play-sharp-fill

മുൻവൈരാഗ്യത്തെ തുടർന്ന് യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു: പ്രാണരക്ഷാർത്ഥം തോട്ടിൽ ചാടിയ ഡ്രൈവർക്ക് ദാരുണാന്ത്യം; കൊല്ലപ്പെട്ടത് കുറവിലങ്ങാട് മോനിപ്പള്ളി സ്വദേശി; കുത്തിയത് വൈദ്യുതി മുടങ്ങിയ സമയത്ത്

സ്വന്തം ലേഖകൻ മോനിപ്പള്ളി: മുൻ വൈരാഗ്യത്തെ തുടർന്ന് ടാക്‌സി ഡ്രൈവറായ യുവാവിനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. കുത്തേറ്റ് പ്രാണരക്ഷാർത്ഥം സമീപത്തെ തോട്ടിൽ ചാടിയ യുവാവ് വെള്ളത്തിൽ നിന്നു കരയ്‌ക്കെത്തിച്ചെങ്കിലും ദാരുണമായി കൊല്ലപ്പെട്ടു. കുറവിലങ്ങാട് മോനിപ്പള്ളി ചേറ്റുകുളം വെള്ളാമ്പാട്ട് ഗോപിയുടെ മകൻ സജികുമാറിനെ (40)യാണ് അതിദാരുണമായി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിലെ പ്രതിയായ ചേറ്റുകുളം സ്വദേശി ധനൂപിനെ (നമ്പോലൻ) രാത്രി വൈകി പൊലീസ് പിടികൂടി. പുല്ല് വെട്ട് തൊഴിലാളിയായ നമ്പോലൻ മുൻപ് മറ്റൊരാളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയാണ്. ഉഴവൂരിൽ ഓട്ടോഡ്രൈവറായിരുന്ന സജി, ഇപ്പോൾ ചേറ്റുകുളം ഭാഗത്ത് ടാക്‌സ് ഓടിക്കുകയാണ്. ചേറ്റുകുളത്ത് […]

കെവിൻ വധക്കേസിൽ വീണ്ടും കൂറുമാറ്റം: കെവിനെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾ നടത്തിയ നിർണ്ണായക നീക്കത്തിന്റെ തെളിവ് പുറത്ത്; രണ്ടു പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചത് കാർഡ് ഉപയോഗിച്ച്

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കേസിലെ സാക്ഷി കൂറുമാറിയെങ്കിലും നിർണ്ണായകമായ തെളിവ് പ്രതികൾക്കെതിരെ പ്രോസിക്യൂഷന് ലഭിച്ചു. പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോരുന്നതിനു മുൻപായി ഇന്ധനം നിറച്ചതും, അനീഷിനെ തിരികെ കൊണ്ടു വിടുന്നതിനായി ഇന്ധനം നിറച്ചതിനുമുള്ള തെളിവുകളാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്.ജയചന്ദ്രൻ മുമ്പാകെ അവതരിപ്പിച്ചത്. കേസിലെ പ്രധാന പ്രതിയായ ഷാനു ചാക്കോ രണ്ടു തവണ പമ്പുകളിൽ കാർഡ് സ് വൈപ്പ് ചെയ്ത് പണം നൽകിയതിന്റെ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. പേരൂർക്കട എസ് ബി ഐ ബ്രാഞ്ച് മാനേജർ കൃഷ്ണചന്ദ്രൻ ഈ തെളിവുകൾ […]

സ്‌കൂട്ടർ മറികടന്നതിനെച്ചൊല്ലി തർക്കം: അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് ഹെൽമറ്റിന് അടി; വൈക്കത്ത് അഴിഞ്ഞാടിയ മദ്യപസംഘം പിടിയിലായി

