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളിൽ ബ്യൂറോ ഓഫ് ഫാർമ അംഗീകരിച്ചെത്തിക്കുന്ന മരുന്നുകൾ മാത്രമേ വിൽക്കാൻ പാടുള്ളൂ. ബഹുരാഷ്ട്ര കമ്പനികളിൽ നിന്നുൾപ്പെടെയുളള അർബുദ രോഗത്തിനടക്കമുള്ള ജനറിക് മരുന്നുകൾ 80 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുകയും ചെയ്യും. വ്യാപാരികൾക്ക് 20ശതമാനം കമ്മിഷനും […]

കഞ്ഞിയും കപ്പയും വേണ്ട: പൊറോട്ടയും ബീഫും മതി; പൊലീസ് സ്റ്റേഷനിൽ വാശിപിടിച്ച് പ്രതികൾ; ആർ.സി ബുക്ക് തിരുത്തി പ്രതികൾ ഒരു വണ്ടി രണ്ടിടത്ത് പണയം വച്ചു; നെടുങ്കണ്ടം ഉരുട്ടിക്കൊലകഴിഞ്ഞ ശേഷം പ്രതികൾ തന്നെ സ്റ്റേഷനിൽ രാജാവ്..!

സ്വന്തം ലേഖകൻ കോട്ടയം: വാഹനങ്ങൾ പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പൊലീസ് പിടിയിൽ കഴിയുന്ന പ്രതികൾ നടത്തിയത് ആഡംബര ജീവിതം. എ.ആർ ക്യാമ്പിൽ നിന്നും എത്തിച്ച കഞ്ഞിയും കപ്പയും കഴിക്കില്ലെന്ന് വാശിപിടിച്ച പ്രതികൾക്ക് ഒടുവിൽ പൊലീസ് പൊറോട്ടയും ബീഫും വാങ്ങി നൽകി. നെടുങ്കണ്ടം ഉരുട്ടിക്കൊലയുടെ പശ്ചാത്തലത്തിൽ റിസ്‌കെടുകകാൻ സാധിക്കാത്തതിനാലാണ് പ്രതികൾ ആവശ്യപ്പെട്ടത് തന്നെ വാങ്ങി നൽകാൻ പൊലീസ് നിർബന്ധിതരായത്. വാകത്താനം പാലച്ചുവട് കടുവാക്കുഴിയിൽ വീട്ടിൽ അരുൺ കെ.എസ് (26) , പനച്ചിക്കാട് പൂവന്തുരുത്ത് കരയിൽ പവർ ഹൌസ് മാങ്ങാപ്പറമ്പിൽ വീട്ടിൽ ജസ്റ്റിൻ വർഗ്ഗീസ് […]