സ്വന്തം ലേഖകൻ വൈക്കം: സ്‌കൂട്ടറിനെ മറികടന്നതിനെച്ചൊല്ലി ബൈക്ക് യാത്രക്കാരെ ഹെൽമറ്റിന് അടിച്ചു വീഴ്ത്തുകയും, ആക്രമിക്കുകയും ചെയ്ത യുവാക്കളുടെ സംഘം പൊലീസുകാരെയും അടിച്ചു വീഴ്ത്തി. വൈക്കം വലിയകവലയിൽ വച്ച് പൊലീസ് സംഘത്തെ ആക്രമിച്ച പ്രതികൾ പൊലീസ് ജീപ്പിന്റെ റെയിൻ ഗാർഡും തല്ലിത്തകർത്തു. വൈക്കം കോനാത്ത് വീട്ടിൽ ശ്രീകുമാറിന്റെ  മകൻ ഗോകുൽ (22) വൈക്കം വട്ടത്തറ ബാബുവിന്റെ മകൻ അരുൺ ബാബു (23 ) എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വലിയകവല ഭാഗത്തു വച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾ  തങ്ങളുടെ  സ്‌കൂട്ടറിനെ മറികടന്നതിനെ […]

ചതിച്ചതാ, കുടിയന്മാരെ ബിവറേജുകാർ ചതിച്ചതാ: ബക്കാഡി വിൽക്കാൻ കമ്മിഷൻ ലക്ഷങ്ങൾ..! ജവാനെ മുക്കാൻ ബിവറേജസ് ജീവനക്കാർ കമ്മിഷൻ വാങ്ങുന്നത് കോടികൾ; വിജിലൻസ് പരിശോധനയിൽ പുറത്തായത് കള്ളുകുടിപ്പിക്കാൻ വാങ്ങുന്ന കോടികളുടെ കമ്മിഷൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയ്ക്കു മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്ന സാധാരണക്കാരെയും സർക്കാരിനെയും ഒരു പോലെ മണ്ടന്മാരാക്കുന്ന ബിവറേജസ് ജീവനക്കാർ വിജിലൻസിന്റെ പരിശോധനയിൽ കുടുങ്ങി. ജനപ്രിയ ബ്രാൻഡുകളും സർക്കാർ നിർമ്മിത മദ്യവുമായ ജവാനും, ഫാർമറും മുക്കാനും, സ്വകാര്യ കമ്പനികളുടെ ബ്രാൻഡുകളായ ബെക്കാർഡി വിൽക്കാനുമായി ബിവറേജസ് ജീവനക്കാർ വാങ്ങുന്നത് കോടികളുടെ കമ്മിഷനാണെന്നാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ കോട്ടയം യൂണിറ്റ് എസ് പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ  അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ബെക്കാർഡിയുടെ മൊത്ത വിതരണക്കാരായ […]

ബൈക്ക് പാർക്കിംഗിനെച്ചൊല്ലി പ്രിൻസിപ്പലിനെ തല്ലി: വാഴൂർ കോളേജിലെ മുൻ വിദ്യാർത്ഥി അറസ്റ്റിൽ

സ്വന്തം ലേഖകൻ കറുകച്ചാൽ: നോ പാർക്കിംഗിൽ ബൈക്ക് പാർക്ക് ചെയ്തതിന് മാപ്പ് പറയണമെന്നാവശ്യപ്പെട്ട പ്രിൻസിപ്പലിനെ വിദ്യാർത്ഥി തല്ലിത്താഴെയിട്ടു. സംഭവത്തിൽ കോളേജിലെ മുൻ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തുഎസ്.വി.ആർ.എൻ.എസ്.എസ് കോളജ് പ്രിൻസിപ്പൽ ഡോ. ജി. പ്രമോദിനെ കൈയേറ്റം ചെയ്ത മുൻവിദ്യാർഥി കറിക്കാട്ടൂർ ആലപ്ര തോപ്പിൽ സൂരജി (20)നെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ബുധനാഴചയായിരുന്നു കേസിനാസ്പദമായ സംഭവം. ഇതേ കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു സൂരജ്. ഒരു പേപ്പർ നഷ്ടമായതിനെ തുടർന്ന് സേ പരീക്ഷ എഴുതുന്നതിനായാണ് സൂരജ് കോളേജിൽ എത്തിയത്. കോളേജിലെ നോ പാർക്കിംഗ് […]

കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ പൊലീസ് ഉദ്യോഗസ്ഥന് മർദനം: മർദനമേറ്റത് മദ്യലഹരിയിൽ അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെ; പ്രതിയായ കാരാപ്പുഴ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മദ്യലഹരിയിൽ വഴിയാത്രക്കാരെ ആക്രമിച്ച യുവാവിനെ തടയാനുള്ള ശ്രമത്തിനിടെ പൊലീസുകാരന് മർദനമേറ്റു. പൊലീസുകാരനെ ആക്രമിച്ച ശേഷം അഴിഞ്ഞാടിയ അക്രമിയെ നാട്ടുകാരും, തിരുനക്കരയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും ചേർന്നാണ് കീഴ്‌പ്പെടുത്തിയത്. നെഞ്ചിന് പരിക്കേറ്റ കെ.എ.പി. ബറ്റാലിയനിലെ പോലീസുകാരൻ കോട്ടയം മള്ളൂശ്ശേരി പ്രീതി ഭവനിൽ പ്രതീഷ് പ്രസാദിനെ (32) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിന് നീർക്കെട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും, പൊലീസുകാരനെ ആക്രമിച്ചതിനും വിവിധ വകുപ്പുകൾ ചുമത്തി കാരാപ്പുഴ കവലയിൽ വീട്ടിൽ രവീന്ദ്രനെ (39)തിരെ വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ തിരുനക്കര […]

കെവിൻവധക്കേസ്: രണ്ടു സാക്ഷികൾ കൂറുമാറി; മഹസർ സാക്ഷികളുടെ വിസ്താരം വ്യാഴാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: കെവിൻകേസിൽ പ്രതികൾക്കെതിരെ മൊഴി നൽകിയ രണ്ടു സാക്ഷികൾ കൂറുമാറി. 91ാം സാക്ഷി സുനീഷ്, 92ാം സാക്ഷി മുനീർ എന്നിവരാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്ന വാദത്തിനിടെ അപ്രതീക്ഷിതമായി മൊഴി മാറ്റിയത്. കേസിലെ രണ്ടാം പ്രതിയായ നിയാസ് പൊലീസിന മൊബൈൽ ഫോൺ കൈമാറുന്നത് കണ്ടു എന്നായിരുന്നു ഈ സാക്ഷികളുടെ മൊഴി. എന്നാൽ, ഇത് കോടതിയിൽ ഈ പ്രതികൾ നിഷേധിച്ചു. ഇതോടെ കേസിൽ കൂറുമാറുന്ന സാക്ഷികളുടെ എണ്ണം മൂന്നായി. മൊൈബൽ ഫോൺ പൊലീസിന് കൈമാറുന്നതായി കണ്ടില്ലെന്നാണ് വിചാരണയ്ക്കിടെ ഇരുവരും കോടതിയെ അറിയിച്ചത്. നിയാസിന്റെ […]

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒൻപത് ലക്ഷം തട്ടി: ഓൺലൈൻ മാധ്യമ സ്ഥാപന ഉടമയും ഭർത്താവും അറസ്റ്റിൽ

സ്വന്തം ലേഖകൻ ഏറ്റുമാമൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കുടുംബത്തെ കബളിപ്പിച്ച് ഒൻപത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഓ്ൺലൈൻ മാധ്യമ സ്ഥാപന ഉടമകളായ ദമ്പതിമാർ അറസ്റ്റിൽ. ഏറ്റുമാനൂർ തോപ്പിൽ ഹാരിസ്(50), ഭാര്യ ഫിജോ ഹാരിസ്(34)എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്റെ ഉടമയാണ് ഫിജോ. ഇവരാണ് ഈ സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ. കേസിലെ മുഖ്യപ്രതിയായ തൃശൂർ സ്വദേശി അജിത് ജോർജിനായി അന്വേഷണം തുടരുകയാണെന്ന് ഏറ്റുമാനൂർ പൊലീസ് അറിയിച്ചു. പത്തനംതിട്ട പുറമറ്റം സ്വദേശി ഡോ. ആഷ്ബി, […]

നെയ്യാറ്റിൻകരയിലെ ആത്മഹത്യ: വായ്പ തിരിച്ചടയ്‌ക്കേണ്ട: മന്ത്രവാദം വഴി കടബാധ്യത മാറ്റാം; കുടുംബത്തിന്റെ അന്ധവിശ്വാസം തകർത്തത് രണ്ട് ജീവനുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയുടെയും കൗമാരക്കാരിയായ മകളുടെയും ആത്മഹത്യയിലേയ്ക്ക് നയിച്ചത് ഭർത്താവിന്റെയും കുടുംബത്തിന്റെയും അന്ധവിശ്വാസം. കടബാധ്യത പരിഹരിക്കാൻ കുടുംബക്ഷേത്രത്തിലും, മറ്റ് ചില മന്ത്രവാദ കേന്ദ്രങ്ങളിലും പൂജകൾ ചെയ്താൽ മതിയെന്ന വിശ്വാസമാണ് ഈ കുടുംബത്തെ തകർത്ത് കളഞ്ഞതെന്നാണ് സൂചന. വായ്പ തിരിച്ചടയ്ക്കുന്നതിനു പകരം ഇത്തരത്തിൽ മന്ത്രവാദത്തിൽ ഇവർ വിശ്വസിക്കുകയായിരുന്നു. കഴിഞ്ഞ ഒൻപത് വർഷമായി ഇവർ വായ്പാ തുക ഒരു രൂപ പോലും തിരികെ അടയ്ക്കാതെ കടംവീട്ടാൻ മന്ത്രവാദം നടത്തുകയായിരുന്നുവെന്നാണ് അമ്മയുടെയും മകളുടെയും ആത്മഹത്യാക്കുറിപ്പിൽ നിന്നും പൊലീസ് കണ്ടെത്തിയിരിക്കുന്ന പ്രാഥമിക സൂചന. എല്ലാകാര്യത്തിന്റെയും പരിഹാരത്തിനായി ഇവർമന്ത്രവാദത്തെയാണ് […]

നെയ്യാറ്റിൻകര ആത്മഹത്യ: അമ്മയും മകളും ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്‌നങ്ങളെ തുടർന്നെന്ന് സൂചന; ഭർത്താവ് ചന്ദ്രനും സഹോദരിമാരും കസ്റ്റഡിയിൽ; മരിച്ച ലേഖയെ മന്ത്രവാദത്തിന് ഉപയോഗിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻ വഴിത്തിരിവ്. ജീവനൊടുക്കിയ ലേഖയുടെ ഭർത്താവും സഹോദരിമാരും അടക്കം നാലു പേരെയാണ് പൊലീസ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ലേഖയും വൈഷ്ണവിയും ജീവനൊടുക്കിയത് ഗാർഹിക പീഢനത്തെ തുടർന്നാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വായ്പാ കുടിശിക തിരികെ അടയ്ക്കാൻ ച്ന്ദ്രൻ താലപര്യമില്ലെന്നും, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ഇവരുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്ന. ഇവർ കൊല്ലപ്പെട്ട വീടിന്റെ ഭി്ത്തിയിൽ ഒട്ടിച്ചിരുന്ന ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് ഇത് അടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ലേഖയുടെ ഭർത്താവ് ചന്ദ്രൻ, ചന്ദ്രന്റെ അമ്മ […]